മലയാളം ഇ മാഗസിൻ.കോം

എത്രപേർക്കറിയാം നിങ്ങളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഇങ്ങനെ ഈസിയായി കണ്ടെത്താമെന്ന്?

ഇന്നത്തെ ലോകത്ത് ആളുകള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗാഡ്‌ജെറ്റാണ് സ്മാര്‍ട്ട്‌ഫോണ്‍ എന്നതില്‍ സംശയമില്ല. ഇ-മെയില്‍, കോണ്‍ടാക്ടുകള്‍, സ്വകാര്യ ഡാറ്റകള്‍, ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും സ്മാര്‍ട്ട്‌ഫോണിലുണ്ട്.

അതുകൊണ്ട് തന്നെ, ആളുകളുടെ വിലമതിക്കുന്ന സ്വത്തായി സ്മാര്‍ട്ട്‌ഫോണ്‍ മാറുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വഹിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്ബനികള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെടുന്നതോ, അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുന്നതോ തടയുന്നതിനായി മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ‘ഫൈന്‍ഡ് മൈ’ പോലുള്ള സിസ്റ്റം ടൂളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ കണ്ടെത്താം ?
ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്താനോ, ലോക്ക് ചെയ്യാനോ, അല്ലെങ്കില്‍ ഡാറ്റകള്‍ നീക്കം ചെയ്യാനോ ഉപയോക്താക്കള്‍ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച്‌ സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ ഡാറ്റ/വൈ-ഫൈ നെറ്റ്‌വര്‍ക്കിലേക്ക് കണക്‌ട് ചെയ്യുകയും വേണം. ലൊക്കേഷന്‍ ക്രമീകരണങ്ങള്‍, ഫൈന്‍ഡ് മൈ ഡിവൈസ് എന്നിവ ഓണാക്കിയിരിക്കുകയും വേണം.

ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ android.com/find എന്ന സൈറ്റിലേക്ക് എത്തുകയും ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്യുകയും വേണം. ഇപ്രകാരം ചെയ്താല്‍, ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ സ്‌ക്രീനിന്റെ മുകളില്‍ ഇടത് കോണില്‍ കാണാനാകും.

നിങ്ങള്‍ക്ക് ഒരേ അക്കൗണ്ടില്‍ ഒന്നിലധികം ഫോണുകളുണ്ടെങ്കില്‍, നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിന്റെ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ അതിന്റെ ബാറ്ററി ലൈഫ്, ആക്ടീവ് വൈ-ഫൈ കണക്ഷന്‍ തുടങ്ങിയ വിവരങ്ങള്‍ കാണാന്‍ കഴിയും. മാപ്പില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഏകദേശ സ്ഥാനവും ഗൂഗിള്‍ കാണിക്കും.

ആ നിമിഷം ഫോണ്‍ കണ്ടെത്താനായില്ലെങ്കില്‍ പോലും അവസാനം ഫോണുള്ളതായി തിരിച്ചറിഞ്ഞ ലൊക്കേഷന്‍ കാണിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഹാന്‍ഡ്‌സെറ്റ് തിരയുന്നത് എളുപ്പമാക്കാന്‍ അഞ്ച് മിനിറ്റ് ശബ്ദം പ്ലേ ചെയ്യുന്നതിനും ഓപ്ഷനുണ്ട്.

ഫോണുകള്‍ ഒരു അജ്ഞാത പ്രദേശത്താണുള്ളതെങ്കില്‍ ഉപയോക്താക്കള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ സ്വയം വീണ്ടെടുക്കാന്‍ ശ്രമിക്കരുതെന്നും പകരം നിയമപാലകരെ ബന്ധപ്പെടണമെന്നും മുന്നറിയിപ്പ് നല്‍കും.

പൊലീസിനെ ബന്ധപ്പെടേണ്ട സാഹചര്യമുണ്ടെങ്കില്‍ ഫൈന്‍ഡ് മൈ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന്റെ ഐഎംഇഐ നമ്ബര്‍ കാണിക്കുകയും ചെയ്യും. ഫോണുകള്‍ ലോക്ക് ചെയ്യുന്നതിനും ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യുന്നതിനും ‘സെക്യുര്‍ ഡിവൈസ്’ എന്ന ഓപ്ഷനും ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണിന്റെ ഉടമയെ ബന്ധപ്പെടാന്‍ ഫോണ്‍ കണ്ടെത്തുന്നയാളെ സഹായിക്കുന്നതിന്, ലോക്ക് സ്‌ക്രീനില്‍ ഒരു സന്ദേശവും ഫോണ്‍ നമ്ബറും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഒരു ഓപ്ഷനുമുണ്ട്.

നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റ നീക്കം ചെയ്യുന്നതിന്
ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ എല്ലാ ഡാറ്റയും നീക്കം ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും ശാശ്വതമായി നീക്കം ചെയ്യാന്‍ സഹായിക്കുന്ന ‘ഇറേസ് ഡിവൈസ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. എന്നാല്‍ എല്ലാ ഡാറ്റയും നീക്കം ചെയ്തു കഴിഞ്ഞാല്‍ ‘ഫൈന്‍ഡ് മൈ’ ഡിവൈസ് പിന്നീട് പ്രവര്‍ത്തിക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഓഫ്‌ലൈനിലാണെങ്കില്‍, അത് ഓണ്‍ലൈനാകുമ്ബോള്‍ മാത്രമേ ഡാറ്റകള്‍ നീക്കം ചെയ്യാന്‍ സാധിക്കൂ.

നഷ്ടപ്പെട്ട ഐ ഫോണ്‍ എങ്ങനെ കണ്ടെത്താം ?
നഷ്ടപ്പെട്ട ഐഫോണ്‍ കണ്ടെത്തുന്നതിനുള്ള പ്രക്രിയയും ആന്‍ഡ്രോയിഡ് ഫോണിന്റേതിന് സമാനമാണ്. ആപ്പിളിന്റെ ഫൈന്‍ഡ് മൈ ഐഫോണ്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. നഷ്ടപ്പെട്ട ഐ ഫോണുള്ള സ്ഥലം കണ്ടെത്താനും ഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഫോണില്‍ ശബ്ദം പ്ലേ ചെയ്യാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ആപ്ലിക്കേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ആദ്യം ഐ ഫോണില്‍ ഫൈന്‍ഡ് മൈ ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഫൈന്‍ഡ് മൈ ഐഫോണ്‍, ഫൈന്‍ഡ് മൈ നെറ്റ്‌വര്‍ക്ക്, ലാസ്റ്റ് ലൊക്കേഷന്‍ ഓണാക്കല്‍ തുടങ്ങിയവ ചെയ്യണം.

നഷ്ടമായ ഐഫോണ്‍ കണ്ടെത്തുന്നതിന് ഉപയോക്താക്കള്‍ icloud.com/find-ലേക്ക് ലോഗിന്‍ ചെയ്ത് അവരുടെ ആപ്പിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യേണ്ടതുണ്ട്.

ഇപ്രകാരം ചെയ്തുകഴിഞ്ഞാല്‍ ആപ്പിളിന്റെ ‘ഫൈന്‍ഡ് മൈ’ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ച്‌ തുടങ്ങുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്യും. ഐഫോണിന്റെ ലൊക്കേഷന്‍ മാപ്പില്‍ ദൃശ്യമാകും.

അജ്ഞാതമായ പ്രദേശത്താണ് ഫോണുള്ളതെങ്കില്‍ ഉപയോക്താക്കള്‍ പൊലീസിനെ ബന്ധപ്പെടണം. ഐഎംഇഐ കോഡിന്റെ സീരിയല്‍ നമ്ബര്‍ അവര്‍ക്ക് നല്‍കേണ്ടി വന്നേക്കാം.

ഒരേ ആപ്പിള്‍ ഐഡിയില്‍ ഒന്നിലധികം ഫോണുകള്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് മാപ്പിന്റെ മുകളിലുള്ള ‘ഓള്‍ ഡിവൈസസ്’ എന്ന ഓപ്ഷനില്‍ നിന്ന് നഷ്ടപ്പെട്ട ഐ ഫോണിന്റെ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ ഐ ഫോണിന്റെ ഫോട്ടോ, ഫോണിന്റെ പേര്, ബാറ്ററി ലൈഫ് തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന ഒരു ബോക്‌സ് സ്‌ക്രീനിന്റെ വലത് കോണില്‍ ദൃശ്യമാകും.

പ്ലേ സൗണ്ട് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് ശബ്ദം പ്ലേ ചെയ്യാനും കഴിയും. ഇതുവഴി ഐ ഫോണ്‍ വൈബ്രേറ്റ് ചെയ്യുകയും ക്രമേണ ഉച്ചത്തില്‍ ശബ്ദം മുഴങ്ങുന്ന രീതിയില്‍ ‘ബീപ്പ്’ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും.

നഷ്ടപ്പെട്ട ഐ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന്
ഐ ഫോണില്‍ നിന്ന് എല്ലാ ഡാറ്റയും നീക്കം ചെയ്യുന്നതിന്, ഉപയോക്താക്കള്‍ ഫൈന്‍ഡ് മൈ പേജ് എന്ന ഓപ്ഷന്‍ വഴി ‘ഇറേസ് ഐ ഫോണ്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സ്ഥിരീകരണം ആവശ്യപ്പെട്ട് ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിക്കും. തുടര്‍ന്ന് ‘ഇറേസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ നീക്കം ചെയ്യാവുന്നതാണ്.

Avatar

Staff Reporter