മലയാളം ഇ മാഗസിൻ.കോം

വെറും 2 ആഴ്ചകൾ കൊണ്ട്‌ തന്നെ ചാടിയ വയർ ഇല്ലാതാക്കാൻ 5 പാനീയങ്ങൾ ഇതാ!

ആധുനിക ജീവിതരീതിയുടെ ഭാഗമായി മാറിക്കഴിഞ്ഞു കുടവയർ, അല്ലെങ്കിൽ വയർ ചാടുന്നത്‌. ശരീരം അനങ്ങി പണിയെടുക്കുന്നവരുടെ എണ്ണം കുറയുന്നതാണ് ഇതിനുള്ള പ്രധാനകാരണം എന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്‌. പണ്ടുകാലങ്ങളിൽ കൃഷിയിടങ്ങളിലും, പറമ്പുകളിലും മേലനങ്ങി പണിയെടുത്തിരുന്ന ഒരു സമൂഹമല്ല ഇന്ന് ഉള്ളത്‌. കമ്പ്യൂട്ടറിന് മുന്നിലും മറ്റും പകലന്തിയോളം ഒരേ ഇരിപ്പിൽ പണിയെടുക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളും ഇന്ന് വയർ ചാടലിന്റെ ഭീഷണീ നേരിടുന്നുണ്ട്‌. ഇത്‌ ഒരാളുടെ ശരീരവടിവിനെ മാത്രമല്ല ശാരീരിക ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നുണ്ട്‌. നിരന്തരം വ്യായാമം ചെയ്താലും വയറിൽ അടിഞ്ഞ്‌ കൂടുന്ന കൊഴുപ്പിനെ അലിയിച്ചു കളയുക അത്ര എളുപ്പമല്ല.

വ്യായാമത്തിനൊപ്പം തന്നെ മറ്റ്‌ ചില മാർഗ്ഗങ്ങൾ കൂടി അവലംബിച്ചാൽ വയറുചാടൽ ഭീഷണിയിൽ നിന്നും വളരെ വേഗത്തിൽ മുക്തി നേടാം. നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പാനീയങ്ങൾ ദിവസവും രാവിലെ കുടിയ്ക്കുന്നത്‌ വയർ കുറയാൻ സഹായിക്കും. അത്തരത്തിൽ വെറും 2 ആഴ്ചകൾ കൊണ്ട്‌ ചാടിയ വയർ, സാധാരണ സ്ഥിതിയിലേയ്ക്ക്‌ എത്തിക്കാൻ കഴിയും.

1. കുക്കുമ്പർ – ചെറുനാരങ്ങ – പുതിനയില ജ്യൂസ്‌
കുക്കുമ്പർ: 1
ചെറുനാരങ്ങ: 1
പുതിനയില: കുറച്ച്‌
പൊടിയായി നുറുക്കിയ ഇഞ്ചി: 2 ടേബിൾ സ്പൂൺ
വെള്ളം

കുക്കുമ്പർ മിക്സിയിൽ അടിച്ച്‌ ജ്യൂസാക്കി അതിലേയ്ക്ക്‌ ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കുക, ശേഷം പുതിനയില, ഇഞ്ചി എന്നിവയും ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത്‌ 2 ആഴ്ച തുടർച്ചയായി ദിവസവും രാവിലെ കുടിയ്ക്കുക.

2. വെളുത്തുള്ളി – തേൻ – ചെറുനാരങ്ങാ വെള്ളം
വെളുത്തുള്ളി അല്ലി: 3 എണ്ണം
തേൻ: 1 ടേബിൾ സ്പൂൺ
ചെറുനാരങ്ങ
ചെറുചൂട്‌ വെള്ളം
ചെറുചൂടുവെള്ളത്തിൽ തേൻ ഒഴിച്ച്‌, നാരങ്ങാ പിഴിഞ്ഞതും ചേർക്കുക. ശേഷം വെളുത്തുള്ളി അല്ലി കടിച്ച്‌ ചവച്ച്‌ കഴിക്കണം. തുടർന്ന് തയ്യാറാക്കി വച്ചിരിക്കുന്ന നാരങ്ങ വെള്ളം കുടിയ്ക്കുക.

3. റാഡിഷ്‌ – വെളുത്തുള്ളി – ഇഞ്ചി – ചെറുനാരങ്ങ – തേൻ – കറുവാപ്പട്ട ജ്യൂസ്‌
ഹോഴ്സ്‌ റാഡിഷ്‌ (ഒരിനം റാഡിഷ്‌) – 100ഗ്രാം
വെളുത്തുള്ളി അല്ലി
ഇഞ്ചി: ഒരു ചെറിയ കഷ്ണം
ചെറുനാരങ്ങ: 3 അല്ലി
തേൻ: 4 ടേബിൾ സ്പൂൺ
കറുവാപ്പട്ട: 2 ടേബിൾ സ്പൂൺ
ഇഞ്ചി, റാഡിഷ്‌ എന്നിവ ചേർത്തരയ്ക്കുക. ബാക്കിയുള്ള ചേരുവകൾ ഇതിൽ ചേർത്തിളക്കുക. പാകത്തിന് വെള്ളവും ചേർത്ത്‌ ദിവസവും രാവിലെ ഭക്ഷണത്തിന് മുൻപ്‌ കുടിയ്ക്കുക.

4. കറ്റാർ വാഴ ജ്യൂസ്‌ 2 ടേബിൾ സ്പൂൺ ഒരു സ്പൂൺ തേനിൽ ചേർത്ത്‌ ഒരു ഗ്ലാസ്‌ വെള്ളത്തിൽ കലക്കി രാവിലെ ഭക്ഷണത്തിന് മുൻപായി കുടിയ്ക്കുക.

5. 2 ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനീഗർ, ഒരു ചെറുനാരങ്ങയുടെ ജ്യൂസ്‌ എന്നിവ ഒരു ഗ്ലാസ്‌ തണുത്ത വെള്ളത്തിൽ കലർത്തി ഇതിൽ ഒരു സ്പൂൺ തേൻ, കറുവാപ്പട്ട പൊടിച്ചത്‌ എന്നിവ കലർത്തി കുടിയ്ക്കാം.

ഈ പാനീയങ്ങളിൽ ഏതായാലും 2 ആഴ്ച എങ്കിലും മുടക്കമില്ലാതെ കുടിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭ്യമാകു എന്ന് പ്രത്യേകം ഓർക്കുക.

Avatar

Sajitha San