മലയാളം ഇ മാഗസിൻ.കോം

ഭർത്താക്കന്മാർ അറിയാൻ: സ്ത്രീകളിലെ ഈ 8 സെൻസിറ്റീവ്‌ പോയിന്റുകൾ അറിഞ്ഞു വച്ചാൽ ദാമ്പത്യ ജീവിതം ആഘോഷമാക്കാം

സ്ത്രീ – പുരുഷ ദാമ്പത്യം പൂർണ്ണമാകുന്നത്‌ കിടപ്പറയിലെ ആഘോഷങ്ങൾകൂടി ചേരുമ്പോഴാണ്‌. ദാമ്പത്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം കിടപ്പറയിലെ അസ്വാരസ്യങ്ങളാണെന്ന്‌ ഗവേഷകർ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞ കാര്യമാണ്‌. കോടതിയിലെത്തുന്ന വിവാഹമോചനക്കേസുകളിൽ പകുതിയിലേറെയും ഇത്തരത്തിലുള്ളതാണ്‌.

എന്താണിതിനു കാരണം? ആരോഗ്യകരമായ ലൈൻഗിക തയെക്കുറിച്ചുള്ള അപൂർണ്ണമായ അറിവ്‌, നീല ചിത്രങ്ങളുടെ അതിപ്രസരം കൊണ്ടുണ്ടാകുന്ന അബദ്ധ ധാരണകൾ, മറ്റ്‌ സ്ത്രീകളുടെ ശരീരഭാഗങ്ങളുമായി ഇണയെ താരതമ്യം ചെയ്യുന്ന പ്രവണത ഇതെല്ലാമാണ്‌ ലവ്‌ മേക്കിംഗ്‌ ആസ്വാദ്യകരമാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ.

പുരുഷന്‌ ഏറ്റവുമധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്‌ ഇണയുടെ സംതൃപ്തി. അവൾ ഏത്‌ അവസ്ഥയിലാണ്‌ രെതി മൂർച്ചയിലേക്കെത്തുന്നത്‌ എന്നതിനെക്കുറിച്ച്‌ പുരുഷൻ അജ്ഞനാണ്‌. ഇതിനു കാരണം സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ്‌ പോയിന്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്‌. സ്ത്രീകളിലെ 8 സെൻസിറ്റീവ്‌ പോയിന്റുകൾ അറിഞ്ഞു വച്ചാൽ ആരോഗ്യകരമായ, ആനന്ദകരമായ ലൈൻഗികത ആസ്വദിക്കാനും ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പ്‌ നിലനിർത്താനും കഴിയും.

പാദം
വളരെ സെൻസിറ്റീവായ ഭാഗമാണ്‌ പാദങ്ങൾ. നിരവധി ഞരമ്പുകളുടെ അവസാനമായ പാദങ്ങളിൽ മസാജ്‌ ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈൻ ഗികാവേശം ഇരട്ടിയാക്കുന്നു.

ചെവിയുടെ പിൻഭാഗം
സ്ത്രീ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഭാഗമാണിത്‌. ഇവിടെ ഏൽക്കുന്ന മൃദുസ്പർശനംപോലും സ്ത്രീയെ ഉത്തേജിതയാക്കും. കൈവിരലുകൾക്കു പുറമേ നാവുകൊണ്ടു സ്പർശിക്കുന്നതും കീഴ്‌ച്ചെവിയിൽ മൃദുവായി കടിക്കുന്നതുമെല്ലാം അതിവേഗം സ്ത്രീയെ ലവ്‌ മേക്കിംഗിന്‌ സജ്ജമാക്കും.

കഴുത്ത്‌
കഴുത്തിലെ ഞരമ്പുകൾ സെൻസിറ്റീവായതുകൊണ്ട്‌ കഴുത്തിലെ ചുംബനം ഞൊടിയിടയിൽ സ്ത്രീയിൽ വികാരം ഉണർത്തുന്നു. അനുഭൂതിയുടെ ലോകത്തേയ്ക്ക്‌ അവളെ കൂട്ടുക്കൊണ്ടു പോകാൻ കഴുത്തിലൂടെയുള്ള കൈവിരൽ സഞ്ചാരത്തിനു കഴിയും.

മാറിടം
പുരുഷനേറ്റവും പ്രിയം സ്ത്രീയുടെ മാറിടങ്ങളാണ്‌. മാറിടങ്ങൾ മൃദുവായി മസാജ്‌ ചെയ്യുന്നതിലൂടെ ബന്ധപ്പെടലിന്റെ വഴിയിലേയ്ക്ക്‌ സ്ത്രീയുടെ മനസ്‌ സഞ്ചരിച്ചു തുടങ്ങും. നിപ്പിളുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ അവൾ അനുഭൂതിയുടെ കാണാക്കയങ്ങളിലെത്തുന്നു.

അടിവയർ
ഉദരഭാഗത്തേക്കാൾ അടിവയറാണ്‌ സ്ത്രീയുടെ സെൻസിറ്റീവ്‌ പോയിന്റ്‌. പൊക്കിൾച്ചുഴിയ്ക്ക്‌ താഴെ നൽകുന്ന ചുംബനങ്ങളും തഴുകലുകളും അവളേറെ ഇഷ്ടപ്പെടുന്നു.

തുടകൾ
തുടകളുടേയും കാൽമുട്ടുകളുടേയും പിറകുവശത്ത്‌ മസാജ്‌ ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയെ ഉത്തേജിപ്പിക്കുന്നു.

നിതംബം
നട്ടെല്ലും നിതംബവും തമ്മിൽ ചേരുന്ന ഭാഗത്തെ സ്പർശനവും, ഇവിടെ മസാജ്‌ ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം സ്ത്രീയെ പുളകിതയാക്കുന്നു.

ജി സ്‌പോട്ട്‌
യോ നിയുടെ ഉപരിഭാഗത്തുള്ള ജി സ്‌പോട്ടിനെ ഉത്തേജിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീയുടെ അനുഭൂതി പൂർണ്ണമാവുകയുള്ളൂ. ഇവിടെ വിരലുകൾ കൊണ്ട്‌ മൃദുവായി മസാജ്‌ ചെയ്യുന്നതിലൂടെ അവളെ അതിവേഗം ബന്ധപ്പെടലിനു സന്നദ്ധയാക്കാം.

ഇക്കാര്യങ്ങളിലൂടെ സ്ത്രീ പങ്കാളിയെ അറിയൂ. ആസ്വാദ്യകരമായ ഒരു ദാമ്പത്യം എക്കാലവും നിലനിർത്താം.

Staff Reporter