മലയാളം ഇ മാഗസിൻ.കോം

സ്ഥിരമായി ഇറെഗുലർ പീരീഡ്സ് (ക്രമം തെറ്റിയ ആർത്തവം) ആണോ നിങ്ങൾക്ക്? എങ്കിൽ ഈ 8 കാര്യങ്ങൾ നിങ്ങളെ സഹായിക്കും

ഒരു പെൺകുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന, ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ് ആർത്തവം.

സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തിൽ ആർത്തവത്തിന് സുപ്രധാന സ്ഥാനമാണുള്ളത്. പ്രത്യുല്പാദനം കൂടാതെ ഒരു സ്ത്രീയുടെ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു പ്രക്രിയ കൂടിയാണ് ആർത്തവം.

ആർത്തവം കൃത്യമായി നടക്കാത്ത സ്ത്രീകളിൽ പലവിധത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ പതിവാണ്. പ്രായഭേദമന്യേ പല സ്ത്രീകൾക്കും ആർത്തവ ക്രമക്കേടുകൾ അനുഭവപ്പെടാം.സ്ത്രീകളിൽ ഇതുപോലെ ആർത്തവ ക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതുണ്ടാകാം.

28 ദിവസമാണ് സ്ത്രീകളിൽ കൃത്യമായ ആർത്ത ചക്രമെങ്കിലും ഇതിന് മൂന്നോ നാലോ ദിവസം മുന്നോട്ടും പിന്നോട്ടുമെല്ലാം ഉണ്ടാകാറുണ്ട്. വൈകി വരുന്ന ആർത്തവത്തെ ആര്ത്തവക്രമക്കേടു തന്നെയായി കണക്കാക്കുന്നു.

എല്ലാ സ്ത്രീകളും ഏറ്റവും കൂടുതൽ അന്വേഷിക്കുന്നതും ആര്ത്തവം വൈകി വരുന്നതിന് ഉള്ള പരിഹാര മാർഗങ്ങളെ കുറിച്ചു തന്നെയാണ്. ആർത്തവം ക്രമപ്പെടുത്തുവാൻ ഉള്ള ചില പരിഹാരമാർഗങ്ങൾ താഴെ പറയുന്നു.

1. അരയാൽ വേരുകൾ
അരയാൽ മരത്തിന്റെ വേരുകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് ഇത് ഊറ്റി പശുവിന് പാലിൽ കലക്കി രാത്രി കിടക്കാൻ നേരം കുടിയ്ക്കുക.

2. പപ്പായ ജ്യൂസ്
പഴുത്ത പപ്പായ ജ്യൂസ് കുടിയ്ക്കുന്നതും പച്ചപ്പപ്പായ വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നതും ആർത്തവം കൃത്യമായി വരാന് നല്ലതാണ്.

3. നെല്ലിക്കാ ജ്യൂസ്
രാവിലെ വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുക. പിന്നീട് ഒരു മണിക്കൂർ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്. നെല്ലിക്കാ ജ്യൂസ് ലഭ്യമല്ലെങ്കില് നെല്ലിക്ക ഉണക്കിപ്പൊടിച്ചതും തേനും ചേര്ത്ത് രാത്രി കിടക്കാന് നേരം കഴിയ്ക്കാം.

4. പാവയ്ക്ക ജ്യൂസ്
പാവയ്ക്കയുടെ ജ്യൂസ് പ്രമേഹത്തിന് മാത്രമല്ല, ആർത്തവം കൃത്യമാക്കാനും നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുക.

5. കറ്റാർ വാഴ ജ്യൂസ്
കറ്റാർ വാഴയുടെ ജ്യൂസ് ആർത്തവ ക്രമക്കേടുകള്ക്കുള്ള മറ്റൊരു പരിഹാരമാണ്.

6. കറുപ്പു മുന്തിരിയുടെ ജ്യൂസ്
കറുപ്പു മുന്തിരിയുടെ ജ്യൂസ് ദിവസവും കുടിയ്ക്കുന്നതും ആർത്തവ ക്രമക്കേടുകള് മാറാനുള്ള ഒരു വഴിയാണ്.

7. മുതിര
മുതിര ആർത്തവ ക്രമക്കേടുകള് മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

8. എള്ള്
ആർത്തവചക്രം കൃത്യമാക്കാനുള്ള ഒരു വഴിയാണ് എള്ള്. എള്ള് ചേർത്ത ഭക്ഷണങ്ങൾ കഴിയ്ക്കുന്നതും നല്ലതാണ്.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor