മലയാളം ഇ മാഗസിൻ.കോം

ലോക കപ്പ്‌ ഫുട്ബോൾ ആവേശത്തിൽ ലോകജനതയെ കൈയ്യിലെടുത്ത ക്രൊയേഷ്യൽ പ്രസിഡന്റ്‌ കോളിൻഡ ഗ്രാബറിനെക്കുറിച്ച്‌ നിങ്ങൾക്കറിയാത്ത 8 കാര്യങ്ങൾ!

ലോക കപ്പ്‌ ഫുട്ബോൾ ആവേശത്തിൽ ലോകജനതയെ കൈയ്യിലെടുത്ത ക്രൊയേഷ്യൽ പ്രസിഡന്റ്‌ കോളിൻഡ ഗ്രാബറിനെക്കുറിച്ച്‌ നിങ്ങൾക്കറിയാത്ത 8 കാര്യങ്ങൾ!

\"\"

ഈ ലോക കപ്പ്‌ ഫുട്ബോൾ ആവേശം ലോക ജനത ഒരിക്കലും മറക്കില്ല. വമ്പന്മാർ വീണ ലോക കപ്പിലെ അന്തിമ പോരാട്ടത്തിന് ഫ്രാൻസ്‌ എന്ന മുൻ ചാമ്പ്യന്മാർക്കൊപ്പം ഇറങ്ങിയത്‌ താരതമ്യേന ഫുട്ബോളിലെ കുറഞ്ഞ റാങ്കുകാരായ ക്രൊയേഷ്യ ആയിരുന്നു. പല വമ്പന്മാരെയും തോൽപ്പിച്ചാണ് ഇരു ടീമുകളും അന്തിമ പോരാട്ടത്തിന് ഇറങ്ങിയത്‌.

\"\"

4-2 ന് മത്സരം ജയിച്ച ഫ്രാൻസ്‌ കപ്പടിച്ചെങ്കിലും ലോകത്തിന്റെ ഹൃദയം കവർന്നത്‌ ക്രൊയേഷ്യ ആയിരുന്നു. അതിന് ഏറ്റവും പ്രധാന കാരണം ഒരാളാണ്. അവരുടെ പ്രസിഡന്റ്‌ കോളിൻഡ ഗ്രാബർ കിറ്ററോവി. ഓരോ മത്സരത്തിലും അവരുടെ ടീമിന്റെ വിജയത്തിനായി ഒപ്പം നിന്ന പ്രസിഡന്റ്‌ അന്തിമ പോരാട്ടത്തിന് ടീം ഇറങ്ങിയപ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്നു.

\"\"

2 ഗോളിന്റെ വ്യത്യാസത്തിൽ ലോക ചാമ്പ്യപ്പട്ടം കൈയ്യിൽ നിന്നു പോയെങ്കിലും ടീമിനൊപ്പം നിന്ന് അവരെ ആശ്വസിപ്പിച്ചതും ആ രാജ്യത്തിന്റെ \’അമ്മ\’യാണ്. 50 വയസു കാരിയായ ചുറുചുറുക്കുള്ള ആ ക്രൊയേഷ്യൽ പ്രസിഡന്റിനെക്കുറിച്ച്‌ 8 കാര്യങ്ങൾ ഇതാ.

\"\"

1. 1968 ഏപ്രിൽ 29 ന് ഡുബ്രാവ്കായുടെയും ബ്രാങ്കോ ഗ്രാബറിന്റെയും മകളായി റിജേക്കായിലാണ് കോളിൻഡ ജനിച്ചത്‌.
2. ക്രോയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റാണ് കോളിൻഡ.

\"\"
3. 2015 ഫെബ്രുവരിയിൽ തന്റെ 46ാ‍ം വയസിൽ ക്രൊയേഷ്യയുടെ പ്രസിഡന്റായതോടെ, ക്രോയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌ എന്ന പദമാണ് കോളിൻഡയ്ക്ക്‌ ലഭിച്ചത്‌.
4. ഇന്റർനാഷണനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദമുള്ള പ്രസിഡന്റ്‌ അത്‌ നേടിയത്‌ സാഗ്രേബ്‌ സർവ്വകലാശാലയിൽ നിന്നാണ്.

\"\"
5. റോമൻ കത്തോലിക്ക വിഭാഗത്തിലാണ് ജനിച്ചതെങ്കിലും പരമ്പരാഗത ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിക്കുവാനാണ് കോളിൻഡ ഇഷ്ടപ്പെടുന്നത്‌.
6. 1996ൽ ജാകോവ്‌ കിത്വറോവിനെ വിവാഹം ചെയ്ത കോളിൻഡ 2 കുട്ടികളുടെ അമ്മയുമാണ്.

\"\"

7.രാഷ്ട്രീയക്കാരി, നയതന്ത്രജ്ഞ എന്നീ നിലകളിൽ നിരവധി വർഷത്തെ പ്രവർത്തി പരിചയം ഉള്ള കൊളിൻഡോ 2011-2014 കാലഘട്ടങ്ങളിൽ നാറ്റോയുടെ പബ്ലിക്‌ ഡിപ്ലോമസിയുടെ അസിസ്റ്റന്റ്‌ സെക്രട്ടറി ജനറൽ ആയിരുന്നു.

\"\"

8. ക്രൊയേഷ്യൽ ഭാഷ കൂടാതെ ഇംഗ്ലീഷ്‌, സ്പാനിഷ്‌, പോർച്ചുഗീസ്‌ എന്നീ ഭാഷകൾ സംസാരിക്കുന്ന കോളിൻഡയ്ക്ക്‌ ഫ്രഞ്ച്‌, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളും മനസിലാകും.

Avatar

Staff Reporter