മലയാളം ഇ മാഗസിൻ.കോം

വാരഫലം: ഫെബ്രുവരി 16 മുതൽ 22 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സ്ഥിതി ഉണ്ടാകും. കട ബാധ്യതകള്‍ ഒരു വലിയ പരിധി വരെ കുറയ്ക്കാന്‍ കഴിയും. ദേഷ്യം നിയന്ത്രിക്കണം. ബന്ധുജനങ്ങളും മറ്റുമായി കലഹ സാധ്യതയുള്ള വാരമാണ്. മന സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ പുതിയ മാര്‍ഗങ്ങള്‍ ആരായും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ദേവാലയ ദര്‍ശനം സാധ്യമാകും.

(ഉത്രം 3/4), അത്തം, ചിത്തിര 1/2)
ഉല്ലാസ കരമായ അനുഭവങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. അഭിമുഖങ്ങളിലും മത്സരങ്ങളിലും മികച്ച വിജയം ഉണ്ടാകും. അല്പം സാമ്പത്തിക ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു.

(ചിത്തിര 1/2, ചോതി, വിശാഖം 3/4)
കര്‍മപരമായി ഉണ്ടായിരുന്ന മാന്ദ്യം അകലും . മന സമ്മര്‍ദ്ദത്തിന് കുറവുണ്ടാകും. യാത്രകള്‍ ഗഫലങ്ങളായി തീരും. ആത്മ വിശ്വാസം വര്‍ധിക്കും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും. ഭൂമിയില്‍ നിന്നും ആദായം വര്‍ധിക്കും. ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ പണം മുടക്കും.

(വിശാഖം1/4, അനിഴം, തൃക്കേട്ട)
വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കുറയാന്‍ സാധ്യതയുണ്ട്. നീര്‍ദോഷ സംബന്ധമായ രോഗങ്ങള്‍ അധികരിക്കുവാന്‍ സാധ്യതയുണ്ട്. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ധിക്കും. മത്സരങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്ക് അനാരോഗ്യത്തിനും സാധ്യത കാണുന്നു.

Avatar

Staff Reporter