മലയാളം ഇ മാഗസിൻ.കോം

വാരഫലം: ഫെബ്രുവരി 16 മുതൽ 22 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

(അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വളരെക്കാലമായി മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ ലഭിക്കും. ഗൃഹ നിര്‍മാണത്തില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ ഒഴിഞ്ഞുപോകും. കുടുംബ സമാധാനം നിലനിര്‍ത്തും. ചില സുഹൃത്തുക്കള്‍ അസൂയയോടെ പെരുമാരുന്നതില്‍ മനോവിഷമം തോന്നും. കോടതി വ്യവഹാരങ്ങള്‍ അനുകൂലമാകും. കലാകാരന്മാര്‍ക്ക് ബഹുമതികള്‍ പ്രതീക്ഷിക്കാം.

(കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
മന സമ്മര്‍ദ്ദം വര്‍ധിക്കും. കുടുംബപരമായും സന്താന പരമായും ക്ലേശ അനുഭവങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. നയന സംബന്ധിയായോ ഉദര സംബന്ധിയായോ ഉള്ള രോഗങ്ങള്‍ അലട്ടിയെന്നു വരാം. വിദ്യാര്ധികള്‍ക്ക് പരീക്ഷാവിജയം ഉണ്ടാകും.

(മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
തൊഴില്‍ മേഖലയില്‍ മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകാന്‍ കഴിയുന്നതില്‍ കൃതാര്‍ധത തോന്നും. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതാകും. എന്നാല്‍ അടുത്ത ബന്ധുക്കളുടെ ആരോഗ്യ കാര്യങ്ങളില്‍ വിഷമതകള്‍ വരാനും സാധ്യതയുള്ള വാരമാണ്.

(പുണര്‍തം1/4, പൂയം, ആയില്യം)
സാമ്പത്തികമായിവൈഷമ്യങ്ങള്‍വരാവുന്നവാരമാണ്.അപ്രതീക്ഷിത ചിലവുകള്‍നിയന്ത്രിക്കുവാന്‍കഴിയില്ല. കുടുംബാംഗങ്ങളുടെ സഹായത്താല്‍ പലകാര്യ ങ്ങള്‍ക്കുംപരിഹാരംഉണ്ടാക്കാന്‍കഴിയും. തൊഴില്‍രംഗത്ത് പുരോഗതിഉണ്ടാകും. വ്യാപാരലാഭം വര്ധിക്കുമെങ്കിലും വര്‍ധിച്ച ചിലവുകളാല്‍ നീക്കിബാക്കിഉണ്ടാകാന്‍ പ്രയാസമാകും.

Avatar

Staff Reporter