24
March, 2019
Sunday
06:29 PM
banner
banner
banner

നിങ്ങൾ ഡിസംബർ മാസത്തിൽ ജനിച്ചവരാണോ? എങ്കിൽ ഇതാ നിങ്ങളെക്കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിച്ച ചില രഹസ്യങ്ങൾ

ഡിസംബറിൽ ജനിച്ചവർ ഏറെ വ്യക്തിത്വമുള്ളവരും ,സൗന്ദര്യമുള്ളവരുമായിരിക്കും. ദേശസ്നേഹമുള്ള ഇവർ കളികൾ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വളരെ വിനീതമായാണ് ഇവർ സംസാരിക്കുക. സംസാര പ്രിയരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ. ആകര്‍ഷകമായ രൂപഭംഗിയുള്ളവരാവും ഇവര്‍. മറ്റേത് മാസത്തില്‍ ജനിച്ചവരേക്കാള്‍ മികവുള്ളവര്‍.

വിശ്വസ്തതയും ധീരതയുമുള്ളവര്‍. രാജ്യസ്നേഹികള്‍. എല്ലാത്തിലും മത്സര സ്വഭാവമുള്ളവര്‍. കളികളിലും ഇടപെടലുകളിലും വളരെ സജീവം. അസഹിഷ്ണുക്കളും തിടുക്ക സ്വഭാവമുള്ളവരും. എളുപ്പത്തില്‍ സംസാരിക്കാമെങ്കിലും മനസിലാക്കാന്‍ പ്രയാസം. ദീര്‍ഘ വീക്ഷ​ണമുള്ളവരെങ്കിലും മനസിലാക്കാന്‍ എളുപ്പമല്ല. ദയാവായ്പിനാല്‍ വേഗം സ്വീധീനിക്കപ്പെടും. നിഷ്കളങ്കരും മിതഭാഷികളും. ധാരാള​ ആശയങ്ങളുണ്ടാവും. സജീവമായ മനസ്. സംഗീതം ഇഷ്ടപ്പെടും. ലോലമായ മനസ്സുള്ളവരാണ് ഇവര്‍. 

ഡിസംബർ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ സമൂഹത്തില്‍ വളരെയധികം ഇടപെടുന്നവര്‍ ആയിരിക്കും. കാര്യങ്ങളെ നന്നായി സമീപിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. എല്ലാത്തിലും പുതുമ കണ്ടെത്താൻ ശ്രമിക്കുന്നവരായിരിക്കും ഈ മാസത്തിൽ ജനിച്ചവർ. കുറുക്കു വഴികളിലൂടെ കാര്യങ്ങൾ എളുപ്പത്തിൽ നേടിയെടുക്കുന്ന ഇവർ, എളുപ്പം തന്നെ അതെല്ലാം മറക്കുകയും ചെയ്യും. ഒരു ശരാശരി മനുഷ്യൻ ചെയ്യുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇവർക്ക് കഴിയും. പണത്തിനു പ്രാധാന്യം കൽപ്പിക്കുന്ന ഇവർ നല്ലൊരു കുടുംബനാഥൻ കൂടിയാണ്.

ക്ഷമാശീലം ജീവിതത്തില്‍ ഏറെ കുറവുള്ളവരാണ് ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. എല്ലാവരോടും വളരെ നന്നായി പെരുമാറുന്ന ഇവരെ ചിരിക്കുന്ന മുഖത്തോട് കൂടി മാത്രമേ കാണാന്‍ സാധിക്കു. ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ളവരായി കണക്കാക്കപ്പെടുന്നവരാണ് ഡിംസംബര്‍ മാസത്തില്‍ ജനിച്ചവര്‍. വിശാലഹൃദയരായ ഇവര്‍ക്ക് ആളുകളെ പെട്ടന്ന് മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും സൗഹൃദത്തിലാവാന്‍ കുറച്ച് സമയം എടുക്കും. ഒരിക്കല്‍ സൗഹൃദത്തിലായാല്‍ ജീവിതകാലം മുഴുവന്‍ ആ ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ പരിശ്രമിക്കും.

ഡിസംബർ മാസത്തിൽ ജനിച്ചവർ അഭിമാനികളും സ്വന്തം കാര്യം നോക്കുന്നവരുമായിരിക്കും. വലിയ സ്വപ്‌നങ്ങൾ കാണുന്ന ഇവർ സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. യുക്തിപരമായി കാര്യങ്ങളെ നോക്കിക്കാണുന്ന ഇവർ സത്യസന്ധരായിരിക്കും. ക്ഷമാശീലം കുറവായതിനാൽ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും വിനയാകാറുണ്ട്. മറ്റുള്ളവരിൽ നിന്ന് പരിഗണന കൊതിക്കുന്നവരാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഏറെയാഗ്രഹിക്കുന്ന ഇവർ നല്ല പങ്കാളികളായിരിക്കും. നിങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 12 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ സമൂഹത്തില്‍ വളരെയധികം ഇടപെടുന്നവര്‍ ആയിരിക്കും. കാര്യങ്ങളെ നന്നായി സമീപിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍.

പൊതുവേ അലസന്‍മാരും മടിയന്‍മാരുമായിരിക്കും ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ ജോലി എടുക്കാന്‍ തുടങ്ങിയാല്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നതും ഒരു വസ്തുതാ പരമായ സത്യം ആണ്. വിശ്വസ്തരായിരിക്കും ഡിസംബര്‍ മാസത്തില്‍ ജനിച്ചവര്‍. മാത്രമല്ല സംഘാടന പാടവവും ഇവരുടെ കൂടപ്പിറപ്പായിരിക്കും. തണുപ്പടിച്ചാലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളും ബാധിയ്ക്കുന്നതും ഇവരെയാണ്. പെട്ടെന്ന് സാമ്പത്തികം ഉണ്ടാക്കാൻ കഴിവുള്ളവരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ. ബിസിനസിൽ വിജയിക്കുന്ന ഇക്കൂട്ടർ കണക്കുകൂട്ടലുകളിലൂടെ തന്നെ സമ്പത്ത് നേടിയെടുക്കും. എന്നാൽ ലഭിച്ച സമ്പത്ത് സൂക്ഷിച്ചു വച്ചില്ലെങ്കിൽ ഭാവിയിൽ സാമ്പത്തിക ബാധ്യത ഇവരെ പിടികൂടാം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

· ·
[yuzo_related]

Comments



Related Articles & Comments