13
December, 2018
Thursday
02:21 PM
banner
banner
banner

രാവിലെ ഉണർന്നപ്പോൾ നിങ്ങൾ ഈ കണിയാണോ കണ്ടത്‌, എങ്കിൽ തീർന്നു, ദിവസം പോക്കാ! കണിയിൽ കാര്യമുണ്ട്‌

ദിവസവും നല്ലത് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളൊക്കെ തന്നെ. ഉണരുമ്പോൾ നല്ല ദിവസം ആയിരിക്കാൻ പ്രാര്ഥിക്കാറുമുണ്ട്. നല്ല കണികാണണം എന്നും ആഗ്രഹിക്കുന്നു. നാം കാണുന്ന കണിയുടെ ഐശ്വര്യം പോലെ ആയിരിക്കും അന്നത്തെ ദിവസം എന്നാണ് വിശ്വാസം. വെറുതെ പ്രാർത്ഥിച്ചാൽ കാര്യമില്ല.

പ്രാര്ഥിക്കാനും കണി കാണാനും ഒക്കെ ചില രീതികൾ ഉണ്ട്. കണി കാണുന്നതിന് നല്ലത് എന്തൊക്കെ ആണെന്ന് അറിയാമോ? കണി കണ്ടാൽ ഭാഗ്യം ഉണ്ടാകുന്നതെന്തു ദോഷം ഉണ്ടാകുന്നത് എന്ത് എന്നൊക്കെ നോക്കാം.

ഉണരുമ്പോൾ ആദ്യം ചെയ്യേണ്ടത് വലതു വശം ചരിഞ്ഞു എണീക്കുക എന്നുള്ളതാണ്. അതുപോലെ എണീറ്റാൽ ഉടൻ ഉള്ളം കൈ കണി കാണുന്നത് നല്ലതാണ്. ഉള്ളം കൈയിൽ ആണ് ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെ സ്ഥാനം എന്നാണ് വിശ്വാസം. വീട്ടിൽ വളർത്തുന്ന പശു, ആട് എന്നിവ കണി കാണുന്നതും ഗുണകരമാണ്.

രാവിലെ ഉണർന്നാൽ ചില വസ്തുക്കൾ കാണുന്നത് ദോഷം വരുത്തുമെന്നു പറയും. നിഴൽ, മൃഗങ്ങളുടെ ചിത്രങ്ങൾ, മൃഗങ്ങൾ തമ്മിൽ അടികൂടുന്ന ശബ്ദം, കണ്ണാടി, വൃത്തിയില്ലാത്ത അടുക്കള, ആളുകൾ തമ്മിലുള്ള വഴക്കു എന്നിവ നമ്മെ ദോഷകരമായി ബാധിക്കും.

നിഴല്‍
നിഴല്‍ കാണുന്നത് നല്ലതല്ലാ എന്നൊരു വിശ്വാസം പണ്ടേയുണ്ട്. സ്വന്തം നിഴലും മറ്റുള്ളവരുടെ നിഴലും രാവിലെ ഉണർന്നു കണി കാണുന്നത് ദോഷകരമാകും എന്നാണ് പറയുന്നത്. ഇത് രാവിലെ ഉണര്‍ന്നെഴുറ്റേല്‍ക്കുമ്പോള്‍ പ്രത്യേകിച്ചും കാണുന്നതു നല്ലതല്ല. നിങ്ങളുടെ ആ ദിവസം മാനസിക സംഘർഷം നിറഞ്ഞതായിരിക്കും.

മൃഗങ്ങളുടെ ചിത്രങ്ങൾ
വീട്ടിൽ ചില മൃഗങ്ങളുടെ ചിത്രങ്ങളോ രൂപങ്ങളോ ഉണ്ടാകാറുണ്ട്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളും ഉണ്ടാകും. ഇവയൊന്നും തന്നെ ഉണർന്നാൽ ഉടൻ കാണുന്നത് നല്ലതല്ല. ചിത്രമായാലും ജീവനുള്ളതായാലും മൃഗങ്ങളെ കണി കാണുന്നത് നല്ലതല്ല.

മൃഗങ്ങൾ അടികൂടുന്ന കാഴ്ച
പൂച്ച പട്ടി എന്നിവ അടികൂടുന്നത് സ്ഥിരം കാഴ്ചയാണല്ലോ. രാവിലെ ഉണരുമ്പോളോ ഉണർന്ന ശേഷമോ ഇവയുടെ ബഹളം കേൾക്കുന്നതും കാണുന്നതും ദോഷകരമാണ് എന്നാണ് പറയുന്നത്. കാണുന്നതും നല്ലതല്ലെന്നു പറയും. ഇത്തരം സംഭവങ്ങൾ ആ ദിവസം നശിപ്പിക്കും. വീട്ടിൽ ആളുകൾ തമ്മിൽ അടികൂടും എന്നും സൂചന ഉണ്ട്.

കണ്ണാടി നോക്കുന്നത്
ഉണര്‍ന്നാലുടൻ കണ്ണാടി നോക്കുന്ന പതിവുള്ളവരാണ് നമ്മൾ. മുറിയിലെ കണ്ണാടിയിൽ ഒന്ന് നോക്കി പോകുക എന്നത് ഒരു ശീലമാണ്. എന്നാൽ ഇങ്ങനെ നോക്കുന്നത് നല്ലതല്ല. ഉണർന്നാൽ ഉടൻ കണ്ണാടി നോക്കുന്നത് ദോഷങ്ങൾ ഉണ്ടാക്കും എന്നാണ് പറയുന്നത്.

വൃത്തിയില്ലാത്ത അടുക്കള
രാത്രിയിൽ ഭക്ഷണം കഴിച്ചാൽ ആ പാത്രങ്ങൾ കഴുകാതെ കിടക്കുന്ന ചിലരെങ്കിലുമുണ്ട്. അടിച്ചു വാരി വൃത്തിയാക്കാതെ മടിച്ചു കിടക്കുകയും ചെയ്യും. വൃത്തിയില്ലാത്ത അടുക്കളയും വൃത്തിയാക്കാത്ത പത്രങ്ങളും കാണുന്നത് ദോഷമാണ്. അതിനാൽ രാത്രിയിൽ തന്നെ അവശിഷ്ടങ്ങൾ കളഞ്ഞു എല്ലാം വൃത്തിയാക്കി ഇടുക.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 11 ഡിസംബർ 2018) എങ്ങനെ എന്നറിയാം

ആളുകൾ തമ്മിലുള്ള വഴക്ക്
വഴക്കു കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഉണരുമ്പോൾ തന്നെ ഇത്തരം വഴക്കു കാണുകയോ കേൾക്കുകയോ ചെയ്യുന്നത് ദോഷമാണ്. അന്നത്തെ ദിവസം അത്ര നല്ലതാവില്ല. വീട്ടുകാർ തമ്മിൽ വഴക്ക് ഉണ്ടാകാനും സാധ്യത ഉണ്ട്.

· ·
[yuzo_related]

Comments


Related Articles & Comments