മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ ഇഷ്ട നിറം ഏതാ? ശരിയായ സ്വഭാവവും താൽപര്യങ്ങളും അതിൽ തന്നെയുണ്ട്‌!

നിറങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനേ കഴിയില്ല അല്ലേ. ഒരാളുടെ ശൈശവവും, ബാല്യവും, കൗമാരവും, യൗവനവും, മധ്യവയസ്സും, വാർദ്ധ്യക്യവുമെല്ലാം അയാളുടെ ജീവിതത്തിന് ഓരോ നിറങ്ങൾ നൽകുന്നു എന്ന് പറയാറുണ്ട്.

\"\"

അതുകൊണ്ട് തന്നെ നാം ഒരോരുത്തരുംഇഷ്ടപ്പെടുന്ന നിറങ്ങൾക്കും വളരെ അധികം പ്രാധാന്യം ഉണ്ട്. ഒരാളുടെ സ്വഭാവവും താത്പര്യങ്ങളും പോലും അയാളുടെ ഇഷ്ടനിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പറയാം. നിങ്ങളുടെ ഇഷ്ട നിറവും നിങ്ങളും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്ന് നമുക്ക് നോക്കാം.

\"\"

വെള്ള
സമാധാനത്തിന്റെ പ്രതീകമായ വെള്ള നിറം ഇഷ്ടപ്പെടുന്നവർ നിത്യ യൗവനം മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും. കൂടാതെ ഇവർ നിഷ്കളങ്കതയും ലാളിത്യവും ഇഷ്ടപ്പെടുന്നവരുമായിരിക്കും. ഇത്തരക്കാർ ആദർശങ്ങൾ പ്രസംഗിച്ചു നടക്കുകമാത്രമല്ല എത്ര അസാധ്യമായ ആദർശങ്ങളേയും പ്രവൃത്തി പഥത്തിൽ കൊണ്ടുവരുന്നതിൽ തത്പരരും ആയിരിക്കും.

\"\"

ചുവപ്പ്
ശക്തിയുടെ പ്രതീകമായ ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ എല്ലായിപ്പോഴും പ്രസന്നരും ഊർജസ്വലരുമായിരിക്കും. എന്നാൽ ഇവർ പക്ഷപാതികളും, തെറ്റുകൾ കണ്ടാൽ ശകാരിക്കാൻ മടിയില്ലാത്തവരുമായിരിക്കും. മടുപ്പുളവാക്കുന്ന കാര്യങ്ങളിൽ നിന്ന് ഇവർ എന്നും ഒഴിഞ്ഞ് മാറി നടക്കും.

പച്ച
സമൃദ്ധിയുടേയും പ്രതീക്ഷയുടേയും പ്രതീകമായ പച്ച നിറം ഇഷ്ടപ്പെടുന്നവർ മിക്കവരും സ്വതന്ത്ര ചിന്താഗതിയുള്ളവരായിരിക്കും. സാമൂഹികമായ വിഷയങ്ങളിൽ കൂടുതൽ തത്പരരും സമാധാനം കാംക്ഷിക്കുന്നവരുമാണ് ഇത്തരക്കാർ. ഒപ്പം ആർക്ക് വേണ്ടിയും നിലകൊള്ളാനും ചെയ്യുന്ന കാര്യങ്ങളിൽ തികഞ്ഞ ആത്മാർത്ഥത പുലർത്തുന്നവരും സംസ്കാര സമ്പന്നരുമായിരിക്കും. ഇവർ ഏവരാലും ബഹുമാനിക്കപ്പെടുന്നവരും ഉത്കൃഷ്ടമായ ചിന്തയുള്ളവരുമായിരിക്കും.

\"\"

മഞ്ഞ
സാഹസിക പ്രിയരാണ്` മഞ്ഞ നിറത്തെ ഇഷ്ടപ്പെടുന്നവരിൽ കൂടുതലും. മറ്റുള്ളവരിൽ നിന്നും പല കാര്യങ്ങളിലും ഇവരിൽ അസാധാരണത പ്രകടമായിരിക്കും. പ്രസന്നതയും ആത്മസംതൃപിതിയും ഇവരുടെ മുഖമുദ്രയാണ്. സന്തോഷത്തിന്റെ നിറം ആയ മഞ്ഞയെ ഇഷ്ടപ്പെടുന്നവർ എന്നും സന്തോഷമുള്ളവരായിരിക്കും.

നീല
നില നിറം ആശ്വാസവും കരുണയും പ്രദാനം ചെയ്യുന്നു, അതുകൊണ്ട് തന്നെ നീല പ്രേമികൾ സമാധാന പ്രേമികളും സത്യസന്ധരും സ്ഥിരതയുള്ളവരും ആയിരിക്കും. ആത്മ നിയന്ത്രണം ഇവരുടെ എടുത്ത് പറയേണ്ട ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ്. നീല പ്രതീക്ഷയുടേയും സൂചകമാണ്.

\"\"

ഓറഞ്ച്
ഇവർ സുഖലോലുപരായിരിക്കും. ഇവരുടെ സ്മാർട്ട്നെസ്സും തമാശയും ചുറ്റുമുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റും. ആഢംബര പ്രിയരും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരുമാണ് ഇവർ.

മെറൂൺ
ജീവിതത്തിലെ തടസ്സങ്ങളെ സധൈര്യം മറികടന്ന് മുന്നോട്ട് തന്നെ കുതിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ. കഠിന പ്രയത്നത്തിലൂടെ വിജയം ഇവർ കൈപ്പിടിയിൽ ഒതുക്കുക തന്നെ ചെയ്യും. വളരെ അച്ചടക്ക സ്വഭാവം ഉള്ളവരായിരിക്കും മെറൂൺ പ്രേമികൾ.

പിങ്ക്
ഇത് ഊഷ്മളമായ സ്നേഹത്തിന്റെ പ്രതീകമാണ്. ഈ നിറം ഇഷ്ടപ്പെടുന്ന സ്ത്രീകളിൽ മാതൃത്വം അതിന്റെ എല്ലാ അർത്ഥത്തിലും നിറഞ്ഞ് നിൽക്കും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇഷ്ടപ്പെടുന്ന ഇവർ വളരെ സൗമ്യ സ്വഭാവക്കാരും ഏവരുടേയും ശ്രദ്ധ പിടിച്ച് പറ്റുന്നവരുമായിരിക്കും.

\"\"

പർപ്പിൾ
രസികപ്രിയരായ ഇവർ ഒപ്പമുള്ളവരേയും രസിപ്പിക്കും, ഉത്കൃഷ്ടമായ വ്യക്തിത്വത്തിനുടമകൾ ആയിരിക്കും പർപ്പിൾ ഇഷ്ടപ്പെടുന്നവർ. ആഗ്രഹങ്ങളിൽ വ്യതിരതയുള്ള ഇവരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ അല്പം പ്രയാസമായിരിക്കും. കലയെ ആരാധിക്കുന്ന ഇവർ എന്ത് കാര്യവും വിശദമായി വ്യക്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അധികാരം കൈയ്യാളുന്ന ഇവർ ക്ഷിപ്ര കോപികളും ആണ്. ഇവർ അന്തസ്സുള്ളവരും സഹനശേഷിയുള്ളവരും ആയിരിക്കും.

കറുപ്പ്
കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം അല്പം കൂടുതൽ ശ്രദ്ധിക്കണം. വികാരങ്ങളെ നിയന്ത്രിക്കാൻ പലപ്പോഴും ഇവർക്ക് കഴിയാറില്ല. എടുത്ത് ചാട്ടവും മുൻ കോപവും ഇവരുടെ മുഖമുദ്രയാണ്. മുൻപിൻ ചിന്തിക്കാതെയുള്ള പെരുമാറ്റം പലപ്പോഴും ഗുണകരമായി ഭവിക്കുന്നതിനേക്കാൾ വേഗത്തിൽ ദോഷകരവുമാകാം. ഇവർ ഊർജസ്വലരും, ഏത് കാര്യവും വച്ച് താമസിപ്പിക്കാതെ പൂർത്തികരിക്കുന്നവരുമാണ്.

Avatar

Staff Reporter