മലയാളം ഇ മാഗസിൻ.കോം

ഒമർ ലുലുവിന്റെ ഫേസ്ബുക്ക്‌ പേജിൽ മിസ്‌ കേരള പാസ്സിന്‌ വേണ്ടി ആരാധകർ തമ്മിലടി, പാസ്സിന്‌ വേണ്ടി ട്രോളുകളും കമന്റുകളും

ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയാർജിച്ച ഇംപ്രസാരിയോ മിസ് കേരള മത്സരത്തോട് അനുബന്ധിച്ച് മലയാളത്തിൻറെ പ്രിയ സംവിധായകൻ ഒമർ ലുലു തൻറെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് ട്രോളുകളും കമന്റുകളുമായി ആരാധകർ. മത്സരത്തിന്റെ 2021 ലെ സീസണിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതറിയിച്ചുകൊണ്ട് ഒമര്‍ ലുലു ഇട്ട പോസ്റ്റിനടിയിലാണ് ആരാധകരുടെ ബഹളം. തങ്ങള്‍ക്കും നേരിട്ട് മിസ്സ്-കേരള മത്സരം കാണാൻ പാസ് നല്‍കണമെന്ന കമന്റായിരുന്നു പോസ്റ്റിനടിയിൽ അധികവും. കമന്റുകള്‍ ഒരുപാടായപ്പോള്‍ തന്റെ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് മിസ്-കേരള മത്സരം നേരിട്ട് കാണാനായി 10 ഫ്രീ പാസുകള്‍ നൽകാമെന്ന് ഒമര്‍ അറിയിക്കുകയായിരുന്നു.

ഇംപ്രസാരിയോ 1999 മുതല്‍ സംഘടിപ്പിക്കുന്ന മിസ് കേരള മത്സരം ലോകത്തെമ്പാടുമുള്ള മലയാളി യുവതികളുടെ സൗന്ദര്യവും കഴിവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയും യുവതികളെ ശാക്തീകരിക്കുകയും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. സിനിമ, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ്, വ്യോമമേഖല, സാഹിത്യം തുടങ്ങി നിരവധി മേഖലകളില്‍ പ്രവേശിക്കാന്‍ ഇംപ്രസാരിയോയുടെ മത്സരം സഹായിച്ചിട്ടുണ്ട്.

ഇരുപത്തി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇംപ്രസാരിയോ മിസ് കേരള മത്സരം പതിവു ജഡ്ജിംഗ് രീതികളോടൊപ്പം ഈ വര്‍ഷവും മത്സരാര്‍ഥികളുടെ മനസ്സിന്റേയും സംസ്‌ക്കാരത്തിന്റേയും സ്വഭാവവിശേഷങ്ങളുടേയും സൗന്ദര്യവും കൂടി പരിഗണിച്ചായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. എല്ലാ വര്‍ഷത്തേയും തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ പ്രധാനമാണെങ്കിലും പുതിയ കാലത്ത് ലോകത്തിന്റെ മാറിയ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചാണ് ഈ വര്‍ഷത്തെ പ്രമേയം സൗന്ദര്യത്തിലെ വൈവിധ്യവത്ക്കരണമാക്കിയത്.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയില്‍ 2020ല്‍ ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ നടത്തിയ 2020ലെ മിസ് കേരള വന്‍ വിജയമായിരുന്നു. ഈ വര്‍ഷവും കോവിഡ് പ്രതിസന്ധികള്‍ അവസാനിക്കാത്തതിനാല്‍ മത്സരത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയാണ് സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മികച്ച അവസരമാണ് ലഭ്യമാകുക.

പതിനെട്ടിനും 26നും ഇടയില്‍ പ്രായമുള്ള രക്ഷിതാക്കളില്‍ ഒരാളെങ്കിലും മലയാളിയായ 5 അടി രണ്ടിഞ്ചോ അതില്‍ കൂടുതലോ ഉയരമുള്ള യുവതികള്‍ക്ക് മത്സരത്തില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റജിസ്റ്റര്‍ ചെയ്യാന്‍ ആഗസ്ത് 15നകം www.misskerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544329111 എന്ന നമ്പറില്‍ വിളിക്കുകയോ 6238420206 എന്ന വാട്‌സ്ആപ് നമ്പറില്‍ സന്ദേശം അയക്കുകയോ ചെയ്യാം.

Avatar

Staff Reporter