മലയാളം ഇ മാഗസിൻ.കോം

ഉപയോക്താക്കൾ ആശങ്കപ്പെടേണ്ട കാര്യമില്ല, ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഇൻസ്റ്റാഗ്രാമിനും സംഭവിച്ചത്‌ ഇതാണ്‌

പരിഭ്രമിക്കേണ്ട ഞങ്ങള്‍ പണിമുടക്കിലാണ് എന്ന് ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം. പണിമുടക്കി സാമൂഹിക മാദ്ധ്യമങ്ങള്‍. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തനം നിലച്ചത്.

എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.  അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫോട്ടോകളും വീഡിയോകളും ലോഡാകുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. ഏറ്റവുമധികം ആളുകള്‍ മെസ്സെന്‍ജിംഗിനായി ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പില്‍ അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും സാധിച്ചിരുന്നില്ല.

\"\"

അറ്റാച്ച്‌മെന്റുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നും ദയവായി പിന്നീട് ശ്രമിക്കുക എന്ന മെസേജാണ് ലഭിക്കുക. ഇപ്പോഴും പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. സമാനമായ പ്രശ്നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.  

Avatar

Staff Reporter