ലോക കപ്പിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒത്തൊരുമ അത്ര നല്ല രീതിയിൽ അല്ലെന്ന് റിപ്പോർട്ടുകൾ. ലോക കപ്പ് പരാജയത്തിനു ശേഷം വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്നും പകരം രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്നും മുറവിളി ഉയർന്നുവെങ്കിലും ബിസിസിഐ കോഹ്ലിയെ തന്നെ ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകളുടെയും ക്യാപ്റ്റൻ ആയി തുടരാൻ അനുവദിക്കുകയായിരുന്നു.

അതിനിടയിലാണ് ക്യാപ്റ്റനും ഹിറ്റ്മാനുമിടയില് ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബാറ്റ്സ്മാന് രോഹിത്തും തമ്മിലാണ് ഭിന്നത. താരങ്ങള്‍ തമ്മില്‍ മാത്രമല്ല ഈ ഭിന്നത. ഇരുവരുടേയും ഭാര്യമാര്‍ തമ്മിലും പ്രശ്നത്തിലാണ്.
കോലിയെ രോഹിത്ത് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്യ്തിരുന്നു. ഇതിനു പിന്നാലെയാണ് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മ രോഹിത്തിനെയും ഭാര്യയെയും അണ്‍ഫോളോ ചെയ്യ്തത്. ഇന്‍സ്റ്റാഗ്രാമിലെ അനുഷ്കയുടെ പുതിയ പോസ്റ്റ് ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ്. \’ജ്ഞാനിയായ മനുഷ്യന് സംസാരിക്കുന്നില്ല തെറ്റിധാരണയുണ്ടാകുമ്പോള് സത്യത്തിനുമാത്രമേ നിശ്ബദതയുടെ കൈ പിടിച്ചു നില്ക്കാനാവുയെന്നാണ് അനുഷ്കയുടെ പോസ്റ്റ്.

കോലി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ രോഹിത്തിനെ ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ അനുഷ്ക ഇപ്പോഴും രോഹിത്തിനെയും ഭാര്യ റിതികയെയും അണ്‍ഫോളോ ചെയ്യ്തിരിക്കുകയാണ്. ന്യൂസിലാന്റിനെതിരെയുളള സെമിക്കുശേഷമാണ് താരങ്ങള്‍ തമ്മിലുളള ഈ പടലപിണക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ യാതൊരു വിധത്തിലുളള പ്രശ്നങ്ങളുമില്ലായെന്നാണ് ബിസിസിയുടെ വിശദീകരണം.