നമ്മുടെ നാട്ടിൽ സ്ത്രീ ആയാലും പുരുഷൻ ആയാലും ഒന്നുറക്കെ പറയാൻ പോലും ഭയപ്പെട്ടിരുന്ന കുറച്ച് വാക്കുകൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹേതര ബന്ധങ്ങൾ എന്ന വാക്ക്.
എന്നാൽ കാലം മാറുമ്പോൾ കോലവും മാറും എന്ന് പറയുന്നത് പോലെ ഇതിനൊക്കെ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ഒരു പ്രശ്നവും ഇല്ല എന്ന് കരുതുന്ന പല കുടുംബങ്ങളിൽ നിന്ന് പോലും ഇത്തരം ബന്ധങ്ങളുടെ വാർത്തകൾ പുറത്തേക്ക് എത്തുമ്പോൾ ഇതിനൊക്കെ എന്താണ് കാരണം എന്നാലോചിക്കാത്തവരായി ആരും ഉണ്ടാകില്ല.

എന്നാൽ ഇതിൽ കൂടുതലായും ഞെട്ടൽ ഉളവാക്കുന്ന ഒരു വസ്തുത വിവാഹേതര ബന്ധങ്ങൾക്ക് മുൻകയ്യെടുക്കുന്നതിൽ പുരുഷന്മാരെക്കാൾ മുഖ്യപങ്ക് വഹിക്കുന്നത് സ്ത്രീകൾ ആണെന്നുള്ളത് ആണ്.
ഡേറ്റിംഗ് സൈറ്റായ ഗ്ലീഡൻ ഡോട്ട് കോം സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ നടത്തിയ സർവേ അനുസരിച്ച് വിവാഹേതര പ്രണയബന്ധങ്ങളിൽ ഏർപ്പെടുന്നതിന് മുൻകയ്യെടുക്കുന്നത് പുരുഷന്മാരിലും അധികം സ്ത്രീകൾ തന്നെയാണ്. ഇന്ത്യക്കാരായ 3512 പുരുഷന്മാരെയും 3121 സ്ത്രീകളെയുമാണ് ഗ്ളീഡൻ ഡോട്ട് കോം സർവേയിൽ ഉൾപ്പെടുത്തിയത്.
മൂന്നിലൊന്ന് വിവാഹേതരബന്ധങ്ങളിലും മുൻകയ്യെടുക്കുന്നത് സ്ത്രീകളായിരിക്കും എന്നും പുതിയ ബന്ധങ്ങൾ അന്വേഷിക്കുന്നവരിൽ ഭൂരിപക്ഷവും 34നും 49നും ഇടയിൽ പ്രായമുള്ളവരായിരിക്കും എന്നും ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഈ പ്രവണതയാണ് കണ്ടുവരുന്നത് എന്നും ആണ് ഈ സർവേയുടെ പ്രധാന നിഗമനങ്ങൾ. വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്ന 88 ശതമാനം ആളുകളും ഇത്തരം ബന്ധങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്തവർ ആണ്.
ബാക്കിയുള്ളവരിൽ 8 ശതമാനം ആളുകൾ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇത്തരം ബന്ധങ്ങളെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കി വരുന്ന നാല് ശതമാനം ആളുകൾ മാത്രമാണ് ഇത്തരം ബന്ധം വീട്ടുകരിൽ നിന്നും മറച്ച് വയ്ക്കാത്തവരായി ഉള്ളത്.

കൂടാതെ ഈ സർവേയിൽ പങ്കെടുത്ത പകുതിയലധികം ആളുകൾക്കും വിവാഹേതര ബന്ധത്തിൽ യാതൊരു കുറ്റബോധവുമില്ലാത്തവർ ആണെന്നുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആയി മാറി. മാത്രമല്ല ലൈ – ഗിക ബന്ധങ്ങളിലെ ശാരീരിക തൃപ്തികുറവ് ആണ് ഇത്തരം ബന്ധങ്ങൾ തേടിപ്പോകാൻ കാരണം എന്നും ഇവർ സർവ്വേയിൽ തുറന്നുസമ്മതിച്ചു.
ഭർത്താവിന് മറ്റ് സ്ത്രീകളുമായുള്ള അടുപ്പം മറ്റ് ബന്ധങ്ങളിലേക്ക് തങ്ങളെ പ്രേരിപ്പിക്കുന്നതിന് കാരണം ആകുന്നു എന്ന് സ്ത്രീകൾ തുറന്നുപറയുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ശാരീരികം എന്ന വാക്കിനുമപ്പുറം മാനസികമായ ബന്ധങ്ങൾക്കാണ് സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഭർത്താക്കന്മാരായ പുരുഷന്മാർ അന്യസ്ത്രീകളുമായി ശാരീരിക അടുപ്പം സൂക്ഷിക്കുന്നതിലും ഭാര്യമാരെ വേദനിപ്പിക്കുന്നത് അവർക്കിടയിൽ രൂപപ്പെടുന്ന മാനസിക അടുപ്പം ആണെന്നും സർവേ റിപ്പോർട്ട് ചെയ്യുന്നു.
ഭർത്താവിൽ നിന്ന് അൽപം ആശ്വാസം തേടി പുരുഷ ‘സുഹൃത്തിന്റെ’ അടുത്തെത്തിയ ഭാര്യയ്ക്ക് സംഭവിച്ചത് | സൈക്കോളജിസ്റ്റ് റാണി രജനി ജീവിതങ്ങൾ പറയുന്നു