മലയാളം ഇ മാഗസിൻ.കോം

പുരികത്തിന്റെ അടുപ്പവും അകൽച്ചയും വെളിപ്പെടുത്തും നിങ്ങളെക്കുറിച്ചുള്ള ചില സത്യങ്ങൾ!

മുഖം നോക്കി ലക്ഷണം പറയാൻ സാധിക്കും. മുഖം മാത്രമല്ല കണ്ണും മൂക്കും പുരികവും ഒക്കെ നോക്കി നിങ്ങളുടെ സ്വഭാവം പറയാൻ സാധിക്കും. പുരികം പലർക്കും പല തരത്തിൽ ആയിരിക്കും അതിന്റെ രൂപവും നീളവും വീതിയും ഒക്കെ വ്യത്യസ്തമാണ്. ഇനി പുരികങ്ങൾ തമ്മിലുള്ള അകലവും അങ്ങനെ തന്നെ കൂടിയും കുറഞ്ഞും ഇരിക്കും.

\"\"

ചിലരുടെ പുരികങ്ങൾ തമ്മിൽ ചേർന്നിരിക്കും. ഇതിനെ കൂട്ട് പുരികം എന്നാണ് പറയുന്നത്. പുരികങ്ങൾ തമ്മിലുള്ള അകലങ്ങൾ നോക്കി ഒരാളുടെ സ്വഭാവം പറയാൻ സാധിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. പുരികത്തിന്റെ അളവ് നിറം, വലിപ്പം, ആകൃതി എന്നിവ നോക്കിയാണ് സ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരാളുടെ പുരികം നോക്കി എന്തൊക്കെ മനസ്സിലാക്കാൻ സാധിക്കും എന്ന് നോക്കാം.

\"\"

1. കൂട്ടു പുരികം
കൂട്ടുപുരികം ഉള്ളവരെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്. ഇത്തരം പുരികം ഉള്ളവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥർ ആയിരിക്കും. പല കഴിവും ഉള്ളവരായിരിക്കും ഇത്തരക്കാർ. കൈ വയ്ക്കുന്ന ഏത് മേഖലയിലും ഇവർ ശോഭിക്കും. കൂട്ടുപുരികങ്ങൾ ഉള്ളവരുടെ ജീവിതത്തിൽ വിജയവും നേട്ടവും ഉണ്ടാകുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഇവർക്കു ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട്.

\"\"

2. ഓവൽ ഷേപ്പ് പുരികങ്ങൾ
ഐഡിയൽ ഷേപ്പ് ഓഫ് ഐബ്രോ എന്ന് പറയുന്നത് ഓവൽ ഷേപ്പ് ആണ്. എല്ലാവര്ക്കും ഓവൽ ആയിരിക്കണം എന്നില്ല. ഇത്തരം പുരികങ്ങൾ സ്ത്രീകൾക്കു പ്രത്യേക ഭംഗി നൽകുന്നു. എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടാൽ വളരെ ശ്രദ്ധിച്ചു ചെയ്യുന്നവർ ആയിരിക്കും ഇക്കൂട്ടർ. ചെയ്യുന്ന എന്ത് ജോലിയിലും പൂർണത ആഗ്രഹിക്കുന്നു. അതിനായി കഠിനാദ്വാനം ചെയ്യുന്നു. വരെ ചെറിയ കാര്യങ്ങൾ പോലും ഇവർക്ക് വളരെ പ്രധാനമായിരിക്കും. അത്കൊണ്ട് തന്നെ ഇങ്ങനെ ഉള്ള പ്രവർത്തികളിൽ ഒരിക്കലും ഇവർക്ക് തെറ്റ് പറ്റാറില്ല.

\"\"

3. നേര്‍രേഖയിലുള്ള പുരികങ്ങള്‍
പുരികങ്ങള്‍ നേര്‍രേഖയില്‍ ഉള്ളവർ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവരായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാൻ മടിയില്ലാത്തവരാണ് ഈ കൂട്ടർ. ഇവർ വളരെ വിശ്വസ്തർ ആയിരിക്കും. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാം. കുടുംബത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും. അതിനാൽ പല പ്രതിസന്ധികളിലും കുടുംബം തന്നെയാണ് താങ്ങായി നില്‍ക്കുന്നത്. സുഹൃത്തുക്കൾ എന്നും ഇവർക്ക് മുതൽകൂട്ട് ആയിരിക്കും.

\"\"

4. അടുപ്പിച്ചുള്ള പുരികങ്ങൾ
പുരികങ്ങളും തമ്മിൽ അടുപ്പം ഉള്ളവർ പൊതുവെ ഉൽക്കണ്ഠ കൂടുതൽ ഉള്ളവരായിരിക്കും. അത് കൊണ്ട് എന്തെങ്കിലും ചെയ്യുമ്പോൾ ഉത്കണ്ഠ കൊണ്ട് പലതും പരാജയം ആകുന്നു. ഇവരുടെ ജീവിതത്തിൽ ഉത്കണ്ഠ കൊണ്ടുള്ള നിരവധി പ്രതിസന്ധികൾ ഉണ്ടാകും. അടുപ്പിച്ചു പുരികം ഉള്ളവർ വളരെ ബുദ്ധിശാലികൾ ആയിരിക്കും. മാത്രമല്ല വളരെ സെൻസിറ്റീവുമായിരിക്കും.

\"\"

5. അകലം കൂടിയ പുരികങ്ങൾ
പുരികങ്ങള്‍ക്കിടയിൽ അകലം കൂടുതൽ ഉള്ളവർക്ക് അപകർഷതാ ബോധം വളരെ കൂടുതൽ ആണ്. എന്നാൽ ഇത്തരക്കാർക്ക് ആളുകളെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കുന്നതിനുള്ള കഴിവുണ്ട്. സ്വന്തമായി ഒരു തീരുമാനം എടുക്കാൻ സാധിക്കാത്തവരാണ് ഇക്കൂട്ടർ. തന്റെ തീരുമാനം തെറ്റാണെങ്കിലോ എന്നുള്ള ഒരു ഭയം ഇവരെ പിൻതുടരും. ഇത് ഇവരുടെ ജീവിതത്തിൽ ചില പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

സരിക ചാരൂസ്‌

Sarika Charus | Staff Reporter