മലയാളം ഇ മാഗസിൻ.കോം

രാത്രി ഒന്നും നോക്കാതെ പോയി പുതച്ചുമൂടി കിടന്നുറങ്ങുന്നവർക്ക്‌ ആർക്കെങ്കിലും അറിയാമോ ഈ കാര്യങ്ങൾ വല്ലതും?

ഉറക്കത്തിന്റെ രഹസ്യം അറിയുക എന്നത്‌ രസകരമായ ഒരു കാര്യം തന്നെയാണ്. കുറച്ച്‌ കാലങ്ങളായി ഉറക്കത്തിന് പിന്നിലെ രഹസ്യങ്ങളെ കുറിച്ച്‌ പല പഠനങ്ങളും നടന്ന് വരുന്നുണ്ട്‌ താനും.

\"\"

എന്നാൽ ഉറക്കത്തിൽ നമ്മുടെ മനസ്സിൽ എന്ത്‌ സംഭവിക്കുന്നു, നമ്മൾ സ്വപ്നങ്ങൾ കാണുന്നത്‌ എന്തുകൊണ്ട്‌, സ്വപ്നം കാണാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നിവയെ കുറിച്ച്‌ വ്യക്തമായ ധാരണ ഒരു ഗവേഷണത്തിനും നൽകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പല പഠനങ്ങളിൽ നിന്നും ഉറക്കത്തെ കുറിച്ച്‌ ചില രസകരങ്ങളായ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌, അതിൽ ചിലത്‌ നമുക്ക്‌ പരിശോധിക്കം

പരിചിതമായ ഗന്ധം
ഉറങ്ങുന്ന സമയത്ത്‌ നമുക്ക്‌ ചുറ്റും നല്ല പരിചയമുള്ള സുഗന്ധത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ നമ്മുടെ ഓർമ്മശക്തി വർദ്ധിക്കും അത്രേ.  അതുകൊണ്ട്‌ തന്നെ ഏത്‌ കാര്യവും എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാനുള്ള കഴിവ്‌ നമ്മിൽ വർദ്ധിക്കും.

\"\"

ശരീരം വിറയ്ക്കുക
ചിലർ ഉറക്കത്തിനിടയിൽ വിറയ്ക്കുകയും, ഞെട്ടുകയും ചെയ്യാറുള്ളത്‌ സാധാരണമാണ്. ഇതിനെ hypnic jerk എന്നും പറയാറുണ്ട്‌. ഇത്‌ പ്രത്യേകിച്ച്‌ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സാധാരണ പ്രക്രിയയാണത്രേ.

ഡിഡ്‌ജറിഡു (ഒരു ആസ്ട്രേലിയൻ സുഷിരവാദ്യം) വായിക്കുന്നതിലൂടെ നല്ല ഉറക്കം
ഒരു പഠനം പറയുന്നത്‌ ഓടക്കുഴലിന് സമാനമായ എന്നാൽ അതിലും കൂടുതൽ നീളമുള്ള ഓസ്ട്രേലിയൻ സുഷിര വാദ്യം വായിക്കുന്നതിലൂടെ ശ്വസനപ്രക്രിയയ്ക്ക്‌ സഹായിക്കുന്ന മാംസപേശികൾ ബലവത്താകുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും എന്നാണ്.

ചെറു മയക്കം
ഉറക്കത്തിന്റെ ശാത്രീയ വശം അനുസരിച്ച്‌ ചെറിയ മയക്കത്തിന് പറ്റിയ സമയം ഉച്ചയ്ക്ക്‌ 2 മണിയ്ക്കും 4 മണിയ്ക്കും ഇടയിലാണ്, ഇതിനെ ഉച്ചമയക്കം എന്നും പറയാം. ഈ മയക്കത്തിലൂടെ നിങ്ങളുടെ creativity വർദ്ധിപ്പിക്കാനും നഷ്ടമായ ഊർജ്ജം വീണ്ടെടുക്കാനും സാധിയ്ക്കും.

