മലയാളം ഇ മാഗസിൻ.കോം

വാരഫലം: ഫെബ്രുവരി 2 മുതൽ 8 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യങ്ങള്‍ അനുകൂലമാകുന്ന വാരമാണ്. പല ഉദ്യമങ്ങളും വിജയത്തില്‍ എത്തും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റമോ അനുകൂല മാറ്റങ്ങളോ പ്രതീക്ഷിക്കാം. തൊഴില്‍ രഹിതര്‍ക്ക് അനുകൂല ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് കുറവുണ്ടാകും. പുതിയ കര്‍മ മേഖലകളില്‍ പ്രവേശിക്കും. കുടുംബാന്തരീക്ഷം സമാധാനപ്രദമാകും.

(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
മത്സരങ്ങളില്‍ വിജയിക്കും. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പരീക്ഷാ വിജയം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കും ആഗ്രഹ സാഫല്യം ഉണ്ടാകും. പാരമ്പര്യ സ്വത്തുക്കള്‍ ലഭിക്കുവാന്‍ തടസ്സം വരാം. കുടുംബ പരമായ തോഴിലുകളില്‍ ലാഭം കുറയും. കുടുംബാംഗങ്ങളുടെ അനാരോഗ്യം മനസ്സിന് പ്രയാസമുണ്ടാക്കാന്‍ സാധ്യത.

(മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തൊഴില്‍പരമായതടസ്സങ്ങള്‍ മാറിക്കിട്ടും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ നിശ്ചയത്തിനു സാധ്യതയുള്ള വാരമാണ്. ഗൃഹ നിര്‍മ്മാണം തുടരുന്നവക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. കടം കൊടുത്ത തുക തിരികെ ലഭിക്കും. ആത്മ വിശ്വാസം വര്‍ധിക്കുന്നതിനാല്‍ നവോന്മേഷം അനുഭവപ്പെടും.

(പുണര്‍തം1/4, പൂയം, ആയില്യം)
പല കാര്യങ്ങളിലും തുടക്കത്തില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും അന്തിമമായി കാര്യ സാധ്യം ഉണ്ടാകും. പിണങ്ങി നിന്നിരുന്നവര്‍ സൗഹൃദം പുലര്‍ത്തും. സഹപ്രവര്‍ത്തകര്‍ സഹകരിക്കും. കടബാധ്യതകള്‍ കുറയ്ക്കുവാന്‍ കഴിയും. പ്രതിസന്ധികളില്‍ കുടുംബാംഗങ്ങളുടെ സഹായം ആശ്വാസമാകും. വൈദ്യോപദേശം അവഗണിക്കുന്നതും അമിത അധ്വാനം ചെയ്യുന്നതും അനാരോഗ്യത്തിന് കാരണമായേക്കാം.

Avatar

Staff Reporter