മലയാളം ഇ മാഗസിൻ.കോം

റിയൽ ഹീറോ! വസ്ത്രം ചോദിച്ചു വന്നു, കട മുഴുവൻ ദുരിതാശ്വാസ ക്യാമ്പിന് വിട്ടുനൽകി കടയുടമ!

കേരളം മുഴുവൻ വെള്ളത്തിൽ അകപ്പെട്ടു പോകുന്ന ഒരു കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. പ്രളയം എന്ന മഹാ ദുരിതത്തിൽ നിന്നും കരകയറുന്ന ഓരോ മലയാളിയും ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ആയുസ്സിന്റെ പകുതിയും ചോര നീരാക്കി കഷ്ടപ്പെട്ട് ഉണ്ടാക്കിയത് സർവ്വതും വെള്ളത്തോടൊപ്പം ഒഴുകി പോകുമ്പോഴും ഉറച്ച മനസ്സോടെ #നമ്മൾ അതിജീവിക്കും എന്നുറക്കെ പറയുന്ന മലയാളി ഇന്ന് ലോകത്തിന് മുഴുവൻ അഭിമാനമാണ്.

\"\"

പ്രളയം എന്ന പ്രതിസന്ധിയിൽ മുങ്ങി പോകുന്ന കേരളത്തെ കൈ പിടിച്ചുയർത്താൻ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ആളുകൾ തയാറായി എത്തിയിരുന്നു. കേരളം ഒരേ മനസ്സോടെ ഉറച്ച തീരുമാനത്തോടെ അതിജീവിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ കോടികളുടെ സ്വത്തുക്കൾ ഉണ്ടായിട്ടും നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന മട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഒരു നേരത്തെ ആഹാരം പോലും കൊടുക്കാതെ മാറി നിന്നവരും നമുക്ക് ഇടയിൽ ഉണ്ട്.

അവരിൽ നിന്നെല്ലാം വേറിട്ടൊരു കാഴ്ചയാണ് കാലവർഷക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്കായി സന്നദ്ധ സംഘടന കുറച്ചു വസ്ത്രങ്ങൾ ചോദിച്ചപ്പോൾ തൻറ കട പൂർണമായും വിട്ടുനൽകി മാതൃകയായി മാറിയ യുവ വ്യാപാരി ഫൈസൽ. കൽപറ്റ പിണങ്ങോട് റോഡിലെ കൽപറ്റ റെഡിമെയ്ഡ്സ് ഷോറൂം ഉടമ പി.കെ ഫൈസലാണ് കടയിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതബാധിതർക്ക് സമർപ്പിച്ചത്.

\"\"

സഹായം തേടിയെത്തിയ ഫെറ്റ് ഫോർ ലൈഫ് എന്ന സംഘടനയുടെ പ്രവർത്തകർക്ക് ഷോറൂമിലെ ലക്ഷക്കണക്കിന് രൂപയുടെ പുത്തൻ വസ്ത്രങ്ങൾ സംഭാവനയായി ഇദ്ദേഹം വിട്ടുനൽകുകയായിരുന്നു. പഴയ വൈത്തിരി സ്വദേശിയായ ഫൈസൽ കൽപറ്റ പുളിയാർമലയിലാണ് താമസം.

നമ്മൾ സേഫ് ആണെന്ന് കരുതി മറ്റുള്ളവരുടെ പ്രശ്നങ്ങളിലും മറ്റുള്ളവരുടെ ദുഃഖത്തിലും പങ്കിചേരാതെ മാറിയിരുന്നു കയ്യടി നേടുന്നവർക്ക് മുൻപിൽ ഫൈസൽ ഒരു മാതൃക ആണ്. ഒരുപാട് യുവ ഹൃദയങ്ങൾക്ക് നന്മയുടെ പാതയിലേക്കുള്ള മാതൃക.

Staff Reporter