13
December, 2018
Thursday
01:34 PM
banner
banner
banner

സ്ഥിരമായി കപ്പ കഴിക്കുന്ന മലയാളികൾക്ക്‌ ആർക്കെങ്കിലും അറിയാമോ ഈ കാര്യങ്ങൾ വല്ലതും?

തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമൊക്കെ അറിയപ്പെടുന്ന കേരളീയരുടെ പ്രീയപ്പെട്ട ഭക്ഷണവിഭവം ആണ് മരച്ചീനി.

കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണ് മലയാളികളുടെ തീന്മേശയിലെ ഈ പ്രീയ ഭക്ഷണം. കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ എന്നതാണ് കപ്പയിലെ ഒരു പ്രധാന ഗുണം.

കപ്പയ്ക്ക് ധാരാളം ഗുണങ്ങളും അതോടൊപ്പം തന്നെ ദോഷങ്ങളും ഉണ്ട് എന്ന് മനസിലാക്കാതെ ആണ് നമ്മൾ കപ്പ കഴിക്കുന്നത്. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ കപ്പ ഒരു മികച്ച ഉപാധി ആയി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ് എന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

കപ്പയിൽ അടങ്ങിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ശരീരം പുഷ്ടിപ്പെടുത്താൻ സഹായിക്കുന്നു എന്നതാണ് അതിനു കാരണം. കൂടാതെ കപ്പയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും സഹായകമാണ്.

രക്ത്ക്കുറവു പരിഹരിച്ച് അനീമിയ തടയാനും കപ്പ തന്നെയാണ് നല്ലത്. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ പരിഹരിക്കാൻ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്സ് വൈറ്റമിനും സഹായിക്കും എന്നതുകൊണ്ടാണ് ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത്.

ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും കപ്പയിലെ നാരുകൾ സഹായിക്കും എന്ന പ്രത്യേകതയും ഉണ്ട്. ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്നതിനോടൊപ്പം കപ്പയിൽ ഉയർന്ന അളവിൽ അടങ്ങിയി വൈറ്റമിൻ കെ, കാൽസ്യം അയൺ എന്നിവ എല്ലുകളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവർത്തനം സുഗമമാക്കാനും കോശങ്ങളെ ശക്തിപ്പെടുത്താനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കുന്നത് കൂടാതെ ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ഉയർന്ന അളവിൽ ഊർജം പകർന്ന് ഉൻമേഷം വർദ്ധിപ്പിക്കും. ഇങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങളാൽ സമ്പന്നമാണ് കപ്പ എങ്കിലും ഇതിലേറെ മാരകമായ ദോഷവശങ്ങളും ഉണ്ട്. കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഉണ്ട്.

പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ. എന്നാൽ കാലം മാറിയപ്പോൾ കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും വരെ പലരും കോമ്പിനേഷൻ ആക്കി മാറ്റി. കൂടാതെ മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി.

ഇന്ന് നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും പലരും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി. കപ്പയിലെ ദോഷവശം മനസിലാക്കാതെ ആണ് പലരും ഇത് ചെയ്യുന്നത്. കപ്പയിൽ സയനൈഡ് പോലെ ഒരു മാരകവിഷമുണ്ട്‌. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും എന്നാണ് പറയപ്പെടുന്നത്. അത് കൊണ്ടാണ് കപ്പ തിളപ്പിച്ച്‌ അതിന്റെ വെള്ളം ഊറ്റിക്കളയുന്നത്.

ഇതുകൊണ്ട് തന്നെയാണ് കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതിന്റെയും കാരണം. എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂർണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാൽ പൊതുവെ എല്ലാവർക്കും ഒരു ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് വയർ നിറഞ്ഞത്‌ കൊണ്ടാണ് എന്നാണ് എല്ലാവരുടെയും തെറ്റിദ്ധാരണ. എന്നാൽ ഇത് ഈ രാസവസ്തുവിന്റെ ഫലമാണ്.

RELATED ARTICLES  തടിയും തൂക്കവും കുറയണോ? എങ്കിൽ ഒരു ദിവസം ഈ പ്രത്യേക രീതിയിൽ 7 ഗ്ലാസ്‌ ചൂടു വെള്ളം കുടിച്ചാൽ മതിയെന്ന്!

സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും. കപ്പ കഴിക്കുന്നവർക്ക് പ്രമേഹം ഉണ്ടാകുന്നതിന് കാരണം ഇതാണ്. എന്നാൽ മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും. അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments