മലയാളം ഇ മാഗസിൻ.കോം

വിവാഹ ജീവിതത്തിലൂടെ മാത്രം അനുഭവിക്കാൻ കഴിയുന്ന 10 കാര്യങ്ങൾ

വിവാഹം അതും ഇന്ത്യയിലെ വിവാഹം ലോകത്തിലേയ്ക്കും പവിത്രമായ ഒന്നായി കണക്കാക്കുന്നു. വിവാഹത്തിന് ഇന്ത്യയില്‍ കിട്ടുന്ന പ്രാധാന്യം ലോകം മുഴുവന്‍ മാതൃകയാക്കുയാണ്. എന്നാല്‍ നമ്മുടെ വിവാഹ ജീവിതത്തില്‍ അതിമനോഹരമായ ചില കാര്യങ്ങളുണ്ട്. ഈക്കാര്യങ്ങള്‍ തന്നെയാണ് വിവാഹ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നത്.

  1. വിവാഹത്തിലൂടെ ഒരു വ്യക്തിയുമായി വീണ്ടും വീണ്ടും പ്രണയത്തിലാകാം. ജീവിതകാലം മുഴുവന്‍ ഒരു വ്യക്തയുമായി സ്‌നേഹത്തിലാകാന്‍ കഴുയുന്നത് മനോഹരമായ കാര്യം തന്നെയാണ്.
  2. പലര്‍ക്കും ജീവിതത്തില്‍ ഏറ്റവും പക്വതയുണ്ടാകുന്നത് വിവാഹത്തിലൂടെയാണ്.
  3. നിങ്ങളെ ചേര്‍ത്തു പിടിക്കാനും ഒപ്പം നിര്‍ത്താനും വികാരങ്ങള്‍ പങ്കു വയ്ക്കാനും ജീവിതകാലം മുഴുവന്‍ ഒരാളുണ്ടാകുക എന്നത് വളരെ മനോഹരമായ കാര്യമാണ്.
  4. പരസ്പരം ബഹുമാനിക്കാന്‍ കഴിയുന്ന, ഇത്ര തീഷ്ണമായ ബന്ധം മറ്റെവിടയും കാണില്ല.
  5. നിങ്ങള്‍ ജീവിതത്തില്‍ പലരുമായി സൗഹൃദം സ്ഥാപിച്ചിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ക്ക് കിട്ടിയത് ഒരു മികച്ച പങ്കാളിയാണെങ്കില്‍ അത്രയും മികച്ച സൗഹൃദം മറ്റെവിടയും അനുഭവിക്കാന്‍ കഴിയില്ല.
  6. നിങ്ങളുടെ പങ്കാളി ഒരു റൊമന്റെിക്കാണെങ്കില്‍ ജീവിതത്തില്‍ ഇത്രയും നാള്‍ അനുഭവിച്ച സന്തോഷങ്ങള്‍ ഒന്നുമല്ലയിരുന്നു എന്ന് സവധാനം നിങ്ങള്‍ തിരിച്ചറിയും.
  7. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസിലാക്കുന്നയാളാണെങ്കില്‍ ജീവിതത്തില്‍ എല്ലാ സമയവും നിങ്ങള്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കും.
  8. ലഭിച്ചത് അനുയോജ്യനായ പങ്കാളിയാണെങ്കില്‍ വിവാഹം കഴിക്കുക എന്ന തീരുമാനം ജീവിതത്തില്‍ ഏറ്റവും മികച്ചതാകും.
  9. മികച്ച പങ്കാളിയെ ലഭിച്ചാല്‍ ജീവിതത്തില്‍ അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയും.
  10. നിങ്ങളുടെ ജീവിതം ഇത്രത്തോളം മനോഹരമാകുന്നത് യോജിച്ച പങ്കാളിയുടെ സാനിത്യകൊണ്ടു മാത്രമാണെന്ന് സാവധാനം തിരിച്ചറിയാം.

Avatar

Staff Reporter