വിഘ്നങ്ങളൊഴിയാൻ ഗണപതി ക്ഷേത്രത്തിൽ തൊഴുതു മടങ്ങാൻ ഭക്തർക്ക് താല്പര്യമേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തിൽ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാൽ പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.
വലം കയ്യാൽ വാമശ്രവണവുമിട കൈവിരലിനാൽ
വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയിൽ
നിലം കൈമുട്ടാലേ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ !
മേലുദ്ധരിച്ച മന്ത്രം ചൊല്ലിക്കൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്. ഏത്തമിടേണ്ടത്. അതായത് വലം കൈ കൊണ്ട് ഇടത്തേ കാതും ഇടതു കൈ കൊണ്ട് വലത്തെ കാതും തൊട്ടു കൊണ്ടും കാലുകൾ പിണച്ചു നിന്നു കൊണ്ടും കൈമുട്ടുകൾ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്നു സാരം.
മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാൽ ഗണപതി സന്നിധിയിൽ പ്രധാനവുമാണ്. ഇടതു കാലിൽ മേൽ ഊന്നി നിന്ന് വലത്തുകാൽ ഇടത്തുകാലിന്റെ മുമ്പിൽക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ച് നിൽക്കണം. ഇടതു കൈയുടെ നടുവിരലും ചൂണ്ടാണി വിരലും കൂടി വലത്തെ ചെവിയിലും വലത്തേ കൈ ഇടത്തേതിന്റെ മുൻവശത്തുകൂടി ഇടത്തോട്ടു കൊണ്ടു പോയി മുൻപറഞ്ഞ രണ്ടു വിരലുകൾ കൊണ്ട് ഇടത്തേ ചെവിയിലും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇതാണ് ഏത്തമിടുന്ന സമ്പ്രദായം.
ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത് സാധാരണയായി മൂന്ന് , അഞ്ച്, ഏഴ്. പന്ത്രണ്ട് , പതിനഞ്ച് , ഇരുപത്തിയൊന്ന് , മുപ്പത്തിയാറ് ഇങ്ങനെ പല വിധത്തിൽ ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്ന ഭക്തരിൽ നിന്നും വിഘ്നങ്ങൾ മാഞ്ഞു പോകുമെന്നാണ് വിശ്വാസം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന സി പി, കണ്ണൂർ | ഫോൺ: +91 9961442256
ഗണപതിയെ വെറുതെ പ്രാർത്ഥിച്ചാൽ പോര, ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായി ഓരോ നാളുകാരും ഇങ്ങനെ ചെയ്ത് പ്രാർത്ഥിക്കണം, Watch Video