16
January, 2019
Wednesday
05:24 PM
banner
banner
banner

ഒരു അജ്ഞാത പെൺകുട്ടിയുടെ മൃതദേഹം കുളക്കടവിൽ പൊങ്ങി, അത്‌ അവൾ ആകരുതേ എന്ന് പ്രാർത്ഥിച്ചു പക്ഷെ…

അങ്ങാടി ചന്തയിൽ കുട്ടുകാരുമൊത്തു സംസാരിച്ചു നില്കുമ്പോളാണ് അച്ഛന്റെ ഫോൺ കോൾ വരുന്നത്.

“എടാ സനൂപെ.. നീ എവിടാ ?.

“ഞാൻ കവലയിൽ ഉണ്ട് അച്ഛാ!. എന്താ അച്ഛാ കാര്യം. എന്തിനാ വിളിച്ചത്.

എടാ അവൾ ഇതുവരെയാട്ടും കോളേജിൽ നിന്നും വന്നില്ലടാ! സമയം എത്രയായെന്ന

“ഞാൻ അവളുടെ കുട്ടിക്കാരിയെ ഒന്ന് വിളിച്ച് നോക്കട്ടെ. അച്ഛൻ വിഷമിക്കാതെ ഞാൻ അനേഷിച്ചിട്ട് പറയാം.

“ഹലോ അശ്വതി ആണോ ?.

“അതെല്ലോ ആരാ വിളിക്കുന്നത്?.

ഞാൻ സംഗീതയുടെ ബ്രദർ ആണ്.

“എന്താ! ഏട്ടാ എന്നെ വിളിച്ചത് ?.

“ഓ അവള് ഇതുവരെയായിട്ടും കോളേജിൽ പോയിട്ട് വീട്ടിൽ വന്നിട്ടില്ല . അതുകൊണ്ട് വിളിച്ചതാ എന്താ കാര്യമെന്ന് അറിയാൻ.

“ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നു ഏട്ടാ ഞങ്ങക്ക് എന്നോട് ഒന്നും പ്രത്യകിച്ചു അവള് പറഞ്ഞതും ഇല്ല . എങ്കിൽ ശരി അശ്വതി എന്ന് മറുപടിയും പറഞ്ഞു അ കോൾ കട്ട്‌ ചെയ്തു.

“പിന്നെ അവള് എവിടെ പോയി ?. ഇങ്ങു വരട്ടെ കൊടുക്കും രണ്ടു പൊട്ടീര് കള്ളം പറഞ്ഞു വീട്ടിൽ നിന്നും പോയതിനു.

“രാത്രി 8മണി ആയിട്ടും സംഗീതയെ കാണാതെയപ്പോൾ അച്ഛനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലയിന്റ് കൊടുത്തു. പോലീസ്ക്കര് എല്ലാം ഡീറ്റെയിൽസ് എഴുതി മേടിച്ചു ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ എന്ന് മറുപടിയും പറഞ്ഞു. അതിനു ശേഷം വീട്ടിലേക്ക് ഞങ്ങൾ മടങ്ങി.

“നേരം എങ്ങനയോ വെളുപ്പിച്ചു ഉറങ്ങാതെ ഇരുന്ന അച്ഛന്റെ അവസ്ഥ കണ്ടപ്പോൾ അച്ഛന്റെ മനസ്സിൽ ദുഖത്തിന്റെ ആഴം എത്രത്തോളം ഉണ്ടന്ന് എനിക്ക് മനസ്സിലായി..

“എനിക്ക് അന്ന് 5വയസ്സും സംഗീതക്ക് 3വയസ്സുമുള്ളപ്പോളാണ് അമ്മയുടെ വേർപാട് അറിഞ്ഞത് .വേറെരു വിവാഹത്തിന് ബന്ധുക്കൾ പലരും അച്ഛനെ നിർബന്ധിച്ചപ്പോൾ. അതിനൊന്നും സമ്മതിക്കാതെ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അച്ഛനെ കാണുപ്പോൾ എന്റെ മനസ്സിനെ എനിക്ക് പിടിച്ചു നിർത്താൻ കഴിയുന്നില്ല.

ദിവസങ്ങൾ കഴിഞ്ഞു.,

“ഒരു അജ്ഞാത മൃതദേഹം കുളക്കടവിൽ പൊങ്ങിയതായ വാർത്ത എന്റെ കാതുകളിൽ എത്തിയത്.

“സകല ദൈവങ്ങളെയും മനസ്സുരുകി വിളിച്ച് പോയി എന്റെ പെങ്ങൾ ആകരുതെന്ന്. വിളിച്ച ദൈവങ്ങൾ ഒന്നും വിളി കേട്ടില്ല. പിന്നീട് അത് ഉറപ്പിച്ചു അത് എന്റെ പെങ്ങൾ ആണെന്ന സത്യം . ഒരു നിമിഷം കൊണ്ട് എന്റെ നെഞ്ചിൽ ഇടിത്തീ വെട്ടി.

“ആബുലൻസിൽ അവളുടെ ജീർണിച്ച ശരീരമായി പോകുന്നത് കണ്ട് നിന്നവർ എല്ലാം സങ്കടത്തിന്റ പ്രതികരണം അറിയിച്ചു. ഒടുവിൽ പോസ്റ്റമാർട്ടം കഴിഞ്ഞു വെള്ള തുണിയിൽ പൊതിഞ്ഞ അവളുടെ ശരീരം വീട്ട് വളപ്പിൽ എത്തിയപ്പോൾ അച്ഛന്റെ നിലവിളി ഉയർന്നത്

“എന്റെ മോളെ.. നിനക്ക് എന്ത് സംഭിച്ചതാടാ! ഈ അച്ഛനെ വേണ്ടാന്നു പറഞ്ഞു നീ പോയോ….. ?

“ഒന്ന് പെട്ടിക്കരണമെന്ന് എനിക്ക് ഉണ്ട് പക്ഷെ എല്ലാം സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ഒരു കാഴ്ച്ചക്കാരനെ പോലെ എല്ലാം സഹിച്ചു നിന്നു.
അവൾക്കു ഉള്ള കർമ്മങ്ങൾ എല്ലാം കഴിഞ്ഞു ചിതയിലേക്ക് എടുക്കുമ്പോൾ ആണ് അച്ഛൻ എന്ന ആൽമരം അവിടെ കുഴഞ്ഞു വീണത്.

“അതിനു ശേഷം അച്ഛന്റെ മാനസിക നില തെറ്റി
അച്ഛൻ പിച്ചും പേയും പറഞ്ഞു തുടങ്ങി.

“അവൾക്കു എന്ത് സംഭവിച്ചതാണെന്ന് അറിയാതെ ഇന്നും ഒരു ദുരൂഹതയിൽ നിൽക്കുകയാണ് കേസ് അന്വേഷണം.

“അവൾ മരിച്ചു പോയിട്ടില്ല എന്ന് വിശ്വസിച്ചു അച്ഛൻ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും…

എന്റെ കുഞ്ഞു ഇപ്പോൾ വരും കോളേജിൽ നിന്നും. ഉമ്മറത്തു കസേരയിൽ ഇരുന്നു അച്ഛൻ അങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഞാൻ മനസിലാക്കുന്നു അവൾ ഇപ്പോഴും ഞങ്ങളിൽ ജീവിക്കുന്നു എന്ന സത്യം (ശുഭം )

അച്ഛൻ എന്ന ആൽമരം | രചന: മനു മാധവ്

[yuzo_related]

CommentsRelated Articles & Comments