മലയാളം ഇ മാഗസിൻ.കോം

ആദ്യപ്രണയം നമ്മെക്കൊണ്ട്‌ ചെയ്യിച്ച ആ സാഹസങ്ങൾ ഓർമ്മയുണ്ടോ, പ്രത്യേകിച്ച്‌ 90കളിൽ

കൗമാരത്തിലേക്ക്‌ കാലെടുത്ത്‌ വയ്ക്കുമ്പോൾ മനസ്സിലുദിക്കുന്ന ചിന്തകൾ, നമ്മൾ നേരിടുന്ന നിയന്ത്രണങ്ങൾ ആദ്യപ്രണയം വല്ലാത്തൊരു അനുഭവമാക്കി മാറ്റിയിരുന്നു. പ്രത്യേകിച്ച്‌ തൊണ്ണൂറുകളിൽ.

ഓട്ടോഗ്രാഫ്‌ ബുക്കുകൾ കാമുകീ കാമുകന്മാരുടെ ബൈബിൾ ആയിരുന്നു. പ്രണയം തുറന്നുപറയാൻ മടിയായിരുന്നതിനാൽ പ്രണയം കോഡുകളിലൂടെ പ്രണയം ഓട്ടോഗ്രാഫ്‌ പേജുകളിൽ സ്ഥാനം പിടിച്ചു. ഇഷ്ടപ്പെട്ടയാളിന്‌ ഓട്ടോഗ്രാഫ്‌ നൽകി എഴുതിച്ചത്‌ ആരും മറന്നുകാണാനിടയില്ല.

ആരും കാണാതെ ഫോൺ വിളിക്കാൻ പറ്റിയ സമയം കണ്ടെത്തുകയാണ്‌ ആദ്യത്തെ പരിപാടി. വിളിക്കുമ്പോൾ എടുക്കുന്നത്‌ വീട്ടിലുള്ള മറ്റാരെങ്കിലുമാണെങ്കിൽ തടിയൂരാനുള്ള അഭ്യാസപ്രകടനം. സംസാരം തുടങ്ങി കിട്ടുന്നതിന്‌ മുമ്പ്‌ ഇങ്ങനെ എന്തെല്ലാം ചെയ്തിരിക്കുന്നു. FLAMES ന്റെ ഫലം ദൈവം അരുളിചെയ്യുന്ന സത്യമായിരുന്നു അന്ന്‌. L അല്ലെങ്കിൽ M കിട്ടിയില്ലെങ്കിൽ, തീർന്നു! ഇതിനുമപ്പുറം നാം കണ്ടെത്തിയ എത്രയോ പുതിയ നിയമങ്ങൾ.

നിങ്ങളുടെ ഇഷ്ടം അറിയിക്കാൻ പറ്റിയ ഒരു പൊതുസുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം. ഞാൻ നിന്റെ സഹോദരിയുടെ കൂട്ടുകാരിയുടെ അനിയന്റെ കൂടെ ക്രിക്കറ്റ്‌ കളിക്കാറുണ്ട്‌, ഇതുപോലെ എത്രപേരോട്‌ സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട്‌.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ്‌ അധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണുവെട്ടിച്ച്‌ രണ്ടുവാക്ക്‌ പറയാൻ കഴിയുന്നത്‌. യാത്രയപ്പ്‌ പാർട്ടികളിൽ അണിഞ്ഞൊരുങ്ങി എത്തി ഒരുമിച്ച്‌ ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്തതും സൂപ്പർ സിനിമാ ഗാനങ്ങൾക്കൊത്ത്‌ ചുവടുവച്ചതും എങ്ങനെ മറക്കും?

വാട്സാപ്പും ഫെയ്സ്ബുക്കുമൊന്നും ഇല്ലാതിരുന്ന കാലത്ത്‌ എന്തെങ്കിലും സംസാരിക്കണമെങ്കിൽ നേരിൽ കണ്ടേ പറ്റുമായിരുന്നുള്ളൂ. ഇതിന്‌ വേണ്ടി എല്ലാ സ്കൂളുകളിലും ഒരു സ്ഥലം ഉണ്ടായിരുന്നു. എവിടെയായിരുന്നാലും അത്‌ നമുക്കൊരു പൂങ്കാവനം തന്നെ. സ്കൂളിൽ നിന്നുള്ള വിനോദയാത്രകളിലാണ്‌ ആരെയും പേടിക്കാതെ സംസാരിക്കാൻ കഴിഞ്ഞിരുന്നത്‌. അതുകൊണ്ട്‌ വിനോദയാത്രകൾ നമ്മൾ ഒരുപാട്‌ ഇഷ്ടപ്പെട്ടിരുന്നു.

പോക്കറ്റ്‌ മണിയിൽ നിന്ന്‌ മിച്ചം പിടിച്ച്‌ വാങ്ങിയ സ്നേഹസമ്മാനങ്ങൾ. ഹാൻഡ്മെയ്ഡ്‌ കാർഡുകൾ, മിക്സ്‌ സിഡികൾ, അങ്ങനെ എന്തെല്ലാം. അചച്ഛനും അമ്മയും ഇത്‌ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ കാലമേളവും കഴിഞ്ഞു ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ എന്തുരസം അല്ലെ?

കടപ്പാട്‌: സോഷ്യൽ മീഡിയ

Avatar

Staff Reporter