മലയാളം ഇ മാഗസിൻ.കോം

സെക്കൻഡ്‌ ഹാൻഡ്‌ വണ്ടി വാങ്ങൽ കൂടി വരികയാണ്‌, ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമെന്ന്

ഇന്ത്യയിൽ യൂസ്‌ഡ് കാർ ഉപഭോക്താക്കൾ വർധിച്ച് വരുകയാണ്. സാധാരണക്കാരിൽ പലരും വാഹനം എന്ന സ്വപ്‍നം പലപ്പോഴും സാക്ഷാത്ക്കരിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങി ആയിരിക്കും. ഉപയോഗിച്ച കാർ തിരഞ്ഞെടുക്കുന്നത് ഒരു നല്ല തീരുമാനമായി അഭിപ്രായപ്പെടുന്നുണ്ട്. ഇത് കുറച്ചുകൂടി പ്രായോഗികവും സാമ്പത്തികമായും മികച്ചതാണെന്നാണ് പറയുന്നത്. അതുപോലെ കുറഞ്ഞ ബജറ്റിൽ ഒരു നല്ല കാർ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്. എന്നാൽ സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട അഞ്ചു കര്യങ്ങൻ ഇവയാണ്:

• ഓണർഷിപ്പ് ട്രാൻസ്ഫർ:
മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് അല്ലെങ്കിൽ മാരുതി സുസുക്കി ട്രൂ വാല്യൂ പോലുള്ള ഒരു സംഘടിത വിൽപ്പനക്കാരിൽ നിന്നാണ് നിങ്ങൾ ഒരു യൂസ്‌ഡ് കാർ വാങ്ങുന്നതെങ്കിൽഓണർഷിപ്പ് ട്രാൻസ്ഫർ അതായത് ഉടമസ്ഥാവകാശ കൈമാറ്റം ഒന്നും ഒരു തലവേദനയല്ല. എന്നാൽ നിങ്ങൾ പുറത്തുനിന്നുമാണ് വാഹനം സ്വന്തമാക്കുന്നതെങ്കിൽ പ്രത്യേകിച്ച സ്വകാര്യ വിൽപ്പനകാരിൽ നിന്നുമാണെങ്കിൽ ഉടമസ്ഥാവകാശ കൈമാറ്റത്തെ സംബന്ധിച്ച കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കേണം. ഉടമസ്ഥാവകാശ കൈമാറ്റം നടത്തിയില്ലെങ്കിൽ ഇത് ഭാവിയിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴോ വിൽക്കാൻ പദ്ധതിയിടുമ്പോഴോ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതിനാൽ കാർ വാങ്ങിയാലുടൻ ആർസി ബുക്കും ഉടമസ്ഥാവകാശവും നിങ്ങളുടെ പേരിലേക്ക് മാറ്റിയെന്ന് ഉറപ്പാക്കുക. ഇക്കാര്യങ്ങളെല്ലാം വളരെ എളുപ്പത്തിൽ ഓൺലൈനായും ചെയ്യാനാവും. അതുപോലെ വാഹനത്തിന് മുൻ ഉടമയുണ്ടെങ്കിൽ നിലവിലെ ഉടമയ്ക്ക് കാർ വിൽക്കുന്നതിന് നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറേണ്ടതുണ്ട്.

• ഇൻഷുറൻസ്
ആർസി ബുക്ക് പോലെ നിങ്ങൾക്ക് ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യാനും കഴിയും. എന്നിരുന്നാലും മുൻ ഉടമ വാഹന ഇൻഷുറൻസ് പുതുക്കിയിട്ടില്ലെങ്കിലോ അധിക ബുദ്ധിമുട്ട് ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലോ നിങ്ങൾക്ക് പുതിയ സെക്കൻഡ് ഹാൻഡ് കാർ ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കും. പുതിയ കാറുമായി താരതമ്യം ചെയ്യുമ്പോൾ പഴയ വാഹനത്തിന്റെ ഇൻഷുറൻസ് പ്രീമിയം വളരെ കുറവായതിനാൽ അത് നിങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുകയും ചെയ്യും.

• കൃത്യമായ സർവീസ്:
സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുന്നതിന് മുമ്പ് ഒരു പരിശോധന നടത്തിയിട്ടുണ്ടെങ്കിലും കാർ വാങ്ങിയതിന് ശേഷവും അത് വിശ്വസ്തനായ ഒരു മെക്കാനിക്കിന്റെ അടുത്ത് കൊടുത്ത് നന്നായി പരിശോധിച്ച് ശരിയായ രീതിയിൽ സർവീസ് ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. പ്രധാനമായും ഓയിൽ ചേഞ്ച്, ഫിൽട്ടർ മാറ്റുക തുടങ്ങിയ കാര്യങ്ങളെങ്കിലും ചെയ്‌തിരിക്കണം. ചെറിയ പ്രശ്‌നങ്ങൾ എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ തുടക്കത്തിൽ തന്നെ ശരിയാക്കുന്നതാണ് എപ്പോഴും നല്ലത്. അതുവഴി വിൽപ്പനക്കാരിൽ നിന്നും ഉടനടി പരിഹരം കണ്ടെത്താനുമാവും.

• വൃത്തിയാക്കൽ:
പുറത്തുനിന്നും നോക്കുമ്പോൾ സുന്ദരമായിരിക്കാം എന്നാൽ മിക്ക കാറിന്റെയും ഉൾവശമായിരിക്കും ഏറ്റവും മോശം. അതിനാൽ കാറിൻ്റെ അകം വൃത്തിയാക്കേണ്ടത് ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ നിർബന്ധമായും ചെയ്യേണ്ടതാണ്. തീർച്ചയായും കാർ വാഷിംഗ് പോലുള്ള കടയിൽ കൊടുത്ത് ക്ലീൻ ചെയ്യാവുന്നതാണ്.

• പീരിയോഡിക്കൽ മെയിന്റനെൻസ്:
പുതിയ കാറോ സെക്കൻഡ് ഹാൻഡ് കാറോ ആയാലും കൃത്യമായി സർവീസ് ചെയ്യേണ്ടതും മെയിന്റനെൻസ് ചെയ്യേണ്ടതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്തെങ്കിലും പ്രശ്‌നങ്ങളോ തകരാറുകളോ കണ്ടെത്താനും നന്നാക്കാനും സാധിക്കും. യൂസ്ഡ് കാറുകൾക്ക് പുതിയ കാറുകളെ പോലെ വേഗത്തിൽ മൂല്യത്തകർച്ച ഉണ്ടാകില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതിനാൽ കാർ നല്ല നിലയിൽ സൂക്ഷിക്കുകയാണെങ്കിൽ വിൽക്കാനായി പദ്ധതിയിടുമ്പോൾ നല്ല മൂല്യം നേടാനാകും.

YOU MAY ALSO LIKE THIS VIDEO, തങ്കശ്ശേരി വിളക്കുമാടം മുതൽ വാടി കടപ്പുറം വരെ ഒന്ന് നടന്നാൽ 500 വർഷത്തെ ചരിത്ര ശേഷിപ്പുകൾ കാണാം | Video

Avatar

Staff Reporter