മലയാളം ഇ മാഗസിൻ.കോം

ഭക്ഷണം നിയന്ത്രിക്കാതെ തന്നെ തടി കുറയ്ക്കാൻ വീട്ടിൽ തന്നെയുള്ള 7 ഐറ്റംസ് ചേരുന്ന ഈ അത്ഭുത പൊടി കൊണ്ട് സാധിക്കും!

ഏറ്റവും ആളുകളുടെ ഒരു വല്യ പ്രശനമാണ് അമിതമായ തടിവും കുടവയറും. ആരോഗ്യപ്രശ്നം മാത്രമല്ല തടിയും കുടവയറും. ഇവ ആ വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതാണ്. ഇന്നത്തെ ജീവിത രീതിയിൽ അമിതവണ്ണവും കുടവയറും ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ തടിയും വയറും കുറയ്ക്കാൻ ആളുകൾ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. പലരും കൃത്രിമ വഴികളുടെ പുറകെയാണ്.

\"\"

അമിതമായ ഭക്ഷണ നിയന്ത്രണം കൊണ്ടും തടി കുറയ്ക്കാൻ ശ്രമിക്കുന്നവരും കുറവല്ല എന്നാൽ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ പ്രകൃതി ദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ദോഷങ്ങൾ ഒന്നും തന്നെയില്ലാത്ത ഗുണങ്ങൾ ഏറെ ഉള്ളവയാണ് ഇവ. നമ്മുടെ വീട്ടിൽ തന്നെ ഉള്ളവ ഉപയോഗിച്ച് ചെയ്യാവുന്ന പല മാർഗ്ഗങ്ങളും ഉണ്ട്. അതിൽ ഒന്നാണ് ഇനി പറയുന്നത്. അങ്ങനെ വീട്ടിൽ വച്ച് തന്നെ പൊടിച്ചു തയ്യാറാക്കി വെള്ളത്തില്‍ കലക്കി കുടിക്കാവുന്ന ഒരു കൂട്ടിന്റെ ചേരുവകൾ ആണ് ഇനി പറയുന്നത്.

ആവശ്യമായ സാധനങ്ങൾ: മല്ലി, മഞ്ഞള്‍, കറുവാപ്പട്ട ഉലുവ, പെരുഞ്ചീരകം, ജീരകം, അയമോദകം

\"\"

1. മല്ലി
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് മ മല്ലി. മുഴുവൻ മല്ലിയാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. മല്ലി മണവും ഗുണവും ഉള്ളവയാണ്. ഇവ തടി, കൊഴുപ്പ് ഇവ കുറയ്ക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനും ശരിയായ ദഹനത്തിനും മല്ലി വളരെ നല്ലതാണ്. ശരിയായ ദഹനം തടി കുറയ്ക്കാൻ സഹായിക്കുന്നു. മല്ലിയിട്ട വെള്ളം വെറും വയറിൽ കുടിക്കുന്നതും തടി കുറയ്ക്കാൻ ഉത്തമമാണ്.

\"\"

2. മഞ്ഞള്‍
മഞ്ഞളും തടി കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ്, വിഷാംശം എന്നിവ നീക്കാൻ സഹായിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ഒന്നാണ് മഞ്ഞൾ. വൈറ്റമിന്‍ ബി, സി, ഒമേഗ ത്രീ ഫാററി ആസിഡുകള്‍, പൊട്ടാസ്യം സോഡിയം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയ പോഷകങ്ങൾ മഞ്ഞളിൽ ഉണ്ട്.

\"\"

3. കറുവാപ്പട്ട
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കറുവാപ്പട്ട. ശരീരത്തിന്റെ ചൂട് വർധിപ്പിക്കുന്ന ഒന്നാണ് കറുവാപ്പട്ട. അതിനാൽ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുത്തുന്ന. ഇത് കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും. കുടലിലെ ആരോഗ്യത്തിനും കറുവാപ്പട്ട സഹായിക്കുന്നു. കറുവാപ്പട്ട ദഹനം മെച്ചപ്പെടുത്തി തടി കുറയ്ക്കുന്നു. കറുവാപട്ടയും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് തടി കുറയ്ക്കും.

\"\"

4. ഉലുവ
തടി കുറയ്ക്കാൻ മാത്രമല്ല പല രോഗങ്ങളും മട്ടൻ കഴിയുന്ന ഒന്നാണ് ഉലുവ. ദിവസവും ഭക്ഷണത്തിൽ അല്പം ഉലുവ ചേർക്കുന്നത് ഷുഗർ, കൊളസ്‌ട്രോൾ എന്നിവയ്കുള്ള പ്രതിവിധിയാണ്. ഉലുവ ഇത് രണ്ടും കുറയ്ക്കാൻ സഹായിക്കുന്നു. തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ എന്നുള്ളതിൽ സംശയമില്ല.

\"\"

5. അയമോദകം
ആയുർവേദ മരുന്നുകളിൽ ധാരാളമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് അയമോദകം. ഇത് തടിയും വയറും കുറയ്ക്കുന്നു. ശരിയായ ദഹനം ലഭിക്കാൻ വളരെ മികച്ച ഒന്നാണ് അയാമോദകം.

\"\"

6. ജീരകം
ജീരകവും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന് തന്നെയാണ്. ജീരകത്തിൽ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കളയുന്നു. ഗ്യാസ്, അസിഡിറ്റി, ദഹനം എന്നിവയ്ക്ക് വളരെ നല്ലതാണ് ജീരകം.

\"\"

7. പെരുഞ്ചീരകം
സ്വാദിനും മണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് പെരുഞ്ചീരകം. പെരുഞ്ചീരകം തടി കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ സി, ഡി, അമിനോ ആസിഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. പെരുഞ്ചീരകം ദഹനത്തിനു സഹായിക്കുന്നു. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് തടയി കുറയാൻ സഹായിക്കുന്നു. മാത്രമല്ല അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കും നല്ലൊരു പ്രതിവിധി ആണ് പെരുഞ്ചീരകം

തയ്യാറാക്കുന്ന വിധം
മല്ലി, ഉലുവ, പെരുഞ്ചീരകം, ജീരകം, അയമോദകം, മഞ്ഞള്‍ എന്നിവ ഓരോ ടേബിൾ സ്പൂൺ വീതം 2 കറുവാപ്പട്ട എന്നിവയാണ് ഈ കൂട്ട് ഉണ്ടാക്കാനായി വേണ്ടത്. ആദ്യം ഒരു ചീനച്ചട്ടി ചൂടാക്കി മല്ലി വറുക്കുക. ചുമന്നു വരുമ്പോൾ അത് കോരി മാറ്റി വെക്കാം. അതിനു ശേഷം ഉലുവ വറുത്തു മാറ്റുക. പിന്നീട് അയമോദകം, പെരുഞ്ചീരകം, ജീരകം എന്നിവയും വറുക്കുക. ഒടുവിൽ മഞ്ഞൾ പൊടിയും കറുവാപട്ടയും ചെറുതായി ചൂടാക്കുക. വറുത്തവ എല്ലാം കൂടി പൊടിച്ചു എടുക്കുക.

\"\"

ഈ പൊടിയാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. ദിവസവും 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ വെള്ളത്തിൽ കലക്കി കിടക്കുന്നതിനു മുൻപ് കുടിക്കുക. തുടർച്ചയായി 3- 4 മാസം ഈ പൊടി കുടിക്കുന്നത് അമിതമായ തടിയും വയറും കുറയ്ക്കുന്നു. തടി കുറയ്ക്കാൻ മാത്രമല്ല ഷുഗർ, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും ഈ പൊടി സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങൾ എന്നിവയ്ക്കും ഇത് ഉത്തമം. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter