മലയാളം ഇ മാഗസിൻ.കോം

വാരഫലം: ഫെബ്രുവരി 23 മുതൽ 29 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളും തനിക്ക് അനുകൂലമായി വരുന്നതില്‍ സന്തോഷം തോന്നും. ഗൃഹത്തില്‍ സന്തോഷം നിറയുന്നതിനാല്‍ മാനസിക ഊര്‍ജം വര്‍ധിക്കും. പുതിയ ആശയങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കുവാന്‍ സാധിക്കും. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കും. ഔദ്യോഗിക കാര്യങ്ങളിലും മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
പല കാര്യങ്ങളിലും തുടക്കത്തില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടാകാം. പക്ഷെ അക്ഷീണമായ പ്രവര്‍ത്തനങ്ങളിലൂടെ പല കാര്യങ്ങളും നേടാവുന്ന വാരമാണ്. ഗൃഹത്തില്‍ അന്തരീക്ഷം അത്ര മെച്ചം ആയിരിക്കുകയില്ല. ക്ഷമയും ശാന്തതയും ബോധപൂര്‍വം സ്വഭാവത്തില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. എന്നാല്‍ തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ ജോലിക്കുള്ള ശ്രമം ഫലവത്താകും.

(മകയിരം 1/2,തിരുവാതിര, പുണര്‍തം3/4)
കലാ സാഹിത്യ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനല്പമായ അംഗീകാരം ലഭിക്കും. തന്റെ വാക്കുകള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നത് കാണുമ്പോള്‍ അഭിമാനം ഉണ്ടാകും. തൊഴിലില്‍ മുടങ്ങിക്കിടന്ന സ്താന മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബ സമേതം ദേവാലയ ദര്‍ശനമോ യാത്രയോ നടത്താന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും.

(പുണര്‍തം1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ലെങ്കിലും വ്യാപാരം മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയും. സ്വന്തം പ്രതിഭ ഉപയോഗിച്ചു ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും. തൊഴില്‍ ക്ലേശം വാരാന്ത്യത്തോടെ അകലും. സന്താനങ്ങളുടെ ആരോഗ്യ വിഷയങ്ങളില്‍ ആകുലത ഉണ്ടാകാന്‍ സാധ്യതയുണ്ട്. പിതൃ ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരമോ പ്രശസ്തി പത്രമോ ലഭിക്കാന്‍ സാധ്യത.

Staff Reporter