ഓൺലൈൻ വായ്പാ വാഗ്ദാനം നിരസിച്ചാലും ഭീഷണി. പത്തനംതിട്ട തിരുവല്ല തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാറിനെയാണ് ഓൺലൈൻ വായ്പാ വാഗ്ദാനം നിരസിച്ചതിന്റെ പേരിൽ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തുന്നത്.
വായ്പ എടുക്കാതിരുന്നതോടെ യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ലോണെടുക്കാത്തതാണ് ഓൺലൈൻ സംഘത്തെ ചൊടിപ്പിച്ചത്.
YOU MAY ALSO LIKE THIS VIDEO, എന്തിനായിരുന്നു കരിന്തണ്ടനോട് ആ ക്രൂരത? ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് നാട്ടുപ്രമാണിമാർ നടത്തിയ ചതിയുടെ കഥ, താമരശേരി ചുരത്തിന്റെ കഥ | Ningalkkariyamo?
ആദ്യം 20000 രൂപയുടെ വായ്പ അനിൽകുമാർ എടുത്തിരുന്നു. അത് തിരിച്ചടച്ചു. മൂന്ന് തവണയായി ഇങ്ങനെയെടുത്ത വായ്പകൾ അനിൽകുമാർ തിരിച്ചടച്ചു. അതിന് ശേഷമാണ് ഒരു ലക്ഷം രൂപ വായ്പ തരാം എന്നുപറഞ്ഞ് ഓൺലൈൻ സംഘം മെസ്സേജ് വന്നത്. അനിൽകുമാർ അത് അപ്പോൾ തന്നെ നിരസിച്ചിരുന്നു.
ഇതിന് ശേഷം ലോണെടുക്കാൻ നിർബന്ധിച്ചു കൊണ്ട് വ്യാപകമായി കോളുകൾ വരികയായിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് ഇദ്ദേഹത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ആപ്പ് അയക്കുകയായിരുന്നു.
തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി അനിൽകുമാർ സൈബർ സെല്ലിൽ പരാതി നൽകി.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്