മലയാളം ഇ മാഗസിൻ.കോം

വാരഫലം: ജ്യോതിഷവശാൽ ഫെബ്രുവരി 6 മുതൽ 12 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യാഴം വ്യയ സ്ഥാനത്തും ശനി മൂന്നിലും ആദിത്യന്‍ നാലിലും കുജശുക്രന്മാര്‍ ആറിലും സഞ്ചരിക്കുന്നു. തൊഴില്‍പരമായ അധ്വാനം കൂടും. മറ്റുള്ളവരുടെ ജോലികള്‍ കൂടി ഏറ്റെടുത്ത് ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. സംശയ നിവൃത്തിക്കായി വിദഗ്ദ്ധ ഉപദേശം തേടും. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂല അവസരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി വാരം അത്ര അനുകൂലമല്ല.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ഗണപതിക്ക് കറുകമാല.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യാഴം പതിനൊന്നിലും ശനി രണ്ടിലും ആദിത്യന്‍ മൂന്നിലും കുജ ശുക്രന്മാര്‍ അഞ്ചിലും സഞ്ചരിക്കുന്നു. വളരെ ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതും വിജയത്തില്‍ എത്തും. എല്ലാവരാലും ആദരിക്കപ്പെടും. കുടുംബപരമായി അനുഭവങ്ങള്‍ മെച്ചപ്പെടും. വിനോദ വിശ്രമ സാഹചര്യങ്ങള്‍ ആസ്വദിക്കാന്‍ ഇടവരും. സുഹൃത്ത് സഹായവും ബന്ധു സമാഗമവും ഉണ്ടാകും.
ദോഷ പരിഹാരം : ശാസ്താവിനു നെയ്‌ സമര്‍പ്പണം, ശിവന് ജലധാര.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
ശനി ജന്മത്തിലും വ്യാഴം കര്‍മത്തിലും ആദിത്യ ബുധന്മാര്‍ രണ്ടാം ഭാവത്തിലും കുജ ശുക്രന്മാര്‍ നാലിലും ചരിക്കുന്ന കാലമാണ്. എതിര്‍പ്പുകളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാന്‍ കഴിയും. ശത്രുശല്യം വര്‍ധിക്കും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും. മധ്യസ്ഥചര്‍ച്ചകളില്‍ പങ്കെടുക്കുവാനും വിജയിപ്പിക്കുവാനും കഴിയും. നീര്‍ദോഷസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണം.
ദോഷ പരിഹാരം: ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം, ശിവന് ജലധാര.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
ആദിത്യ ബുധന്മാര്‍ ജന്മത്തിലും ശനി പന്ത്രണ്ടിലും വ്യാഴം ഭാഗ്യത്തിലും നില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. പ്രധാനരേഖകളില്‍ ഒപ്പ് വയ്ക്കുന്നത് ശ്രദ്ധയോടെ വേണം. സന്താനപരമായി ഗുണാനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം ആണ്.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ശിവന് കൂവളമാല.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)
ശനി പതിനൊന്നിലും സൂര്യന്‍ പന്ത്രണ്ടിലും കുജ ശുക്രന്മാര്‍ രണ്ടിലും സഞ്ചരിക്കുന്നു.
വ്യാപാരലാഭം കുറയാന്‍ ഇടയുണ്ട്. ചിലവുകള്‍ അനിയന്ത്രിതമായി വര്‍ധിക്കും. വാരാന്ത്യത്തില്‍ അപ്രതീക്ഷിത സഹായങ്ങള്‍ ലഭ്യമാകും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. പുതിയ സൌഹൃദങ്ങള്‍ പ്രയോജനകരമാകും.
ദോഷപരിഹാരം: വിഷ്ണുവിന് ആയുര്‍സൂക്തം, ശാസ്താവിന് നീരാന്ജനം.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുജ ശുക്രന്മാര്‍ ജന്മത്തിലും വ്യാഴം ഏഴിലും ശനി പത്തിലും സൂര്യബുധന്മാര്‍ ലാഭ സ്ഥാനത്തും സഞ്ചരിക്കുന്നു. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. തൊഴിലില്‍ അനുകൂല മാറ്റവും ആനുകൂല്യ വര്‍ദ്ധനവും പ്രതീക്ഷിക്കാം. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കുടുംബത്തില്‍ ഉല്ലാസ അനുഭവങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാവിജയം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല, ഗണപതിക്ക് മോദകം.

ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 9447929406

Avatar

Staff Reporter