ബിഗ്ബോസ്സ് ആറാം സീസൺ 75 ആം എപ്പിസോഡ് പിന്നിടുമ്പോൾ ഫാമിലി റൗണ്ട് മുഖ്യ ചർച്ചാ വിഷയമാകുന്നു. നോറ മുസ്ക്കാൻ തന്റെ പിതാവിനു നേരെ സംസാരിച്ച് പ്രേക്ഷക സിമ്പതി പിടിച്ചു പറ്റാൻ ശ്രമിക്കുന്നുവെന്നാണ് സഹ മത്സരാർത്ഥികളുടെ പരാമർശം.
സോഷ്യൽ മീഡിയ താരമായാണ് നോറ ബിഗ്ബോസിൽ എത്തിപ്പെടുന്നത്. സോഷ്യൽ മീഡിയ താരമായി മാറിയ നോറ അതിൽ നിന്നും സമ്പാദിച്ച പണം ഉപയോഗപ്പെടുത്തി l സ്വന്തമായി നിർമിച്ച വീട്ടിൽ തന്റെ ഉപ്പ കയറില്ലെന്ന് പറഞ്ഞതോടെ ഉപ്പയും മകളും തമ്മിൽ വലിയ അകൽച്ചയിലായിരുന്നു.
YOU MAY ALSO LIKE THIS VIDEO, കാറ്റിന്റെ വേഗവും വായുവിന്റെ രൂപവുമുള്ള മൊസാദിന്റെ ക്രൂരതകൾ; ഇങ്ങനെയാണ് ഇസ്രായേൽ മൊസാദിനെ വച്ച് ഒരാളെ തീർക്കുന്നത് | Watch Video 👇
ഇതിനിടെയാണ് നോറ ബിഗ്ബോസ്സ് മത്സരാർത്ഥിയായി എത്തുന്നത്. തന്നെ ഒരിക്കലും ഉപ്പ അംഗീകരിക്കില്ലെന്ന് നോറ ഉറപ്പിച്ചിരുന്നു. ഇതിനിടെ ബിഗ്ബോസ് നടത്തിയ ഫാമിലി റൗണ്ടിൽ അപ്രതീക്ഷിതമായി ഉപ്പ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. സിവിൽ സർവീസിൽ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഉപ്പ ശ്രമിച്ചതെന്നും അതിൽ വിജയിയാവുന്ന ദിവസം അവൾ പണിത വീട്ടിൽ കയറുമെന്നും ഉപ്പ പറഞ്ഞു.
എന്നാൽ ഉപ്പ ഇപ്പോഴും തന്നെ അംഗീകരിക്കുന്നില്ലെന്ന് സഹ മത്സരാർത്ഥികളോട് പരാതി പറഞ്ഞപ്പോഴാണ് ഉപ്പയെ ഇരയാക്കി നോറ വിക്ടിം കാർഡ് കളിക്കുകയാണെന്ന അഭിപ്രായങ്ങൾ ഉയരുന്നത്.
YOU MAY ALSO LIKE THIS VIDEO, സ്കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