16
January, 2019
Wednesday
05:17 PM
banner
banner
banner

കൈകൾ പിന്നിൽ കെട്ടി സാവധാനം നടക്കുന്നവരുടെ പ്രത്യേകതകൾ അറിയാമോ? ഇതാ കൈയ്യും വിരലും പറയുന്ന ചില സ്വഭാവ ലക്ഷണങ്ങൾ!

സൂക്ഷ്മ നിരീക്ഷണത്തിലൂടെ വ്യക്തിയുടെ സ്വഭാവ, പെരുമാറ്റ, മാനസിക അവസ്ഥകള്‍ അറിയാന്‍ ഹസ്തരേഖാ ശാസ്ത്രം ഉതകുമെന്നതില്‍ സംശയമില്ല.

കൈകള്‍ പിന്നില്‍ കെട്ടി സാവധാനത്തില്‍ അടിവച്ച് നടക്കുന്നവന്‍ സൂക്ഷ്മതയുള്ളവനായിരിക്കും. ആ രീതിയില്‍ നടക്കുന്നവന്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുകയില്ല. ആത്മരക്ഷയെ സംബന്ധിച്ച് സൂക്ഷ്മതയുള്ളവരായിരിക്കും.

ആകാശം നോക്കി നടക്കുന്നവരെ കണ്ടിട്ടില്ലേ. ഇങ്ങനെയുള്ളവര്‍ വേവലാതിപ്പെടുന്നവരും ഒരു കാര്യത്തിലും തൃപ്തിവരാത്തവരും ആയിരിക്കും. ധൈര്യമുള്ള അന്തസ്സായി നടക്കുന്നവര്‍ ദൈവവിശ്വാസികളായിരിക്കും. ചിലയാളുകള്‍ വിരലുകള്‍ നിവര്‍ത്തി കൈകള്‍ വീശി നടക്കുന്നവരാണ്.

ഇക്കൂട്ടര്‍ രഹസ്യം സൂക്ഷിക്കാന്‍ അറിയാത്തവരാണ്. ഇനി മറ്റൊരു വിഭാഗമുണ്ട്. അവര്‍ കൈകള്‍ മറച്ചുകൊണ്ട് നടക്കുന്നവരാണ്. ജീവിതത്തില്‍ വലിയ രഹസ്യം സൂക്ഷിക്കുന്നവരാണിവര്‍. ഇവരില്‍നിന്ന് രഹസ്യം ചോര്‍ത്താന്‍ വളരെ പ്രയാസമായിരിക്കും. അത് ഇവര്‍ വിട്ടുകൊടുക്കുകയില്ല.

ഇനി വിരലുകളെക്കുറിച്ച് ചിന്തിക്കാം. വിരലുകളില്‍ ദൈവത്തിന്റെ പ്രതിനിധിയായി അറിയപ്പെടുന്നതാണ് തള്ളവിരല്‍. തള്ളവിരല്‍ ഉപയോഗശൂന്യമായാല്‍ മറ്റു വിരലുകള്‍ക്കും അവയുടെ ധര്‍മ്മം പൂര്‍ണ്ണമായി ചെയ്യാന്‍ കഴിയില്ല.

തള്ളവിരല്‍ ആത്മബലത്തെ സൂചിപ്പിക്കുന്നു. ധര്‍മ്മശീലരെയും കുറ്റവാളികളെയും ഈ വിരല്‍ നോക്കി മനസ്സിലാക്കാം. ചില പ്രത്യേകതരം തള്ളവിരലുകളെ പരിചയപ്പെടാം.

1. വില്ലുപോലെ വളയുന്ന തള്ളവിരലുള്ളവര്‍ ധാരാളികളായി ജീവിക്കും. ഏത് പരിതഃസ്ഥിതിയും നേരിടാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും. പണം തോന്നിയപോലെ ചെലവാക്കുമെങ്കിലും അഭിമാനബോധവും തന്റേടവും ഇക്കൂട്ടര്‍ക്ക് അധികമായുണ്ടാകും.

2. നല്ല ഉറപ്പുള്ളതും പുറകിലോട്ട് വളയാത്തതുമായ തള്ളവിരല്‍ ഉള്ളവര്‍ക്ക് ലോകപരിചയം ഉണ്ടായിരിക്കും. അല്‍പാല്‍പമായി സമ്പാദിച്ച് സമ്പന്നരാകാന്‍ കഴിയും. ഏതു പ്രവൃത്തിയും അടുക്കും ചിട്ടയോടും കൂടി ചെയ്യണമെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരിക്കും.

ആത്മനിയന്ത്രണം ഉള്ളവരാണിവര്‍. തള്ളവിരലിന്റെ വലുപ്പം ഒരു വ്യക്തിയുടെ മനോവികാസത്തെ ആശ്രയിച്ചിരിക്കും. ചില കുട്ടികള്‍ക്ക് പെരുവിരല്‍ വായിലിടുന്ന ശീലം കാണാം. ഇത്തരം കുട്ടികള്‍ ദൈവാനുഗ്രഹമുള്ളവരത്രേ. ശ്രീകൃഷ്ണനെയാണ് കുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നത്.

3. തള്ളവിരലും ചൂണ്ടുവിരലും തമ്മില്‍ അഗ്രഭാഗം കൂട്ടിമുട്ടിച്ചുള്ള മുദ്രയാണ് ചിന്മുദ്ര. ശിവനും അയ്യപ്പനും ഒക്കെത്തന്നെ ഈ മുദ്രയില്‍ ഇരിക്കുന്നത് കാണാം. ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുന്നുവെന്നാണ് ഇതിന്റെ സങ്കല്പം. കാമം, ക്രോധം, മോഹം എന്നിവയെ അകറ്റി ഈശ്വരനില്‍ ലയിക്കുന്നു എന്നര്‍ത്ഥം.

മറ്റു വിരലുകള്‍:
നീണ്ട വിരലുകള്‍ സദ്ഗുണങ്ങളേയും ഉന്നത വിദ്യാഭ്യാസത്തേയും സൂചിപ്പിക്കുന്നു. അളന്ന് മുറിച്ച് സംസാരിക്കും. തടിച്ച വിരലുകളാണെങ്കില്‍ സദ്ഗുണങ്ങള്‍ കൂടിയിരിക്കും. ഇവര്‍ക്ക് ഓര്‍മ്മശക്തി കൂടുതല്‍ ഉണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കാര്‍ക്കശ്യം ഉണ്ടായിരിക്കും.

വിരലുകള്‍ക്ക് നീളം കുറവാണെങ്കില്‍ ഇതിന് വിപരീതമായ ഫലങ്ങള്‍ ആയിരിക്കും. മിനുസമുള്ള വിരലുകള്‍ ആത്മശക്തി താനേ നഷ്ടപ്പെടുന്നവര്‍ക്കാണ് കാണുന്നത്. വ്യാപാരമാണിവരുടെ വിജയപാത. പണം മുടക്കി ലാഭം കൊയ്യാന്‍ ഇവര്‍ക്കാവും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 12 ജനുവരി 2019) എങ്ങനെ എന്നറിയാം
[yuzo_related]

CommentsRelated Articles & Comments