\"\"

ചിലർക്ക്‌ 4 മണിക്കൂർ തന്നെ ധാരാളം
ഈയിടെ നടന്ന ഒരു പഠനത്തിൽ ജീൻ പരിവർത്തനം കാരണം DEC2 ജീൻ ഉള്ളവർക്ക്‌ 4 മണിക്കൂർ ഉറക്കം മതിയാകും എന്ന് തെളിഞ്ഞിട്ടുണ്ട്‌. ഇത്രയും കുറച്ച്‌ സമയം ഉറങ്ങിയാലും ഇവർ ഊർജ്ജസ്വലാരായി ദിവസം മുഴുവൻ ജോലിചെയ്യുകയും ചെയ്യുമത്രേ. പക്ഷേ ഇങ്ങനെ എല്ലാ മനുഷ്യർക്കും കഴിഞ്ഞെന്നു വരില്ല, അതുകൊണ്ട്‌ ഓരോരുത്തരും അവരവരുടെ ശരീരത്തെക്കുറിച്ചും അതിന്റെ ഘടനയെ കുറിച്ചും നന്നായി മനസ്സിലാക്കിയിരിക്കണം\’

8 മണിക്കൂർ ഉറക്കം അനിവാര്യം
സ്വാഭാവികമായി വെറും അഞ്ച്‌ ശതമാനം ആളുകൾക്ക്‌ മാത്രമേ ഇത്തരത്തിൽ ഉറക്കം 4 മണിക്കൂർ മതിയാകുകയുള്ളു. അല്ലാത്തവർക്കെല്ലാം ദിവസം 8 മണിക്കൂർ ഉറക്കം അനിവാര്യം തന്നെയാണ്, എന്നാൽ ഇതിൽ 30 ശതമാനം പേർക്കും ദിവസവും രാത്രി 6 മണിക്കൂറേ ഉറങ്ങാൻ കഴിയുന്നുള്ളു എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഓർമ്മശക്തി ത്വരിതപ്പെടുത്താനുള്ള സമയം
ഉറക്കത്തിന്റെ തിയറി പ്രകാരം, നമ്മുടെ മനസ്സ്‌ ഓർമ്മശക്തിയെ ശരിയായി ക്രമപ്പെടുത്തുന്നത്‌ ഉറക്കത്തിനിടയിൽ ആണ്. ചില സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വളരെ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് മനസ്സിനെ രക്ഷിക്കാനും ഉറക്കം സഹായിക്കും.

\"\"

സ്വപ്നങ്ങളുടെ വീഡിയോ
ചില ഗവേഷകർ ആളുകളുടെ മനസ്സിന്റെ സ്ഥിതിഗതികൾക്കനുസരിച്ച്‌ അവർ യൂട്യൂബിൽ കണ്ട വീഡിയോകളെ പുന:സൃഷ്ടിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഗവേഷകരുടെ അഭിപ്രായത്തിൽ ഇതേ രീതി അനുസരിച്ച്‌ ഭാവിയിൽ നമ്മുടെ ഉരക്കത്തിൽ കണ്ട സ്വപ്നങ്ങളേയും പുന:സൃഷ്ടിക്കാൻ കഴിയുമത്രേ.

ഉറക്കക്കുറവിന് പരിഹാരം
ഉറക്കത്തെ വിശകലനം ചെയ്യുന്ന ഗവേഷകരുടെ അഭിപ്രായത്തിൽ നിങ്ങൾ നേരത്തെ കൂടുതൽ സമയം ഉറങ്ങിയിട്ടുണ്ടെങ്ങിൽ അടുത്തദിവസം ഉറക്കം കുറച്ച്‌ കിട്ടിയാലും ശരീരത്തിൽ മറ്റ്‌ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ്.

6 മണിക്കൂറിൽ കുറവുള്ള ഉറക്കം, അബോധാവസ്ഥയ്ക്ക്‌ സമാനം
നിങ്ങൾക്ക്‌ തുടർച്ചയായി 12 ദിവസങ്ങളിൽ 6 മണിയ്ക്കൂറിൽ താഴെ മാത്രമേ ഉറങ്ങാൻ കഴിഞ്ഞുള്ളു എങ്കിൽ നിങ്ങളുടെ അവസ്ഥ രക്തത്തിൽ 0.1 ശതമാനം മദ്യം കലർന്ന ഒരാളുടേതുപോലെ ആയിരിക്കുമത്രേ. നിങ്ങളുടെ സംസാരം വ്യക്തമാകില്ല, നേരെ നിൽക്കാൻ കഴിയില്ല മാത്രമല്ല ഓർമ്മക്കുറവും അനുഭവപ്പെടും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങൾ ബോധത്തിലും അബോധാവസ്ഥയിലായിരിക്കും എന്ന പോലെയായിരിക്കുമത്രേ.

Avatar

Gayathri Devi

Gayathri Devi | Executive Editor