മലയാളം ഇ മാഗസിൻ.കോം

വാരഫലം: ഫെബ്രുവരി 9 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(അശ്വതി, ഭരണി, കാർത്തിക 1/4)
ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്‌. അപരിഹാര്യമെന്ന് കരുതിയിരുന്ന പല പ്രശ്നങ്ങൾക്കും നിവൃത്തി ഉണ്ടാകും. സന്താനപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകുമെങ്കിലും കുടുംബാന്തരീക്ഷത്തിൽ ചെറിയ അസ്വസ്ഥതകൾക്കും സാധ്യത ഉണ്ട്‌. തൊഴിൽ സംബന്ധമായി വളരെ യാത്രകൾ വേണ്ടിവരും. ആരോഗ്യം അനുകൂലമാകും.

(കാർത്തിക 3/4, രോ‍ഹിണി, മകയിരം1/2)
കുടുംബത്തിൽ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമാകും. മാനസികമായി ഉന്മേഷക്കുറവ്‌ അവുഭവപ്പെടും. സഹോദരമാരോ സഹോദര സ്ഥാനീയരുമായോ ഉള്ള ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾക്ക്‌ സാധ്യതയുണ്ട്‌. സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

(മകയിരം 1/2, തിരുവാതിര, പുണർതം3/4)
വിദ്യാർഥികൾക്ക്‌ മികച്ച പരീക്ഷാ വിജയം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. തൊഴിൽ പരമായി പല ക്ലേശ അനുഭവങ്ങളും വരാം. അധികൃതരുടെ പെരുമാറ്റത്തിൽ വൈഷമ്യം തോന്നും. ദേഷ്യത്തോടെയുള്ള സംസാരം സുഹൃത്തുക്കളെ അകറ്റും.

(പുണർതം1/4, പൂയം, ആയില്യം)
പൊതുവിൽ മനസ്സിന്റെ ആത്മ വിശ്വാസം കുറയാൻ സാധ്യതയുണ്ട്‌. അകാരണ ഭയം തൊഴിലിനെ ബാധിക്കാൻ സാധ്യതയുണ്ട്‌. അസമയത്തുള്ള യാത്രകൾ കഴിവതും കുറയ്ക്കണം. വാഹനവും യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നവർ കരുതൽ പുലർത്തണം. ധന നഷ്ടത്തിനും സാധ്യതയുണ്ട്‌. വാരാന്ത്യം താരതമ്യേന മെച്ചമായിരിക്കും.

Avatar

Staff Reporter