വിവാഹം ഒരാളുടെ ആരോഗ്യത്തിലും, പ്രതീക്ഷകളിലും ഗുണകരമായ സ്വാധീനം ചെലുത്തുന്നു എന്നാണ് പറയാറ്. എങ്കിൽ എന്തുകൊണ്ടാണ് വിവാഹം കഴിയുന്നതോടെ പലരുടെയും ശരീരം അമിതമായി തടി വയ്ക്കുന്നത്. സ്വാഭാവികമായി അവരുടെ ജീവിത സാഹചര്യത്തിൽ വരുന്ന മാറ്റം ആണ് ഇതിന് കാരണം എന്ന് വേണമെങ്കിൽ പറയാം.
ഇതുമായി ബന്ധപ്പെട്ട് 9 യൂറോപ്യൻ റാജ്യങ്ങളെ കേന്ദ്രീകരിച്ച് നടന്ന ഒരു പഠനത്തിൽ വിവാഹിതരായവർ അതിന് മുൻപ് കഴിക്കുന്നതിനേക്കാൾ കൂടുതൽ നന്നായി ഭക്ഷണം കഴിക്കുന്നു എന്നും അതുകൊണ്ട് തന്നെ ഭാരം കൂടുന്നുവെന്നും വെളിപ്പെടുത്തുന്നു.
അവിവാഹിതരായ പുരുഷന്മാരെക്കാൾ വിവാഹിതരായവർ കൂടുതൽ ഓർഗാനിക്ക് ഉല്പന്നങ്ങളും തടി കുറയാനുള്ള മറ്റ് ഭക്ഷ്യവസ്തുക്കളും വാങ്ങുന്നു എന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. വിവാഹിതരായ പുരുഷന്മാർ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാതെ ധാരാളം ഭക്ഷണം ബോധപൂർവ്വം കഴിക്കുകയാണ് ചെയ്യുന്നതെന്നും അതിനർത്ഥം അവർ പൂർണ്ണ ആരോഗ്യമുള്ളവരാണ് എന്നല്ല എന്നും ബേയ്സെൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും എഴുത്ത് കാരിയുമായ ജുട്ടാ മാറ്റ വ്യക്തമാക്കി. ഒപ്പം വിവാഹിതരായ പുരുഷന്മാർ അവിവാഹിതരായവരെ അപേക്ഷിച്ച് കായികാഭ്യാസത്തിൽ പിന്നിലാണെന്നും പഠനം വെളിവാക്കുന്നു
വൈവാഹിക ജീവിതവും Body mass index (BMI)ഉം തമ്മിലുള്ള താരതമ്യ പഠനവും ഗവേഷണത്തിന്റെ ഭാഗമായി നടന്നു. ഉയർന്ന തോതിലുള്ള BMI ഉള്ളവരിൽ ഗുരുതരമായ രോഗാവസ്ഥകളായ പ്രമേഹവും ഹൃദയത്തേയും രക്തധമനികളേയും ബാധിക്കുന്ന അസുഖങ്ങളും ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കി.
ഓസ്ട്രിയ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്, പോളണ്ട്, റഷ്യ, സ്പെയിൻ ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള 10,226 പേരിൽ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഇത്തരമൊരു കണ്ടെത്തലിൽ എത്തിയത്. ഈ 9 രാജ്യങ്ങളി നടന്ന പഠനത്തിലും വ്യക്തമായ പ്രധാനപ്പെട്ട വിവരം ഇവിടങ്ങളിലെ ദമ്പതിമാരുടെ BMI വിവാഹിതരല്ലാത്ത സ്ത്രീ പുരുഷന്മാരേക്കാൾ കൂടുതലാണ് എന്നാണ്.
ബെർളിനിലെ മാക്സ് പ്ലാങ്ക് ഹ്യൂമൻ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ റാൽഫ് ഹെർട്ട് വിംഗിന്റെ അഭിപ്രായത്തിൽ സാമൂഹിക ഘടകങ്ങളോടൊപ്പം തന്നെ വിവാഹാനന്തരം സ്വഭാവത്തിൽ വരുന്ന ചില മാറ്റങ്ങളും എല്ലാം ശാരീരിക ഭാരം, പോഷണം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ദമ്പതികൾ അവർക്ക് കഴിക്കാൻ അനുയോജ്യമായവയേക്കാൾ കൂടുതലും പ്രാദേശികവും സംസ്കരിക്കാത്തതുമായ ഉല്പന്നങ്ങൾ ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്നു. അതിന്റെ ഫലമായി ദമ്പതികൾ എല്ലാ തരത്തിലും മുൻപത്തേക്കാൾ ആരോഗ്യം നശിച്ചവരായി മാറപ്പെടുന്നു എന്ന് ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവേഷകർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ പഠന റിപ്പോർട്ട് സോഷ്യൽ സയൻസ്സ് അന്റ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.