മലയാളം ഇ മാഗസിൻ.കോം

പ്രണവിന്റെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങി ദുൽഖർ പക്ഷെ ഒരു കണ്ടീഷൻ അംഗീകരിച്ചാൽ മാത്രം!

താരരാജക്കന്‍മാരുടെ പുത്രന്‍മാരും ഒന്നിക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച അമ്പതോളം ചിത്രങ്ങളാണ് മലയാളികള്‍ക്ക് മുന്നിലെത്തിയത്. ഇതാ ഇനി ഇവരുടെ മക്കളുടെ കാലം.

\"\"

ദുല്‍ഖറും പ്രണവും ഒന്നിച്ചെത്തുന്നത് കാണാന്‍ മലയാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിന് വിരാമമാകുകയാണ്. ദുല്‍ഖറും പ്രണവും ഒന്നിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് ദുല്‍ഖര്‍ ഉത്തരം നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും അത്തരമൊന്ന് ഉണ്ടാകും. എന്നാല്‍ എപ്പോഴാകുമതെന്ന് പറയാനാകില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ആശയവും കഥയും തിരക്കഥയും വരുന്നത് വരെ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

കഴിയുന്നത്രയും കാലം സിനിമയില്‍ നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുല്‍ഖര്‍ പറയുന്നു. ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറയുന്നു. ഇനിയും ഒരുപാട് വ്യത്യസ്തതയുളള കഥാപാത്രങ്ങള്‍ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

താരങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം പരസ്യമാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ തുറന്ന് പറയാന്‍ സൂപ്പര്‍ താരങ്ങള്‍ പോലും തയ്യാറാകാറുണ്ട്. മോഹന്‍ ലാലിന്‍റെ ചെറിയ ഇഷ്ടങ്ങള്‍ പോലും അദ്ദേഹം മാധ്യമങ്ങളോടും ആരാധകരോടും പങ്ക് വയ്ക്കാറുണ്ട്.

\"\"

എന്നാല്‍ ലാലേട്ടന്‍റെ മകന്‍ പ്രണവ് ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്‌. തന്‍റെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങള്‍ താാരം ഒരിക്കലും പങ്ക് വയ്ക്കാറില്ല. സമൂഹ മാധ്യമങ്ങളിലും താരം സജീവമല്ല.

ആദിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രണവ് പറയുന്നു.\’ എന്‍റെ സ്വകാര്യ ഇഷ്ടങ്ങള്‍ ജനമറിഞ്ഞിട്ട്‌ അവര്‍ക്ക് യാതൊരു ഗുണവുമില്ല. യാത്രകള്‍ ഇഷ്ടമാണ്. അല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല.\’ മാധ്യമങ്ങളോട് വെറുപ്പില്ലെന്ന് പറയുന്ന പ്രണവിന് ആരാധകര്‍ക്കും കുറവൊന്നുമില്ല.

വെള്ളിത്തിരയിലെ രണ്ട് താര രാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാളം ഫിലിം ഇന്‍ഡസ്ട്രിയിലെ രണ്ട് മുഖമുദ്രകളാണ് ലാലും മമ്മൂട്ടിയും. ഭാവിയില്‍ ഈ താരരാജാക്കന്‍മാരുടെ പുത്രന്‍മാരും ഇവരുടെ സ്ഥാനം അലങ്കരിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. ചുരുങ്ങിയ നാള്‍ കൊണ്ട് ദുല്‍ഖര്‍ ഇതിനോടകം തന്നെ മലായള സിനിമയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇനി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ഊഴമാണ്. 

\"\"

പ്രണവ്‌ നായകനാകുന്ന ആദി എന്ന ജീത്തു ജോസഫ്‌ ചിത്രം ഈ മാസം തീയറ്ററുകളിൽ എത്തുകയാണ്. പ്രണവ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത് പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ ബാലതാരമായെത്തിയ പ്രണവിന് ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. പിന്നീട് അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കിയിലും അഭിനിച്ചു.

പറ്റുന്നത്ര കാലം സിനിമയില്‍ നില്‍ക്കുക എന്ന് തന്നെയാണ് തന്‍റെ ആഗ്രഹം എന്ന് ദുൽഖർ വെളിപ്പെടുത്തുന്നു. ചെയ്ത കഥാപാത്രങ്ങളെ എല്ലാം ഇഷ്ട്ടമാണ്. ഇനിയും ഒരുപാട് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങല്‍ക്കായി കാത്തിരിക്കുന്നു., മമ്മൂട്ടിയുമൊത്തൊരു ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന്, വാപ്പച്ചിയുമൊത്തൊരു ചിത്രം എന്നെങ്കിലും ഉണ്ടാവട്ടെ… ഉണ്ടാവണം എന്നാണെന്‍റെ ആഗ്രഹമെന്നും ദുല്‍ഖര്‍ പറയുന്നു.

സരിക ചാരൂസ്‌

Sarika Charus | Staff Reporter