മലയാളം ഇ മാഗസിൻ.കോം

ആണുങ്ങളേ, നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ ഈ 8 വൃത്തികെട്ട ശീലങ്ങൾ മറ്റുള്ളവരെ എത്രമാത്രം വെറുപ്പിക്കുന്നുണ്ടെന്ന്

എല്ലാവരും പലവിധത്തിലുള്ള ശീലങ്ങളുള്ളവരാണ്‌. എന്നാൽ ഇവ പലതും മറ്റുള്ളവരിൽ ഏറെ നിരാശയുണ്ടാക്കുന്നതാവും. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത്തരത്തിൽ മറ്റുള്ളവർക്ക്‌ പൊരുത്തപ്പെടാനാവാത്ത തരത്തിലുള്ള ശീലങ്ങളുണ്ടാകും. പുരുഷന്മാരിൽ കാണപ്പെടുന്ന സഹനീയമല്ലാത്ത അത്തരം ചില ശീലങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

നഖ പ്രയോഗം
തങ്ങളുടെ നഖം വീട്ടിലെ ഏതെങ്കിലും സാധനം കേടുവരാനിടയാക്കുന്നുണ്ടോ എന്ന്‌ പല പുരുഷന്മാരും ശ്രദ്ധിക്കാറില്ല. ബെഡ്‌, സോഫ എന്നിവപോലുള്ളവയിൽ കാലിലെ നഖം വച്ച്‌ ഉരയ്ക്കുന്നത്‌ അവരുടെ ശീലമായിരിക്കാം. മറ്റുള്ളവർ അതെപ്പറ്റി എന്ത്‌ ചിന്തിക്കുന്നുവെന്ന്‌ അവർ ആലോചിക്കാറില്ല.

ഷേവ്‌ ചെയ്യാത്ത മുഖം
ഏറെ പുരുഷന്മാരും പതിവായി ഷേവ്‌ ചെയ്യുന്നതിൽ മടിയുള്ളവരാണ്‌. ഷേവ്‌ ചെയ്യാതെ നടക്കുന്നത്‌ നിങ്ങളെ ആണത്തമുള്ളവനായല്ല വൃത്തിയില്ലാത്തവനായാണ്‌ മറ്റുള്ളവരുടെ മുന്നിൽ കാണിക്കുക.

അടി വസ്ത്രം മാറാത്ത സ്വഭാവം
ചില പുരുഷന്മാർ ഒരേ അടി വസ്ത്രം തന്നെ രണ്ടോ അതിൽ കൂടുതലോ ദിവസം തുടർച്ചയായി ഉപയോഗിക്കുന്നവരാകും. ഇത്‌ ശുചിത്വമില്ലാത്തതും വൃത്തിശൂന്യവുമാണ്‌. ഈ ശീലം ഒഴിവാക്കുക.

അസ്ഥാനത്തെ ചൊറിച്ചിൽ
പല പുരുഷന്മാരും തങ്ങളുടെ അസ്ഥാന പ്രദേശം ചൊറിയുന്ന സ്വഭാവക്കാരാണ്‌. സ്പർശനവും, ചൊറിച്ചിലുമെല്ലാം ആളുകൾ കാണുന്നുണ്ടെന്ന്‌ ശ്രദ്ധിക്കാതെ പൊതുവായിരിക്കുമ്പോൾ തന്നെ ഇവർ ഇത്‌ ചെയ്യും. ചിലപ്പോഴൊക്കെ ചില പുരുഷന്മാർ ആളുകൾക്ക്‌ മുന്നിൽ വെച്ച്‌ തന്നെ തങ്ങളുടെ അടി വസ്ത്രം നേരെയാക്കിയിടുകയും ചെയ്യും.

മൂത്രമൊഴിക്കൽ
പുരുഷന്റെ മൂത്രമൊഴിക്കൽ സ്ത്രീയിൽ നിന്ന്‌ വ്യത്യസ്ഥമാണ്‌. അതിലേറ്റവും പ്രശ്നമായത്‌ എന്ന്‌ പറയാവുന്നത്‌ കൊമോഡിൽ മാത്രം മൂത്രമൊഴിക്കാതെ ബാത്ത്‌റൂമിൽ മുഴുവനും ഒഴിക്കുന്നതാണ്‌.

തീൻമേശയിലെ സംസാരം
ഒരു അടിസ്ഥാന മര്യാദയാണ്‌ തീൻമേശയിൽ സംസാരിക്കാതിരിക്കുക എന്നത്‌. പ്രത്യേകിച്ച്‌ വായ നിറയെ ഭക്ഷണമിരിക്കുമ്പോൾ.

തലമുടിയിലെ കളികൾ
ചില പുരുഷന്മാർ സ്വന്തം കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരും തങ്ങളുടെ മുടിയിൽ താലോലിച്ച്‌ കൊണ്ടിരിക്കുന്നവരുമാകും. പരുഷന്മാർ സ്ത്രീകളെ ആകർഷിക്കാനായി സാധാരണയായി ചെയ്യുന്ന ഈ വിദ്യ പക്ഷേ ഒരിക്കലും ഫലിക്കാറില്ല എന്നതാണ്‌ വാസ്തവം.

സൗജന്യ മ-ദ്യപാനം
സൗജന്യമായി ലഭിക്കുന്ന മ-ദ്യം ആവശ്യത്തിലധികം ഉപയോഗപ്പെടുത്തുന്ന പുരുഷന്മാരുണ്ട്‌. ഒരു മത്സ്യത്തെപ്പോലെ കുടിക്കുന്ന ഇവർ ഉറക്കമാകുമ്പോളോ, കൂടുതൽ കഴിക്കാനാവാതെ വരുമ്പോളോ ആകും അവസാനിപ്പിക്കുക.

Avatar

Staff Reporter