മലയാളം ഇ മാഗസിൻ.കോം

ആണിന്‌ അറിയാത്ത ആ 6 സ്ത്രീ രഹസ്യങ്ങൾ: ഇത്‌ തിരിച്ചറിഞ്ഞാൽ പിന്നെ ലൈഫ്‌ വേറെ ലെവൽ ആകും

സുഖ ദുഃഖ സമ്മിശ്രമാണ് ജീവിതം. നല്ലതും ചീത്തയും ആയ അനുഭവങ്ങലിലൂടെ ആണ് നാം കടന്നു പോകുന്നത്. ഓരോ വ്യക്തികളുടെയും പ്രണയകാലം വളരെ മനോഹരമായിരിക്കും. വളരെ സ്നേഹവും കരുതലും ആയിരിക്കും.

വിവാഹ ശേഷം ആദ്യത്തെ കുറെ മാസങ്ങളും അങ്ങനെ തന്നെ ആയിരിക്കും. എന്നാൽ മാസങ്ങൾ കഴിയുംതോറും ഇവ കുറഞ്ഞു വരുന്നതാണ് പൊതുവെ കണ്ടു വരുന്നത്. സത്യത്തിൽ സ്നേഹകുറവല്ല കാരണം അത് എങ്ങനെ പ്രകടിപ്പിക്കുന്നു എന്നുള്ളതാണ്. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം എന്നാൽ ഇവ ഊതി പെരുപ്പിച്ചു വലിയ വിഷയം ആക്കരുത്. അത് വിവാഹ മോചനത്തിന് വരെ കാരണമാകുന്നു.

എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അത് അന്നന്ന് തന്നെ പറഞ്ഞു തീർക്കുക. ഇല്ലെങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങളുടെ കിടപ്പറ ബന്ധത്തെയും ബാധിക്കുന്നു. നിങ്ങളുടെ കിടപ്പറ ജീവിതം സുഖകരമാക്കാൻ ആണുങ്ങൾക്കറിയാത്ത ചില പെൺ രഹസ്യങ്ങൾ ഉണ്ട്. ഇവ പുരുഷന്മാർ തിരിച്ചറിഞ്ഞാൽ തീർച്ചയായും ജീവിതം സുഖകരമാക്കാം. അത്തരം ചില രഹസ്യങ്ങൾ ഇനി പറയുന്നു.

1. ആലിംഗനം തലോടൽ ചുംബനം
ഒരു പുരുഷനെ സംബന്ധിച്ചു അവർക്കു ഏറ്റവും താല്പര്യം ശാരിരിക ബന്ധത്തോട്‌ ആയിരിക്കും. സ്ത്രീകൾ എപ്പോഴും സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നു. തലോടൽ, ആലിംഗനം, ചുംബനം എന്നിവയാണ് സ്ത്രീകൾ ഏറെ ആഗ്രഹിക്കുന്നത്. ഒരു പുരുഷൻ തന്റെ സ്ത്രീ എന്ത് ആഗ്രഹിക്കുന്നു എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. വളരെ റൊമാന്റിക് ആയി തന്റെ പങ്കാളി പെരുമാറണം എന്നാണ് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. ഇവയിലൂടെ വേണം ബന്ധപ്പെടലിലേക്ക്‌ കടക്കേണ്ടത്. എങ്കിൽ മാത്രമേ സ്ത്രീകൾ ബന്ധത്തിന് താല്പര്യം കാണിക്കുകയുള്ളൂ. പുരുഷന്മാർ നേരെ ബന്ധപ്പെടലിലേക്ക്‌ കടക്കുന്നത് സ്ത്രീകൾക്ക് ഉള്ള താല്പര്യം കുറയുന്നതിന് കാരണമാകും.

2. സംസാരിക്കുന്ന പങ്കാളി
ധാരാളം സംസാരിക്കുന്നവരെ സ്ത്രീകൾ വളരെ അധികം ഇഷ്ടപെടുന്നു. അവളോട് സംസാരിക്കുകയും അവളെ കേൾക്കുകയും ചെയ്യുന്നത് നല്ല ശാരീരിക ബന്ധത്തിനു കാരണമാകുന്നു. സുഖകരമായ കിടപ്പറ അനുഭവം നൽകുകയും ചെയ്യുന്നു. അവൾ സ്നേഹവും വാൽസല്യവും കൊതിക്കുന്നു. എല്ലാ കാര്യങ്ങളും അവളോട് ഷെയർ ചെയ്യുന്നു എന്ന തോന്നൽ തന്നെ അവളെ സന്തോഷവതി ആക്കുന്നു. ഇത് സുഖകരമായ ദാമ്പത്യം നൽകുന്നു.

3. ലൈ-ഗിക പരാജയം
പുരുഷന്‍മാരുടെ പ്രധാന പേടിയാണ് കിടപ്പറയിൽ പരാജയപെടുമോ എന്നുള്ളത്. അവളെ തൃപ്തി പെടുത്താൻ തനിക്കു കഴിയുമോ തുടങ്ങി നിരവധി ചിന്തകൾ ആണ് പുരുഷന്മാർക്കുള്ളത്. അത് ആവശ്യമില്ലാത്ത ചിന്തയാണ്. സ്ത്രീകൾ ഒരിക്കലും ഇത്തരം കാര്യങ്ങളെ പറ്റി ചിന്തിക്കുകയില്ല. വളരെ ആത്മവിശ്വാസത്തോടെ ആണ് കിടപ്പറയിലേക്ക് പോകേണ്ടത്.

4. സ്ത്രീകളിലെ അപകര്‍ഷതാ ബോധം.
സ്ത്രീകളിൽ പ്രധാനമായി കണ്ടു വരുന്ന ഒന്നാണ് അപകർഷതാ ബോധം. അതും തന്റെ ശരീരത്തെ കുറിച്ചായിരിക്കും. പ്രസവശേഷം പല സ്ത്രീകളുടെയും ശരീരം മാറ്റങ്ങൾക്ക് വിധേയമാകുന്നു. അവയവങ്ങളുടെ ഇടിവും തടിയും ഒക്കെ സ്ത്രീകളിൽ അപകർഷത കൂട്ടുന്നു. ഇത് പുരുഷന്മാർ മനസ്സിലാക്കുക. തന്റെ പങ്കാളി സുന്ദരി ആണെന്ന് ഇടയ്ക്കു അവളോട് പറയുക. അമ്മയായ ശേഷം അവളുടെ സൗന്ദര്യം കൂടിയിട്ടുണ്ട് ഇപ്പോളും നീ സുന്ദരിയാണ് എന്നുള്ള വാക്കുകൾ അവൾക്ക് ആത്മവിശ്വാസം നൽകുന്നു. ഇത് കിടപ്പറ ബന്ധം മനോഹരമാക്കുന്നു.

5. ലൈ-ഗി ക ബന്ധത്തിന് ശേഷം ചെയ്യേണ്ടവ
ബന്ധപ്പെടലിന്‌ ശേഷം മിക്ക പുരുഷന്‍മാരും ചെയ്യുന്ന ഒരു തെറ്റാണ് തിരിഞ്ഞു കിടന്നുറങ്ങുക എന്നുള്ളത്. സ്ത്രീകൾക്ക് വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണിത്. പുരുഷമാർക്ക് പെട്ടന്ന് ക്ഷീണം ഉണ്ടാകുന്നത് കൊണ്ടാണ് ഇവർ പെട്ടന്ന് ഉറങ്ങുന്നത്. സ്ത്രീകൾ അൽപ സമയം അവരെ ചേർത്ത് പിടിച്ചു കിടക്കണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ ജോലി തീർക്കുന്നത് പോലെ പുരുഷന്മാർ പെട്ടന്ന് ഉറങ്ങുമ്പോൾ ഇത് സ്ത്രീകളിൽ ബന്ധപ്പെടാനുള്ള താല്പര്യം കുറയ്ക്കുന്നു. ബന്ധത്തിൽ ഏർപ്പെട്ട ശേഷം അൽപ സമയം സ്ത്രീകളെ ഒന്ന് ചേർത്ത് പിടിച്ചു കിടക്കാൻ ശ്രദ്ധിക്കുക.

6. ടെന്‍ഷന്‍
സ്ത്രീകൾ വളരെ അധികം ടെൻഷൻ അടിക്കുന്ന കൂട്ടത്തിൽ ആണ്. കുഞ്ഞുങ്ങളുടെ കാര്യം മുതൽ ജീവിതത്തിലെ പല കാര്യങ്ങളും ഇവർ നോക്കേണ്ടതായുണ്ട്. വീട്ടുപണി, ഓഫിസിലെ ടെൻഷൻ എന്നിവ ഇവരുടെ മൂഡ് മാറ്റം ഉണ്ടാക്കുന്നു. അതിനാൽ ശാരീരിക ബന്ധത്തിനു നിര്ബന്ധിക്കും മുൻപ് അവരുടെ ശാരീരിക മാനസിക അവസ്ഥകൾ കൂടെ മനസ്സിലാക്കിയിരിക്കണം. അല്ലാതെ നിർബന്ധിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തിയാൽ ഇത്തരം ബന്ധത്തോട് താല്പര്യകുറവ് ഉണ്ടാക്കുന്നു.

ഭാര്യ ജീവനൊടുക്കുന്നത്‌ നേരിട്ട്‌ കണ്ട യുവാവിനെ വീട്ടുകാർ വീണ്ടും നിർബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചപ്പോൾ സംഭവിച്ചത്‌ | മന:സാക്ഷി, Watch Video

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter