മലയാളം ഇ മാഗസിൻ.കോം

ഫാഷൻ രംഗം കയ്യടക്കുന്ന അടിവസ്ത്ര വിപണി: സ്ത്രീകളുടെ അടിവസ്ത്ര സങ്കൽപ്പങ്ങൾ ഇങ്ങനെ മെച്ചപ്പെടാൻ ഒരു കാരണമുണ്ട്‌!

പരസ്യത്തില്‍ സുന്ദരിയുടെ പിറകെ അവളുടെ സൗന്ദര്യം ആസ്വദിച്ച്‌ നടക്കുന്ന ചെറുപ്പക്കാരന്‍. പുറകില്‍ കമ്പനിയുടെ പരസ്യവാചകവും…. ഇത്തരം പരസ്യങ്ങള്‍ കാണുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ അയ്യേ എന്ന്‌ തോന്നാം. എന്നാല്‍ കാലം മാറി. ഫാഷന്‍ രംഗത്തെ പുതിയ പരീക്ഷണങ്ങളില്‍ ഇന്നര്‍വെയറുകളും സ്‌ഥാനം പിടിച്ചിട്ട്‌ കാലങ്ങളായി.

\"\"

മറ്റ്‌ രംഗങ്ങളെപ്പോലെ ഇന്നര്‍വെയറുകളുടെ ഫാഷനും തരംഗം സൃഷ്‌ടിക്കുകയാണ്‌ ഫാഷനേക്കാള്‍ പ്രധാനം വൃത്തിയും, അണിയാനുള്ള സൗകര്യവും, ആകര്‍ഷണീയതയും, നിറവും തന്നെ. സ്‌ത്രീസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്ന \’ബ്രാ\’യിലാണ്‌ പരീക്ഷണങ്ങള്‍ കൂടുതല്‍. വൈറ്റ്‌ സ്‌കിന്‍കളര്‍, ബ്ലൂ, ബ്ലാക്ക്‌, നെറ്റ്‌, ഓബ്‌റിഡ്‌ജ്, ബേള്‍ഗണ്ടി, ക്രിം, റെഡ്‌ലവന്‍ഡര്‍, പിങ്ക്‌, യെല്ലോ നിറങ്ങളാണ്‌ ഇപ്പോള്‍ വിപണിയില്‍ പ്രിയം.

മുൻപൊക്കെ സ്ത്രീകൾക്ക്‌ അടിവസ്ത്രങ്ങൾ വാങ്ങാൻ മടിയായിരുന്നു. ഒരു ഷോപ്പിൽ പോയി ഇഷ്ടമുള്ളത്‌ നോക്കി വാങ്ങാനൊന്നും അവർ താൽപര്യപ്പെട്ടിരുന്നില്ല. കിട്ടുന്നതിൽ സംതൃപ്തിയാവുകയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി, ഇപ്പോൾ ഓൺലൈനിൽ അവരുടെ അഭിരുചിക്കനുസരിച്ച്‌ വിവിധ ഫാഷനിൽ വിവിധ മോഡലുകളിൽ അടിവസ്ത്രങ്ങൾ ലഭ്യമായിത്തുടങ്ങി.

\"\"

ഇപ്പൊൾ മുൻപത്തേക്കാൾ മികച്ച മോഡലുകൾ ഷോപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ അധികമായി ഓൺലൈനിൽ ലഭിച്ചു തുടങ്ങി. പറയുന്നത്‌ മറ്റാരുമല്ല Zivame.com എന്ന പ്രശസ്ത ഓൺലൈൻ ലിംഗറി ഷോപ്പിംഗ്‌ സൈറ്റിന്റെ ഉടമ റിച്ച കർ ആണ്.  ഇന്ന് സ്ത്രീകൾക്ക്‌ മുൻപത്തേക്കാൾ സ്വാതന്ത്ര്യത്തോടെ മികച്ചത്‌ തിരഞ്ഞെടുക്കാൻ അവസരമുണ്ട്‌. അവർക്കിണങ്ങിയ സൈസും നിറങ്ങളും മോഡലുകളും യഥേഷ്ടം തിരഞ്ഞെടുക്കാം.

\"\"

വിവിധ വസ്‌ത്രങ്ങളോടൊപ്പം ആണിയില്‍ കഴിയുന്ന ബ്രാകളും ലഭ്യമാണ്‌. സല്‍വാര്‍ കമ്മീസ്‌, സാരി ബ്ലൗസ്‌, പാഡ്‌ ബ്രാ, അണ്ടര്‍വയര്‍, നഴ്‌സിങ്ങ്‌ ബ്രാ, ഡിസൈന്‍ ബ്രാ തുടങ്ങിയവ. സാധാരണ സാരിയോടൊപ്പം ഉപയോഗിക്കുന്നതരം കട്ടിംഗുകള്‍ ഇല്ലാത്തതാണ്‌ സല്‍വാര്‍ കമ്മീസിനോടൊപ്പം ഉപയോഗിക്കുന്ന ബ്രാകളുടെ പ്രത്യേകത. സല്‍വാര്‍ ധരിക്കുമ്പോള്‍ ഒതുങ്ങിയിരിക്കാന്‍ ഇത്‌ സഹായിക്കും. സാരി ബ്ലൗസിനോടൊപ്പം കപ്പ്‌ മുഴുവന്‍ മൂടിയ ബ്രാകളാണ്‌ ഉത്തമം. നെറ്റ്‌ മോഡല്‍ ബ്രാകള്‍ ബ്രൈഡല്‍ കളക്ഷനിലാണ്‌ കൂടുതലും വിറ്റുപോകുന്നത്‌. കിടപ്പുമുറിയില്‍ ഉപയോഗിക്കുന്ന നൈറ്റ്‌വെയര്‍ ബ്രാകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്‌. നൈറ്റി ഉപയോഗിക്കുന്നതുപോലെ നീളമുള്ളതും ഇല്ലാത്തതുമായവയുണ്ട്‌. 350 രൂപ മുതലുള്ളത്‌ ലഭ്യമാണ്‌.

കൗമാരക്കാരുടെ ബ്രാകളില്‍ കപ്പ്‌ സൈസ്‌ കുറവുള്ളതാണ്‌ കൂടുതല്‍ വിറ്റുപോകുന്നത്‌. ബ്രായുടെ സ്‌ട്രാപ്പിനുമുണ്ട്‌ പ്രത്യേകത. \’മൈക്രാ\’ മോഡലാണ്‌ സ്‌ട്രാപ്പുകളില്‍ ഏറ്റവും പുതിയവ സാധാരണ കോട്ടന്‍ നൂലുകളില്‍ അല്‍പ്പം വ്യത്യാസമുള്ളവ സ്‌ട്രാപ്പിനിടയില്‍ ഉപയോഗിക്കുന്നു. ഇവ ശരീരത്തിന്‌ കൂടുതല്‍ സ്വീകാര്യമെന്നാണ്‌. കൂടാതെ മേല്‍വസ്‌ത്രത്തിനിണങ്ങുന്നവ മറ്റൊരു ട്രെന്‍ഡാണ്‌. വൈഡ്‌ നെക്കുള്ള ഡ്രസാണെങ്കില്‍ ട്രാന്‍പേരന്റ്‌ സ്‌ട്രാപ്പുള്ള ബ്രാ തെരഞ്ഞെടുക്കാം.

\"\"

ആദ്യമായി ബ്രാ അണിയുന്നവര്‍ക്കുള്ള ബിഗിനേഴ്‌സ് ബ്രായ്‌ക്ക് വില 100 രൂപ മുതലാണ്‌. ആദ്യമായി അണിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്‌ഥതകള്‍ ഒഴിവാക്കാന്‍ ഹുക്കില്ലാത്തതും ബനിയന്‍ മോഡലിലുള്ളതും അണിയാന്‍ സുഖമുള്ളതുമായവ ലഭ്യമാണ്‌. 50 രൂപ മുതല്‍ 349 രൂപവരെ വിലയിലാണ്‌ ബ്രേസിയേഴ്‌സിന്റെ വില. ബ്രായും പാന്റിസും ചേര്‍ന്ന സെറ്റുകളും ഇന്ന്‌ ലഭ്യമാണെങ്കിലും ഒരേ നിറത്തിലുള്ള സെറ്റ്‌ വാങ്ങുന്നതിനേക്കാള്‍ പെണ്‍കുട്ടികള്‍ക്ക്‌ പ്രിയം ഓരോ നിറത്തിനും അനുയോജ്യമായ മറ്റൊരു നിറം തെരഞ്ഞെടുക്കുന്നതാണ്‌. വി സ്‌റ്റാറും, ജോക്കിയും വിപണിയിലെത്തിച്ചിരിക്കുന്ന ഷിമ്മികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌. 65 മുതല്‍ 105 രൂപവരെയാണ്‌ വില. വി. സ്‌റ്റാര്‍, ജൂലിയറ്റ്‌, ഡെയ്‌സി, ഡീ, മൈ ബ്രാ, ഷെറി, ലൗവബിള്‍, ലിറ്റില്‍ ലൈസി തുടങ്ങിയവയാണ്‌ അടിവസ്‌ത്രങ്ങള്‍ വിപണിയിലിറക്കുന്ന മുന്‍നിര കമ്പനികള്‍.

പാന്റീസുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്‌ കട്ടിങ്ങുകള്‍ കൊണ്ടാണ്‌. സാധാരണ കാണുന്നവ ബിക്കിനി ടൈപ്പ്‌, ഫുള്‍നൈറ്റ്‌, സ്‌ട്രോപ്പ്‌ എന്നിങ്ങനെ വിവിധ മോഡലുകളാണ്‌. ബോഡികെയര്‍, വി.ഐ.പി. ഫീലിംഗ്‌സ്, ടാന്‍ടെക്‌സ്, ബ്രാന്‍ഡുകളാണ്‌ പാന്റീസ്‌ വിപണികള്‍ കൈയടക്കിയിരിക്കുന്നത്‌.കട്ടിങ്ങ്‌ അനുസരിച്ചാണ്‌ പാന്റീസിന്റെ വില വ്യത്യാസപ്പെടുന്നത്‌. മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള അടിവസ്‌ത്രങ്ങള്‍ കൂടുതലായും വിപണിയില്‍ എത്തിക്കുന്നത്‌ വി.ഐ.പി. ജോക്കി കമ്പനികളാണ്‌.

\"\"

വേനല്‍ക്കാലത്ത്‌ ഏറ്റവും ആശ്വാസം നല്‍കുന്നത്‌ ലൈക്കോ കോട്ടണ്‍ മെറ്റീരിയലുകളാണ്‌. വയറുകുറയാന്‍ സഹായിക്കുന്ന ബോഡികെയര്‍ പാന്റീസുകള്‍ക്ക്‌ വില 335 രൂപ മുതലാണ്‌. വലിയ സ്‌തനങ്ങളുള്ള സ്‌ത്രീകള്‍ക്ക്‌ ഉത്തമം അണ്ടര്‍വയര്‍ ബ്രാകളാണ്‌. അള്‍ട്രാ സോഫ്‌റ്റ് , ടാക്‌ടണ്‍, ലൈക്രോകൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്നവയാണിവ. ഇത്‌ കൂടുതല്‍ ഫിറ്റ്‌നസ്‌ പ്രദാനം ചെയ്യുന്നു. സ്‌തനങ്ങള്‍ക്ക്‌ കൂടുതല്‍ താങ്ങും ലഭിക്കുന്നു. എന്നാല്‍, അണ്ടര്‍വയര്‍ ബ്രാ ധരിച്ച്‌ ഉറങ്ങുന്നത്‌ ശരിയല്ല. ഇവ ധരിക്കുമ്പോള്‍ വയര്‍ സ്‌തനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ്‌. ഇങ്ങനെയുണ്ടായാല്‍ ധമനികള്‍ക്ക്‌ ബ്ലോക്കുണ്ടാകാന്‍ സാധ്യതയുണ്ട്‌.

മുലയൂട്ടുന്ന അമ്മമാര്‍ക്ക്‌
മുലയൂട്ടല്‍ കാലത്തിനുശേഷം സ്‌തനങ്ങള്‍ക്ക്‌ ആകൃതി നഷ്‌ടപ്പെട്ട്‌ തുടങ്ങുന്നത്‌ മിക്ക സ്‌ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ഇത്തരം പ്രശ്‌നമുള്ളവര്‍ക്ക്‌ ഏറ്റവും അനുയോജ്യം അണ്ടര്‍വയര്‍ ബ്രാകളാണ്‌. മുലയൂട്ടുന്ന അമ്മമാരുടെ സൗകര്യത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്‌തതാണ്‌. നഴ്‌സിങ്ങ്‌ ബ്രായില്‍ കൊളുത്ത്‌ എടുക്കാതെതന്നെ മുല കൊടുക്കാന്‍ സൗകര്യത്തിലുള്ളവയും കപ്പ്‌ അഡ്‌ജസ്‌റ്റ് ചെയ്യാവുന്നവയുമാണ്‌. യാത്രയില്‍ കുട്ടിയേയും ഒപ്പം കൊണ്ടുപോകുമ്പോള്‍ മുന്‍വശത്ത്‌ തുറപ്പുള്ള വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. നഴ്‌സിങ്‌ ബ്രായുടെ ഏറ്റവും താഴത്തെ കൊളുത്ത്‌ മാറ്റി അധികമാറും ശ്രദ്ധിക്കാതെ മുലയൂട്ടാം. ഒരു കൈകൊണ്ട്‌ എളുപ്പം വശത്തേക്ക്‌ വലിച്ച്‌ മാറ്റാവുന്ന രീതിയിലാണ്‌ ചില നഴ്‌സിങ്ങ്‌ ബ്രാകള്‍. ഇത്തരം ബ്രാകള്‍ നേര്‍ത്ത തുണികൊണ്ടാണ്‌ നിര്‍മ്മിക്കുക.

\"\"

ബ്രാ ഉപയോഗിക്കുമ്പോള്‍
പുറകുവശത്തെ ബാന്‍ഡ്‌ സ്‌ട്രെയ്‌റ്റായി ഫിറ്റായിരിക്കണം. താഴത്തെവശം തോള്‍പലകകള്‍ക്ക്‌ തൊട്ടുതാഴെ വരണം. പുറകുവശത്തെ ബാന്‍ഡ്‌ എത്ര താന്നിരിക്കുന്നുവോ അത്രയും താണ്ടു ലഭിക്കുമെന്ന്‌ അറിയുക. കപ്പിനടിവശത്തെ ബാന്‍ഡില്‍ ഒരു വിരല്‍കടത്താനുള്ള ഇടയുള്ളതാണ്‌ ആശ്വാസദായകം. ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാക്കുന്നെങ്കില്‍ ബാന്‍ഡ്‌ നല്ല മുറുക്കമാണെന്ന്‌ മനസിലാക്കാം. പകുതിയോളം വലിവ്‌ കിട്ടുന്നവയാണ്‌ സാധാണ ഷോള്‍ഡര്‍ സ്‌ട്രാപ്പുകള്‍.

കാലാവസ്‌ഥയും അടിവസ്‌ത്രങ്ങളും
ചൂട്‌ സമയത്ത്‌ സാരിയും ചുരിദാറുമൊക്കെ വാരിവലിച്ചിടുന്നത്‌. ജോലിത്തിരക്കും കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ ആകെ പുകഞ്ഞുപോയതുപോലുള്ള അവസ്‌ഥയാണ്‌. പുറമേയള്ള വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുപോലെ കൃത്യതവേണം അടിവസ്‌ത്രങ്ങള്‍ക്കും ചൂടുകാലത്താണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ അധികരിക്കുന്നത്‌.

കറുപ്പുനിറമുള്ള അടിവസ്‌ത്രങ്ങള്‍ ചൂടുകാലാവസ്‌ഥയില്‍ ഒട്ടും വേണ്ട. കടും നിറങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ്‌ ഉത്തമം. കാരണം കടുത്തനിറങ്ങള്‍ പ്രകാശത്തെ ആഗിരണം ചെയ്യുന്നവയാണ്‌. ഇളം നിറങ്ങളോ വെള്ളയോ ഉപയോഗിക്കാം.

ചൂടിനെ ഏറ്റവും കൂടുതല്‍ പ്രതിരോധിക്കുന്നത്‌ കോട്ടനാണ്‌. അലര്‍ജിയെ പ്രതിരോധിക്കുകയും മറ്റും ചെയ്യുന്ന ലോക്കോ കോട്ടണുകള്‍തെരഞ്ഞെടുക്കാം. ഇതില്‍ ഇലാസ്‌റ്റിക്കിന്റെയും സ്‌ട്രാപ്പിന്റെയും ഒക്കെ സ്‌ഥാനത്ത്‌ കോട്ടണ്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. കപ്‌സൈസ്‌ കണ്ടെത്തുന്നതെങ്ങനെ ബ്രേസിയേഴ്‌സ് ശരിയായ കപ്‌സൈസിലുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌

\"\"

സ്‌ത്രീയുടെ ആത്മവിശ്വാസത്തിന്റെ അവിഭാജ്യഘടകംതന്നെയാണ്‌ ബ്രായെന്ന്‌ പറയാം. കൃത്യമായ കപ്‌സൈസിലുള്ള ബ്രായല്ലെങ്കില്‍ മാറിടത്തിന്റെ ആകാരഭംഗിതന്നെ നഷ്‌ടപ്പെടാം. ബ്രായുടെ കപ്പ്‌ സ്‌തനങ്ങള്‍ക്ക്‌ പൂര്‍ണമായി ഉള്‍ക്കൊള്ളാവുന്നവയാണെന്ന്‌ വിലയിരുത്തണം.

കപ്‌സൈസ്‌ കണ്ടെത്തുന്നത്‌
ടേപ്പ്‌വച്ച്‌ സ്‌തനങ്ങള്‍ക്ക്‌ തൊട്ടുതാഴെ ശരീരത്തിന്റെ വണ്ണമളക്കുക. അളന്നുകിട്ടിയത്‌ 30 ഇഞ്ചാണെന്നിരിക്കട്ടെ അത്‌ കുറിച്ചിടുക. ഈ സ്‌റ്റേജിനെ ഫ്രെയിംസൈസെന്ന്‌ പറയാം. ഫ്രെയിം സൈസിനോടൊപ്പം അഞ്ചുകൂടി കൂട്ടണ ഫ്രെയിം സൈസ്‌ ഇരട്ടനമ്പറായതിനാല്‍ ആറാണ്‌ കൂട്ടേണ്ടത്‌ (30+ 6 = 36 ഇത്‌ ബ്രാ സൈസാണ്‌.ഇനി അളക്കേണ്ടത്‌ സ്‌തനങ്ങളുടെ മുന്‍ഭാഗമാണ്‌. ഈ അളവ്‌ 40 ഇഞ്ചാണെന്നിരിക്കട്ടെ്‌ അതും കുറിച്ചിടുക. ഇതിനെ ബ്രസ്‌റ്റ് സൈസ്‌ എന്നുപറയാം. അടുത്തത്‌ ബ്രെസ്‌റ്റ് സൈസില്‍നിന്ന്‌ ബ്രാ സൈസ്‌ കുറയ്‌ക്കുക. 40-36= 4 വ്യതാസം 4 ഇഞ്ച്‌ നാലിഞ്ചെങ്കില്‍ കപ്‌സൈസ്‌ ഡി (ഒന്ന്‌-എ , രണ്ട്‌ -ബി, മൂന്ന്‌ -സി) ഈ ഉദാഹരണമനുസരിഞ്ഞ്‌ ബ്രാസൈസ്‌ 36 ഡി യാണ്‌. 36ന്‌ ശേഷമുള്ള അളവുകള്‍ 38, 40, 42 എന്നിങ്ങനെ ഇരട്ടസംഖ്യകളകാണ്‌.

കടപ്പാട്‌: പ്രിറ്റി വുമന്‍ ഷോപ്പി, അഞ്ചേരില്‍ കൊമേര്‍ഷല്‍ കോംപ്ലക്‌സ്, ശസ്‌ത്രി റോഡ്‌, കോട്ടയം

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

Avatar

Priya Parvathi

Priya Parvathi | Staff Reporter