മലയാളം ഇ മാഗസിൻ.കോം

വ്യത്യസ്തമായ കഴിവുകൾക്ക്‌ ഉടമകളാണ്‌ ഈ നാളുകാർ, സ്വന്തം കഴിവുകളെക്കുറിച്ച്‌ ഒരുപക്ഷെ ഇവർക്ക്‌ പോലും അറിവുണ്ടാകില്ല

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
12 രാശിചിഹ്നങ്ങളിലും വച്ച് ഏറ്റവും കൂടുതല്‍ കഴിവുകള്‍ കാണിക്കുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. വളരെയേറെ കലാപരമായ കഴിവുകള്‍ കാണിക്കുന്നവരാണ് ഇക്കൂട്ടര്‍. ഏതു കാര്യവും വേഗത്തില്‍ പഠിച്ചെടുക്കാനുള്ള കഴിവും മിഥുനം രാശിക്കാര്‍ക്ക് ജന്‍മനാ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഒന്നിലധികം ഭാഷകള്‍ പഠിച്ചെടുക്കാനും കൈകാര്യം ചെയ്യാനും ഇവര്‍ മറ്റുള്ളവരെക്കാളും മുന്നിട്ടു നില്‍ക്കുന്നു. അവരെക്കുറിച്ചുള്ള മറ്റൊരു വസ്തുത അവരുടെ ഉള്ളല്‍ത്തന്നെ സംഗീതപരമായ കഴിവുകളും ഇവര്‍ക്കുണ്ട് എന്നതാണ്. ഇവരുടെ തമാശ നിറഞ്ഞ സംസാരവും മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പെര്‍ഫെക്ഷന്റെ കാര്യത്തില്‍ കന്നി രാശിക്കാര്‍ പൂര്‍ണ്ണരല്ലെങ്കിലും കന്നി രാശിക്കാര്‍ക്ക് ധാരാളം കഴിവുകളുണ്ട്. വാസ്തവത്തില്‍, ഇവര്‍ ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ ഫൈന്‍ ആര്‍ട്‌സ് കലകളില്‍ മികവു പുലര്‍ത്തുന്നവരാണ്. ഓരോ സസൂക്ഷ്മമായ കാര്യങ്ങള്‍ പോലും വളരെയേറെ ശ്രദ്ധിച്ച് മനസ്സിലാക്കുന്നവരാണ് കന്നി രാശിക്കാര്‍. കൂടാതെ, അവരുടെ കലാപരമായ കഴിവിനനുസരിച്ച് അവരുടെ ജോലികളില്‍ കഠിനാധ്വാനം ചെയ്യുകയും ജോലികള്‍ അങ്ങേയറ്റം മികച്ചതാക്കുകയും ചെയ്യുന്നു. മാത്രമല്ല, മറ്റുള്ളവരില്‍ നിന്നു വേറിട്ട് പല കാര്യങ്ങളും ഒരേസമയം കൈകാര്യം ചെയ്യാനുള്ള മിടുക്കും കന്നി രാശിക്കാര്‍ക്കുണ്ട്. മൊത്തത്തില്‍, സൃഷ്ടിപരമായ കഴിവുകള്‍ ഏറെയുള്ള രാശിചിഹ്നമാണ് കന്നി.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഏതു സാഹചര്യങ്ങളെയും അങ്ങേയറ്റം വിശകലനം ചെയ്യാനുള്ളൊരു കഴിവ് വൃശ്ചികം രാശിക്കാര്‍ക്കുണ്ട്. ഈ ഗുണം അവരെ മെന്റല്‍, പ്രൊഫഷണല്‍ സൈക്യാട്രിസ്റ്റുകളായി മാറ്റുന്നു. നിഗൂഢമായ ശാസ്ത്രരംഗത്ത് ഉയര്‍ച്ച നേടാന്‍ കഴിവുള്ളവരാണ് വൃശ്ചികം രാശിക്കാര്‍. ജ്യോതിഷപരമായ കാര്യങ്ങളിലും തിളങ്ങാനുള്ള കഴിവുമുള്ളവരാണ് ഇക്കൂട്ടര്‍.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രസകരമായ ജോലികളോട് താല്‍പര്യം കാണിക്കുന്നവരാണ് കുംഭം രാശിക്കാര്‍. മുഖ്യധാരയിലില്ലാത്ത ജോലികളോട് ഇവര്‍ ഇഷ്ടം പ്രകടിപ്പിക്കുന്നു. മറ്റുള്ളവര്‍ തിരഞ്ഞെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത കാര്യങ്ങളില്‍ കഴിവ് തെളിയിക്കുന്ന ഒരു മിടുക്ക് കുംഭം രാശിക്കാര്‍ക്കുണ്ട്. വാസ്തവത്തില്‍, അവര്‍ ഏത് ജോലികള്‍ ഏറ്റെടുക്കുന്നുവെങ്കിലും, അതില്‍ അവര്‍ മികവ് പുലര്‍ത്തുന്നു. ഈ ഗുണം തുടക്കം മുതല്‍ തന്നെ കുഭം രാശിക്കാരില്‍ അലിഞ്ഞുചേര്‍ന്നതാണ്. കൂടാതെ, പുതിയ കാര്യങ്ങള്‍ പഠിക്കാനും അതിനനുസരിച്ച് പെട്ടെന്ന് പൊരുത്തപ്പെടാനും വളരെയേറെ മികവും ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്നു.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏറ്റവും പ്രഗത്ഭരായ രാശിക്കാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് മീനം രാശിക്കാര്‍. കലാസംഗീത രംഗത്ത് ഏറെ മികവ് പുലര്‍ത്തുന്നവരാണ് മീനം രാശിക്കാര്‍. സര്‍ഗ്ഗാത്മക കഴിവുകളില്‍ മുഴുകുന്നതിനാല്‍, അവര്‍ക്കായി ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മീനം രാശിക്കാര്‍. അവരുടേതായ മാന്ത്രിക ലോകത്ത് അവര്‍ പുതിയ ആശയങ്ങള്‍ തീര്‍ക്കുകയും തങ്ങളുടെ കലാമികവ് മെച്ചപ്പെടുത്താന്‍ ആഴത്തില്‍ പഠനം നടത്തുകയും ചെയ്യുന്നു.

Avatar

Staff Reporter