ഡിസംബർ ഒന്നുമുതൽ ഫെയ്സ്ബുക് തന്റെ യൂസർമാരുടെ പ്രൊഫൈലിലെ ഈ നാല് വ്യക്തി വിവരങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് . ഈ വിവരം പലരും ഇതിനോടകം അറിഞ്ഞുകാണും. ഇതിന്റെ നോട്ടിഫിക്കേഷൻ എല്ലാവർക്കും ഇതിനകം അയക്കുകയും ചെയ്തു. എന്നാൽ, ഇനിയും ഈ വിവരം അറിയാത്തവരായി കുറെ പേർ നമ്മുക്ക് ചുറ്റുമുണ്ട്.
എന്തുകൊണ്ടാണ് ഈ വിവരങ്ങൾ മാത്രം ഒഴിവാക്കുന്നതെന്ന് കൃത്യമായ ഒരു വിശദീകരണം ഫെയ്സ്ബുക്കിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഫെയ്സ്ബുക്ക് ഉപയോഗം ലളിതമാക്കുകയാണ് ഇതിന് പിന്നിലെ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ, വ്യക്തി വിവരങ്ങൾ ഒഴുവാക്കിയാൽ നാവിഗേഷൻ എങ്ങനെയാണ് ലളിതമാകുന്നതെന്നാണ് ഉപയോക്താക്കൾ ഉന്നയിക്കുന്ന ചോദ്യം. അതേസമയം, ഇതേ വിവരങ്ങൾ ഫെയ്സ്ബുക്കിലെ മറ്റിടങ്ങളിൽ പങ്കുവെയ്ക്കാൻ തടസ്സമില്ലെന്നും മെറ്റ പറയുന്നു. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പങ്കുവെയ്ക്കാനുളള കോളം വർഷങ്ങളായി ഫെയ്സ്ബുക്കിലുണ്ട്.

ഫെയ്സ്ബുക്കിൽ നിന്ന് നഷ്ടപ്പെടുന്ന വിവരങ്ങൾ ഇവയെല്ലാമാണ്. രാഷ്ട്രീയ കാഴ്ചപ്പാട്, മതപരമായ കാഴ്ചപ്പാട്, ഏത് ലി- ഗത്തിൽ പെട്ടവരോടാണ് താൽപര്യം, മേൽവിലാസം.
ഇങ്ങനെയുളള വിവരങ്ങൾ സൂക്ഷിക്കുന്ന ഒരേയൊരു സാമൂഹ്യ മാധ്യമവും ഫെയ്സ്ബുക്കായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തി വിവരങ്ങൾ വേണ്ട വിധത്തിൽ സംരക്ഷിക്കാത്തതിന് ഫെയ്സ്ബുക്കിന് ലോകമെങ്ങും കടുത്ത വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഫെയ്സ്ബുക്ക് ഉപയോക്തക്കളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ കൊഴിഞ്ഞു പോക്കും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിവിവരങ്ങൾ പോലെ പഴയ പോസ്റ്റുകളും ഫോട്ടോകളും ഭാവിയിൽ ഒഴിവാക്കാൻ ആലോചിക്കുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. അതുകൊണ്ട് തന്നെ ഒഴിവാക്കപ്പെടുന്ന വിവരങ്ങൾ എങ്ങനെ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാമെന്ന് തിരയുകയാണ് ഉപയോക്താക്കൾ.
അതിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങൾ; ഫെയ്സ്ബുക്കിന്റെ വലത് വശത്ത് നമ്മുടെ ഫ്രൊഫൈൽ ചിത്രമുളള ബട്ടൺ ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് സെറ്റിംങ്സ് ആന്റ് പ്രൈവസി മെനു സെലക്ട് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ നിന്ന് സെറ്റിംങ്സ് സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന വിൻഡോയിൽ , ഇടതു വശത്ത് നിന്ന് പ്രൈവസി എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അടുത്ത ഓപ്ഷനിൽ ഫെയ്സ്ബുക്ക് ഇൻഫർമേഷൻ എന്നത് ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പ്രൊഫൈലിൽ ഡൗൺലോഡ് പ്രൊഫൈൽ ഇൻഫർമേഷൻ വ്യു ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന ഡൗൺലോഡ് വിൻഡോയിൽ ഫോർമാറ്റ് എച്ച്ടിഎംഎൽ ആയും വീഡിയോ ക്വാളിറ്റി ലോ ആയും മുഴുവൻ വിവരങ്ങളും ഡൗൺലോഡ് ചെയ്യണമെങ്കിൽ ഡേറ്റ റെയ്ഞ്ച് ആൾ ടൈം എന്നും സെലക്ട് ചെയ്യുക. പിന്നീട് ആവശ്യമായ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനുളള സെലക്ട് ഓപ്ഷൻ നൽക്കുക. സെലക്ട് ചെയ്ത ശെഷം ആ വിൻഡോയുടെ താഴെയുളള റിക്വസ്റ്റ് ആൻഡ് ഡൗൺലോഡ് ക്ലിക്ക് ചെയ്യുക.
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ കിലോക്കണക്കിന് കശുവണ്ടി കിട്ടും