മലയാളം ഇ മാഗസിൻ.കോം

അരിക്കൊമ്പൻ കേരളത്തിൽ മാത്രമല്ല, തായ്‌ലൻഡിലുമുണ്ട്‌ ഒരു ‘അരിക്കൊമ്പൻ’: വീഡിയോ കാണാം

മലയാളികൾ ഇപ്പോൾ അരിക്കൊമ്പന് പിന്നാലെയാണ്. ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളിലെത്തി റേഷൻകടകൾ തകർത്ത് അരി എടുത്ത് ഭക്ഷണമാക്കുന്നതിനാലാണ് ഈ കാട്ടുകൊമ്പന് അരിക്കൊമ്പൻ എന്ന വിളിപ്പേര് വീണത്. ഇവനെ കൂടാതെ ചക്ക മാത്രം തിന്നുന്ന ചക്കക്കൊമ്പനും ഇന്ന് മലയാളികൾക്ക് പരിചിതനായ കാട്ടുകൊമ്പനാണ്.

എന്നാൽ, കേരളത്തിൽ മാത്രമല്ല ഇത്തരം ആനകൾ ജനങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നത്. തായ്ലൻഡിലെ ബൂൻച്വേ എന്ന ആനയ്ക്കിഷ്ടം അടുക്കളയിൽ അതിക്രമിച്ച് കയറി അരിയും ന്യൂഡിൽസും അകത്താക്കുന്നതാണ്. തായ്‌ലൻഡിലെ ചാലേം ഫ്രാകിയത് പട്ടണ എന്ന ഗ്രാമത്തിലെ വീട്ടമ്മയായ രച്ചധവൻ ഫ്യുങ്പ്രസൊപ്പോൻ എന്ന യുവതിയാണ് ബൂൻച്വേയുടെ കഥ ആദ്യം ലോകത്തോട് പറഞ്ഞത്.

2021ലാണ് സംഭവം. സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന  രച്ചധവൻ അടുക്കളയിൽ വലിയ ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. കള്ളൻമാർ തന്റെ വീട്ടിലേക്കു കടന്നിരിക്കുമോ എന്ന് പേടിച്ച് അടുക്കളയിലേക്ക് ഓടിച്ചെന്ന രച്ചധവൻ കണ്ടത് മറ്റൊരു കാഴ്ചയാണ്. പുതുതായി വീണ്ടും നിർമിച്ച തന്റെ അടുക്കളവാതിൽ തകർത്ത് ആ ദ്വാരത്തിലൂടെ തുമ്പിക്കൈ ഇട്ട് അടുക്കളയിലെ സ്ലാബിൽ നിന്നു ഭക്ഷണമെടുത്തു കഴിക്കുകയാണ് ഒരു കൊമ്പനാന.

അത്താഴത്തിനുണ്ടാക്കിയ നൂഡിൽസിൽ ബാക്കിവന്നതും ഗോതമ്പുപൊടിയും കഴിച്ച ആന ഒരു ബോട്ടിൽ വെളിച്ചെണ്ണയും അകത്താക്കി. സ്ലാബിലിരുന്ന പാത്രങ്ങളൊക്കെ നിലത്തിട്ടു പൊട്ടിക്കുകയും ചെയ്തു. രച്ചധവൻ ഈ ദൃശ്യം മൊബൈലിൽ പകർത്തുകയും സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വൈറലായി. ബൂൻച്വേ എന്നാണ് ഈ ആനയുടെ പേര്.

YOU MAY ALSO LIKE THIS VIDEO, കന്നിയാത്രയിൽ നൂറു യാത്രക്കാരും ആറ് ജീവനക്കാരുമായി യാത്ര തിരിച്ച ആ ട്രെയിൻ സഞ്ചരിച്ചത് ടൈം ട്രാവലിലൂടെയോ? സനെറ്റി എന്ന റയിൽവെ കമ്പനിയുടെ ആഡംബര ട്രെയിനാണ് അതിന്റെ ആദ്യ യാത്രയിൽ തന്നെ അപ്രത്യക്ഷമായത്. ഇത് എങ്ങോട്ട് പോയി എന്നോ എന്ത് പറ്റിയെന്നോ ഇന്നും ആർക്കും അറിയില്ല. പക്ഷേ അന്വേഷണം പിന്നോട്ട് പോയപ്പോൾ ലഭിച്ചത് അമ്പരപ്പിക്കുന്ന ഒരു വിവരമായിരുന്നു…

ബൂൻച്വേ എന്നു പേരുള്ള ഈ ആന രച്ചധവന്റെ അടുക്കള നേരത്തെയും സന്ദർശിച്ചിട്ടുണ്ട്. അന്ന് ഒരു ചാക്ക് അരിയും അടുക്കളയിൽ നിന്ന് എടുത്തുകൊണ്ടു പോയി. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ പ്രശസ്തി നേടിയിരുന്നു.

ആനകളുടെ ആവാസമേഖലയായ കാങ് ക്രചൻ നാഷനൽ പാർക്കിലാണ് ഈ തായ്‌ലൻഡ് അരിക്കൊമ്പന്റെ താമസം. ഇവിടെ നിന്ന് ആനകൾ പുറത്തിറങ്ങുന്നത് സ്ഥിരം സംഭവമാണ്. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തുന്ന ഇവർ വീടുകളിലും സൂപ്പർമാർക്കറ്റിലുമൊക്കെ ഇത്തരം കുസൃതികൾ കാട്ടാറുമുണ്ട്. Watch Video

YOU MAY ALSO LIKE THIS VIDEO, 30 ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി

Avatar

Staff Reporter