മലയാളം ഇ മാഗസിൻ.കോം

പെണ്ണിനെ അങ്ങ്‌ ദൂരെ കാണുമ്പോഴേക്കും ഇവിടുന്നേ മാറി പോകും ആണുങ്ങള്‍!

ദുബൈയില്‍ പോയപ്പോഴാണ് ഏറ്റവും കൂടുതല്‍ നഗ്ന ശരീരം കാണേണ്ടി വന്നത്. കൂടുതലും സ്ത്രീകളുടെത്. തെരുവുകളിലും മാളുകളിലും മേട്രോയിലും സന്ദര്‍ശക കേന്ദ്രങ്ങളിലും എവിടെ നോക്കിയാലും ട്രൌസറും ബിക്കിനിയും ധരിച്ച പല നാടുകളില്‍ നിന്നും വന്ന വനിതകള്‍, തരുണികള്‍, കുമാരികള്‍, വൃദ്ധ സ്ത്രീകള്‍ പോലും വസ്ത്രത്തിന്റെ കാര്യത്തില്‍ വല്ലാതെ പിശുക്ക് കാണിക്കുന്നവരാണ് എന്ന് തോന്നി .

എന്റെ ഒരു സുഹൃത്ത് എന്നോട് തമാശ രൂപേണ പറഞ്ഞു. ഒന്നും രണ്ടും വര്‍ഷങ്ങളായി നാട്ടില്‍ പോകാത്ത, ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ക്കാണ് ക്ഷമയ്ക്ക് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ തരേണ്ടത്‌ എന്ന് !!

രാത്രി വളരെ വൈകിയിട്ടും തെരുവുകളില്‍ വാനിറ്റി ബാഗും തൂക്കി മൊബൈലില്‍ സംസാരിച്ചു ഇഷ്ടമുള്ളയിടങ്ങളില്‍ കറങ്ങി നടക്കുന്ന, ബസ്സ് കാത്തു നില്‍ക്കുന്ന, യാത്ര ചെയ്യുന്ന, ഒരു ആണിനേയും പേടിക്കാതെ, ആണുങ്ങളാരും കൂടെയില്ലാതെ, സര്‍വ തന്ത്ര സ്വതന്ത്രരായി നടക്കുന്ന വനിതകള്‍.

എന്നിട്ടും ഒരുത്തന്റെയും തുറിച്ചു നോട്ടമോ, തോണ്ടലോ, കമന്റടിയോ പൂവാല ശല്യമോ ഒന്നും ഭയക്കാതെ, പുരുഷന്മാരെ പോലെ അവരും അവരുടെ ലോകത്ത് സുഖ സുന്ദരമായി വിരാജിക്കുന്നു… വിലസുന്നു.

ഇവിടെ എല്ലാ ഗൾഫ്‌നാട്ടിലുംകാണാം ഏതു നട്ട പ്പാതിരക്കും ആണ്‍ കൂട്ടുകളൊന്നും ഇല്ലാതെ, ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളെ…!! നമ്മുടെ നാട്ടിലെ പോലെ ഇവിടങ്ങളിലും ഉണ്ട് ആണുങ്ങള്‍. ഇവിടെയും കാണും ഗോവിന്ദ ചാമികള്‍, ഇവരിലും ഉണ്ട് \’വികാരികള്‍\’, ഇവിടങ്ങളിലും ഉണ്ട് ഞരമ്പ് രോഗികള്‍. പ്രമുഖരും പള്‍സറും ഇവിടെയും ഉണ്ടാകും.

എന്നിട്ടും ഒരു പെണ്ണിനെ കാണുമ്പോഴേക്കും ഇവിടങ്ങളിലുള്ള ഒരു ആണിനും ഒന്നും \’സടകുടഞ്ഞു\’ എഴുന്നേല്‍ ക്കാത്തത് ഇവരൊക്കെ പുണ്യ വാളന്മാര്‍ ആയതു കൊണ്ടോ എല്ലാവരും ദിവസവും രണ്ടു നേരം കടുക്ക വെള്ളം കുടിക്കുന്നത് കൊണ്ടോ ഒന്നുമല്ല. കളിച്ചാല്‍ വിവരം അറിയും എന്നറിയുന്നത് കൊണ്ടാണ്. അക്കളി തീക്കളിയാവും എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ്.

ആണുങ്ങള്‍ ഒപ്പം നടന്നു കൊണ്ടോ, ഇരുട്ടാകും മുമ്പേ വാതിലടച്ചു കുറ്റിയിട്ടത് കൊണ്ടോ മൂടിപ്പുതച്ചു നടന്നത് കൊണ്ടോ ഒന്നും പീഡനം ഇല്ലാതാവില്ല. അതില്ലാതാവാന്‍ ഒരേ ഒരു ട്രീറ്റ് മെന്റെ ഉള്ളൂ.. രാഷ്ട്രീയവും മതവും ഇടപെടാത്ത കറകളഞ്ഞ നിയമം! അത് നടപ്പാക്കാന്‍ പറ്റുമോ? എങ്കില്‍ പെണ്ണിനെ അങ്ങ്‌ ദൂരെ കാണുമ്പോഴേക്കും ഇവിടുന്നേ മാറി പോകും ആണുങ്ങള്‍!! അതുപോലൊരു നിയമം നമ്മുടെ നാട്ടിൽ വരാത്തിടത്തോളം കാലം ഈ നാട് നേരെയാവില്ല!

കടപ്പാട്: സോഷ്യൽ മീഡിയ

Avatar

Staff Reporter