19
November, 2017
Sunday
08:06 PM
banner
banner
banner

വഴക്കിടുന്നതിനും ഡിവോഴ്സിനും മുൻപ് പങ്കാളിയ്ക്ക്‌ മറ്റൊരു ബന്ധം ഉണ്ടാകാനുള്ള കാരണം എന്തെന്ന് വിലയിരുത്തുക!

വിവാഹിതരായ സ്ത്രീ പുരുഷന്മാർ മറ്റ്‌ ചില രഹസ്യബന്ധങ്ങളിൽ ഏർപ്പെടുന്നത്‌ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. എന്നാൽ പലപ്പോഴും സാധാരണക്കാരായ ദമ്പതിമാർക്ക്‌, ഭാര്യയായാലും ഭർത്താവായാലും മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത്‌ അത്ര സുഖിക്കാറില്ല, അതുകൊണ്ട്‌ തന്നെ ഇന്ന് വിവാഹമോചനങ്ങളും എണ്ണത്തിൽ കൂടുതലാണ് താനും.

എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സംയമനം പാലിച്ച്‌ വരുംവരായ്കകളെ കുറിച്ച്‌ ചിന്തിച്ച്‌ പെരുമാറുന്നതാണ് മാതൃകാപരം. ആദ്യം, തന്റെ പങ്കാളിയ്ക്ക്‌ മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ വിവാഹമോചനത്തിന് നോട്ടിസ്‌ അയക്കുകയല്ല വേണ്ടത്‌. അത്തരത്തിൽ ഒരു ബന്ധം ഉടലെടുക്കാൻ താൻ എത്രത്തോളം ഉത്തരവാദിയാണ് എന്ന് ചിന്തിക്കണം. നിങ്ങളുടെ മനോഭാവം യാതൊരു രീതിയിലും അതൃപ്തി ഉണ്ടാക്കുന്നതായിരുന്നില്ലെങ്കിൽ ചിലപ്പോൾ പങ്കാളിയുടെ ദാമ്പത്യേതര ബന്ധത്തിന്റെ പൊരുൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാകും, അല്ലാത്തപക്ഷം നിങ്ങൾ ദാമ്പത്യ ജീവിതത്തിൽ സ്വയം മെച്ചപ്പെടേണ്ടിവരും.

ഭാർത്താവിനോ ഭാര്യയ്ക്കോ മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞാൽ തന്നെ ഉപേക്ഷിക്കരുതേ എന്ന് യാചിക്കുന്ന ചിലർ ഉണ്ട്‌. അങ്ങനെ സ്വയം വിലയിടിക്കേണ്ട കാര്യം ഇല്ല. ആരുടെയും കാലു പിടിയ്ക്കുകയോ ഭീഷണി മുഴക്കുകയോ അരുത്‌. നിങ്ങളുടെ പവിത്രത വെളിവാക്കുന്ന രീതിയിൽ പെരുമാറാൻ ശ്രമിക്കണം, തന്നെ നഷ്ടമായാൽ അത്‌ ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് പങ്കാളിയ്ക്ക്‌ ബോധ്യമാകുന്ന രീതിയിൽ ആയിരിക്കണം നിങ്ങളുടെ പെരുമാറ്റം.

എന്തിനും എടുത്ത്‌ ചാട്ടം നല്ലതല്ല, പതുക്കെ ഒരുപ്രാവിശ്യം അല്ലെങ്കിൽ ഒരു പത്ത്‌ പ്രാവിശ്യമെങ്കിലും ചിന്തിച്ച്‌ തീരുമാനം എടുക്കുക. ഇത്രയും നാൾ ഒരുമിച്ച്‌ സന്തോഷവും സങ്കടവും പങ്കു വച്ച്‌ ജീവിച്ച തന്റെ പങ്കാളിയെ ഒഴിവാക്കി ജീവിതം മുന്നോട്ട്‌ നയിക്കാൻ തനിക്ക്‌ ആകുമോ എന്നാണ് പ്രധാനമായും ചിന്തിക്കേണ്ടത്‌. എല്ലാ അർത്ഥത്തിലും ഈ വേർപിരിയൽ നിങ്ങൾക്ക്‌ ഗുണകരം എങ്കിൽ, പോസിറ്റീവ്‌ ആണെങ്കിൽ ആ ബന്ധം ഉപേക്ഷിക്കാം, അല്ലാത്ത പക്ഷം ആ ബന്ധത്തെ വീണ്ടും കൂടുതൽ ശക്തിയോടെ കൂട്ടിയോജിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യുക.

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments