ലോകത്തിലെ ഏറ്റവും വലിയ ടെക് ഭീമനാണ് ഫേസ്ബുക്ക്. ഏകദേശം 12,000ത്തിനുമേൽ ആളുകളാണ് ഫേസ്ബുക്കിൽ ജോലി ചെയ്യുന്നത്. ലോക ജനത ഒന്നാകെ വിരൽത്തുമ്പിൽ കൊണ്ടു നടക്കുന്ന ഫേസ്ബുക്കിന്റെ ഈ വാക്കുകൾ ഒരു പക്ഷേ നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കാം. ഫേസ്ബുക്ക് ജോലിക്കാർ മാത്രം ഉപയോഗിക്കുന്ന വാക്കുകളാണ് ഇവ.
വെൻഡിങ്ങ് മെഷീൻ
ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും മറ്റും ലഭിക്കുന്നത് ഈ മഷീനിൽ നിന്നാണ്.
ഡെയ്‌ലി ആക്ടീവ് പീപ്പിൾ
സാധാരണയായി സൈറ്റുകൾ സന്ദർശിക്കുന്നവരെ യൂസേഴ്സ് എന്നാണ് വിളിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് അവർക്കിട്ടിരിക്കുന്ന ഓമനപ്പേര് പീപ്പിൾ എന്നാണ്.
അനലോഗ് റിസർച്ച് ലാബ്
ഫേസ്ബുക്ക് ജീവനക്കാർക്ക് മോട്ടിവേഷൻ നൽകുന്ന വിഭാഗമാണ് അനലോഗ് റിസർച്ച് ലാബ്
ഹാക്കേഴ്സ് വേ
ഫേസ്ബുക്ക് ആസ്ഥാനത്തെ ഒരു നടപ്പാതയാണ് ഹാക്കേഴ്സ് വേ
പർപ്പിൾ ടൈ
ഫേസ്ബുക്ക് ആസ്ഥാനത്തെ ലോണ്ടറി യൂണിറ്റിന്റെ പേരാണ് പർപ്പിൾ ടൈ.
ദി അക്വേറിയം
ഫേസ്ബുക്കിന്റെ കോൺഫറൻസ് റൂമിന്റെ രസകരമായ പേരാണ് ദി അക്വേറിയം.
ദി ക്രെയ്ൻ
ഹാക്കേഴ്സ് സ്ക്വയറിലെ പരിപാടികൾ നടക്കുന്ന പ്ളാറ്റ്ഫോമാണ് ദി ക്രെയ്ൻ
ഹാക്കർ സ്ക്വയർ
ഫേസ്ബുക്ക് ആസ്ഥാനത്തെ സെൻട്രൽ സ്ക്വയറാണ് ഹാക്കർ സ്ക്വയർ
ഗ്രാവിറ്റി റൂം
ഗുരുത്വാകർഷണമില്ലാത്ത ഒരു മുറിയാണ് ഗ്രാവിറ്റി റൂം. ഫേസ്ബുക്കിന്റെ ആസ്ഥാനത്ത് ഇൻസ്റ്റാഗ്രാം ഓഫീസിലാണ് ഗുരുത്വാകർഷണമില്ലാത്ത ഈ റൂം സെറ്റ് ചെയ്തിരിക്കുന്നത്.
20
ഫേസ്ബുക്കിന്റെ രണ്ടാമത്തെ ക്യാമ്പസിന് നൽകിയിരിക്കുന്ന പേരാണ് 20. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന 20 ഡിസൈൻ ചെയ്തിരിക്കുന്നത് ഫ്രാങ്ക് ഗ്രിഹറിയാണ്.
ലിറ്റിൽ റെഡ് ബുക്ക്
ഫേസ്ബുക്കിൽ ജോയ്ൻ ചെയ്യുന്നവർക്ക് കമ്പനി നിയമങ്ങളും ചരിത്രവും മനസിലാക്കാൻ നൽകുന്ന ലഘു ലേഖയാണ് ലിറ്റിൽ റെഡ് ബുക്ക്.
ലിവ് ഇൻ ഡ്രീം
ഫേസ്ബുക്ക് ആസ്ഥാനത്തെ ഒരു കഫറ്റീരിയയുടെ പേരാണ് ലിവ് ഇൻ ഡ്രീം. 2013 ൽ ഒരു ബൈക്ക് അപകടത്തിൽ മരിച്ച ഫേസ്ബുക്ക് ഷെഫിന്റെ ഓർമ്മയ്ക്കാണ് ഈ കഫറ്റീരിയ നിർമ്മിച്ചത്.
എപ്പിക്
ഫേസ്ബുക്ക് ക്യാമ്പസ്സിലെ മറ്റൊരു കഫറ്റീരിയയാണ് എപ്പിക്.
ഗെയിം ഡേ
ഫേസ്ബുക്ക് ജീവനക്കാർ കളർ വസ്ത്രങ്ങൾ ധരിച്ച് നടത്തുന്ന ഒരു സ്പോർട്സ് ഡേയാണ് ഇത്.
ഫേസ്വേഴ്സറി
ഫേസ്ബുക്ക് ജീവനക്കാർ ഫേസ്ബുക്കിൽ ജോലിക്ക് ചേർന്നതിന്റെ ഒരു വർഷം ആഘോഷിക്കുന്നതാണ് ഫേസ്വേഴ്സറി. നീല ബലൂണുകൾ ആ ജീവനക്കാരന്റെ വർക്ക് സ്റ്റേഷനിൽ സ്ഥാപിച്ചാണ് ഈ ദിവസം ആഘോഷിക്കുന്നത്.
ടി എൻ ആർ 250
ഫേസ്ബുക്കിന്റെ ആദ്യകാലത്തെ 250 ജീവനക്കാരെയാണ് ടി എൻ ആർ 250 എന്നു പറയുന്നത്. ഫേസ്ബുക്കിന്റെ ഓഹരി ഉടമകളായ ഇവർ ഇപ്പോൾ ശത കോടീശ്വരന്മാരാണ്.
ബൂട്ട് ക്യാമ്പ്
ഫേസ്ബുക്കിൽ ഒരാൾ എത്ര വലിയ പോസ്റ്റിലേക്കാണ് ജോലിക്ക് കയറുന്നതെങ്കിലും 6 ആഴ്ച്ച നീണ്ടു നിൽക്കുന്ന ബൂട്ട് ക്യാമ്പിൽ പങ്കെടുത്ത ശേഷം മാത്രമേ ആ വ്യക്തിക്ക് ജോലിയിൽ പ്രവേശിക്കാനാകൂ.