മലയാളം ഇ മാഗസിൻ.കോം

2020 ഏപ്രിൽ മുതൽ ഈ വർഷാവസാനം വരെയുള്ള നിങ്ങളുടെ സമ്പൂർണ്ണ സാമ്പത്തിക ഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ധന സ്ഥിതി മെച്ചപ്പെടുന്ന ഒരു വർഷമാണിത്. ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെ നിക്ഷേപങ്ങളിൽ ധനം മുടക്കരുത്. കടം കൊടുക്കുക തുടങ്ങിയ നിന്ന് അകന്നു നിൽക്കുക. ജൂലൈ മുതൽ നവംബർ വരെയുള്ള സമയം വളരെ അനുകൂലമായിരിക്കും. എന്നിരുന്നാലും ശനിയുടെ രാശിസ്ഥിതി ചെറിയ വൈഷമ്യങ്ങൾ തന്നേക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ നേരിട്ടേക്കാം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഈ കാലയളവിൽ ആവശ്യമായി വന്നേക്കാം. ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലം കുറച്ച് അനുകൂലമായിരിക്കും. എന്നിരുന്നാലും ധന ഇടപാടുകളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കഴിഞ്ഞ കാലഘട്ടങ്ങളിലേക്കാൾ സാമ്പത്തിക ഉന്നതിയുണ്ടാകുന്ന ഒരു വർഷംമാണിത്. പക്ഷേ ഏപ്രിൽ മാസം മുതൽ ജൂലൈ മാസം വരെ ധന നിക്ഷേപങ്ങൾക്കോ മുതിരരുത്. അറിയാത്ത മേഖലകളിലും പങ്കാളിത്ത സംരംഭങ്ങളിലും ധനം മുടക്കുന്നത് നഷ്ടം തന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ ധനപരമായി പുരോഗതി ദൃശ്യമാകും. ശനിയുടെ അഷ്ടമരാശി സ്ഥിതി ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകൾ ഉണ്ടാക്കിയേക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ധനപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണ്ട സമയമാണിത്. നഷ്ടസാദ്ധ്യതയുള്ള നിക്ഷേപങ്ങളിൽ ധനം ഇറക്കാതിരിക്കുക. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയത്ത് കാര്യങ്ങൾ മെച്ചപ്പെടുമെങ്കിലും നിക്ഷേപങ്ങളിൽ ധനം മുടക്കാതെ ഇരിക്കുന്നതാണ് നല്ലത്. കടം കൊടുക്കുക എന്നിവ ഒഴിവാക്കേണ്ടതാണ്. ജാതകത്തിൽ വ്യാഴത്തിനും ശനിക്കും ബലമുണ്ടെങ്കിൽ ക്ലേശങ്ങൾ കുറഞ്ഞിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനപരമായി കുറച്ച് അനുകൂലമാണെങ്കിലും ചിലവുകളിൽ ശ്രദ്ധ അനിവാര്യമാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നിക്ഷേപങ്ങളിക്ക് പണം മുടക്കുന്നത് ശ്രദ്ധിച്ചു വേണം. അപ്രതീക്ഷിത ധനനഷ്ടങ്ങൾ വന്നേക്കാം. ജൂലൈ മുതൽ നവംബർ വരെ ധനപരമായി അനുകൂലമായിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കഴിഞ്ഞ കാലഘട്ടത്തക്കാൾ കുറച്ച് അനുകൂലമായ സമയം ആണെന്ന് പറയാൻ കഴിയും. ഏപ്രിൽമുതൽ ജൂലൈ വരേയുള്ള സമയത്ത് തടഞ്ഞു വെയ്ക്കപ്പെട്ട ധനമോ കൊടുത്ത ധനമോ തിരികേ ലഭിച്ചേക്കാം. കൂട്ടുകാർക്കോ ബന്ധുക്കൾക്കോ കടം കൊടുക്കുക എന്നിവ ഒഴിവായാൽ നന്ന്. ജൂലൈ മുതൽ നവംബർ വരെയുള്ള സമയത്ത് സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധനപരമായ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോവുക. മാതാവിനോ ബന്ധുക്കൾക്കോ വേണ്ടി ധനം മുടക്കേണ്ടി വന്നേക്കാം. അറിയാത്ത മേഖലകളിലോ നിക്ഷേപങ്ങൾ നടത്തരുത്. ലോൺ, ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെ സൂക്ഷിച്ചു മാത്രം ചെയ്യുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത ധന ലാഭമുണ്ടാകുവാൻ സാധ്യതകാണുന്നു. വ്യക്തമായ നിരീക്ഷണങ്ങൾ നടത്തി ധന നിക്ഷേപങ്ങൾ നടത്താവുന്നതാണ്. ഏപ്രിൽ മുതൽ ജൂലൈ വരെ ചിലവുകൾ ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അനുകൂലമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിക്ഷേപങ്ങൾക്കും ഊഹകച്ചവടവും അനുകൂലമായ സമയമല്ലിത്. ഏപ്രിൽ മുതൽ ജൂലൈ വരെ ധനവരവ് പുഷ്ടിപ്പെട്ടേക്കും. കിട്ടാനുളള ധനം ലഭിച്ചേക്കാം. ജൂലൈ മുതൽ നവംബർ വരെ സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ശ്രദ്ധ ആവശ്യമുള്ള സമയമാണിത്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധന ചിലവ് കൂടുതൽ ഉണ്ടാകുന്ന സമയമാണ് വരുവാൻ പോകുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെ ധനവരവ് കൂടിയെങ്കിലും ചിലവും വർദ്ധിക്കുവാൻ ഇടയുണ്ട്. കൃത്യമായ സാമ്പത്തിക ആസൂത്രണം അനിവാര്യമായിരിക്കും. ജൂലൈ മുതൽ നവംബർ വരെ നിക്ഷേപങ്ങൾക്ക് ശ്രമിക്കാതെ ഇരിക്കുന്നതാണ് ഉത്തമം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നഷ്ടപ്പെട്ടെന്നു കരുതിയ ധനം തിരികെ ലഭിച്ചേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെ ധനപരമായി നല്ല സമയമല്ലാത്തതു കൊണ്ട് നിക്ഷേപങ്ങൾക്ക് ശ്രമിക്കരുത്. ജൂലൈ മുതൽ നവംബർ വരെ കാര്യങ്ങൾ അനുകൂലമായിരിക്കും. വളരെ കാലമായി ആഗ്രഹിച്ചിരുന്ന മേഖലയിൽ ധനം മുടുക്കുവാൻ സാധ്യതകാണുന്നു. ധനവിനിയോഗത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധന വിനിയോഗത്തിൽ ശ്രദ്ധ ആവശ്യമായ സമയമാണിത്. ചിലസമയങ്ങളിൽ അപ്രതീക്ഷിത നഷ്ടങ്ങൾ വന്നേക്കാം. ഏപ്രിൽ മുതൽ ജൂലൈ വരെ ധനപരമായി അനുകൂലമാണ്. എന്നിരുന്നാലും നിക്ഷേപങ്ങളിൽ ശ്രദ്ധ അനിവാര്യമാണ്.

Staff Reporter