തങ്ങള്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതില്‍ ഇന്ത്യയ്ക്ക് സന്തോഷമായില്ലേയെന്ന് ചോദിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലേസി. കാരണം മറ്റൊന്നുമല്ല, ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ ആദ്യം കാത്തിരുന്നതെങ്കിലും ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചതോടെ ന്യൂസിലാന്‍ഡ് എതിരാളികളായതാണ് ഈ പറച്ചിലിനു പിന്നിലെ വാസ്തവം.
ഒരേ ദിവസം നടന്ന ജയ പരാജയങ്ങളാണ് ചില അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തടിച്ചു. ഇന്ത്യ ഒന്നാം സ്ഥാനത്തായി. എന്നാല്‍, രണ്ടാം മത്സരത്തില്‍ പ്രതീക്ഷക്കാത്തതായിരുന്നു സംഭവിച്ചത്. ദക്ഷിണാഫ്രിക്ക ഓസീസിനെ 10 റണ്‍സിനു തോല്‍പ്പിച്ചു. ഇതോടെ, ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മാത്രമല്ല, ഇംഗ്ലണ്ടിനെ സെമിയില്‍ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് നാലാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ കിട്ടി. ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ടിനെയും.

മാത്രമല്ല, ഇക്കുറി ഇന്ത്യ- ഇംഗ്ലണ്ട് ഫൈനലാണ് ലോഡ്‌സില്‍ അരങ്ങേറുകയെന്നും ഫാഫ് പറയുന്നു. എന്നാല്‍, കിരീടം ആര്‍ക്കെന്ന് പറഞ്ഞില്ല. വലിയ മല്‍സരങ്ങളില്‍ ഏറ്റവും നന്നായി കളിക്കുന്ന രണ്ടു ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയുമാണെന്നും തന്റെ പിന്തുണ ഇവരിലൊരാള്‍ക്കായിരിക്കുമെന്നും ഫാഫ് പറയുന്നു.
പങ്കെടുക്കുന്ന എല്ലാ ടീമുകളും മുഖാമുഖം വരുന്ന രീതിയിലുള്ള റൗണ്ട് റോബിൻ രീതിയിലാണ് ഇക്കുറി ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് അരങ്ങേറിയത്. 10 ടീമുകൾ പങ്കെടുത്ത ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകൾക്കും ഒൻപതു മൽസരങ്ങൾ ലഭിക്കേണ്ടതാണ്. എന്നാൽ ഇന്ത്യയ്ക്ക് ലഭിച്ചത് എട്ടു മൽസരങ്ങൾ മാത്രമാണ്. ന്യൂസീലൻഡിനെതിരായ മൽസരം മഴമൂലം നടക്കാതെ പോയതിനാൽ പോയിന്റ് പങ്കുവച്ചു.
ലീഗ് ഘട്ടത്തിൽ മഴ കൊണ്ടുപോയ ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടത്തിന് സെമി ഫൈനലിൽ അരങ്ങൊരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. ലോകകപ്പിന്റെ തുടക്കത്തിൽ അജയ്യരായി എല്ലാവർക്കും മുന്നിൽ കുതിച്ചുപാഞ്ഞ ന്യൂസീലൻഡ് അവസാന ഘട്ടത്തിൽ അപ്രതീക്ഷിത തോൽവികൾ വഴങ്ങി പുറത്താകലിന്റെ വക്കിലെത്തിയതാണ്. എന്നാൽ പാക്കിസ്ഥാനെ നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിൽ മറികടന്നാണ് ന്യൂസീലൻഡ് നാലാം സ്ഥാനക്കാരായി സെമിയിലെത്തിയത്.

വിവാദത്തിൽപ്പെട്ട രണ്ടാം ജഴ്സി സെമി ഫൈനലിൽ ഉപയോഗിക്കേണ്ട. ഇംഗ്ലണ്ടിനു പകരം ന്യൂസീലൻഡിനെ സെമിയിൽ എതിരാളികളായി കിട്ടിയ സാഹചര്യത്തിലാണിത്. അതേസമയം, ഇന്ത്യ ഫൈനലിൽ കടക്കുകയും അവിടെ ഇംഗ്ലണ്ട് എതിരാളികളാവുകയും ചെയ്താൽ ഇന്ത്യ ഓറഞ്ച് ജഴ്സി അണിയേണ്ടി വരുമെന്നൊരു സാധ്യതയമുണ്ട്. മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതേ സമയം ഓറഞ്ച് ജഴ്സി നിർഭാഗ്യ ജഴ്സി ആണെന്ന് ഒരു വിഭാഗം ആരാധകർ ഇപ്പോഴും കരുതുന്നു.