മലയാളം ഇ മാഗസിൻ.കോം

ഗൾഫ്‌ പ്രവാസികൾ അറിയാൻ, ഇനി പുറത്തിറങ്ങുമ്പോൾ ഈ വസ്ത്രങ്ങൾ ധരിച്ചാൽ അകത്താകും ഒപ്പം നാടുകടത്തുകയും ചെയ്യും!

ദുബായിൽ പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ചില്ലേൽ ഇനി പണിയാകും. 3 വര്ഷം ആണ് തടവ്. കൂടെ നാട് കടത്തലുമുണ്ട്. സ്ഥിരമായി താമസിക്കുന്നവർക്കു മാത്രമല്ല സന്ദർശകർക്കും ബാധകമാണ് ഈ നിയമം. മാളുകളിൽ ഈ അറിയിപ്പുണ്ട്. ദുബായിലെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഈ വിവരമുണ്ട്.

\"\"

\"\"

കഴിഞ്ഞ ദിവസം ദുബായിലെ ഷോപ്പിംഗ് മാളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീയ്ക്കു എതിരെ ഒരു അറബ് വനിത നൽകിയ പരാതിയിൽ സ്ക്യൂരിറ്റി ജീവനക്കാരൻ ശരീരം മറയ്ക്കാനായി അവർക്ക് \’അബായ\’ നൽകിയിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയ ചർച്ചയായി.

\"\"

ഇതേ തുടർന്നാണ് ഈ ശിക്ഷാ നിയമം പ്രഖ്യാപിച്ചത്. ആണും പെണ്ണും പൊതുസ്ഥലത്തു മാന്യമായി വസ്ത്രം ധരിക്കണം. അല്ലെങ്കിൽ 6 മാസം മുതൽ 3 വര്ഷം വരെ തടവ് ശിക്ഷയും നാടുകടത്തലുമാകും ശിക്ഷ. രാജ്യത്തിൻറെ നിയമവും സദാചാര മൂല്യങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സന്ദർശകരും ഈ നിയമങ്ങൾ പാലിക്കുക തന്നെവേണം.

\"\"

റസ്റ്റോറെന്റ്, തീയേറ്റർ, ഷോപ്പിംഗ് മാൾ തുടങ്ങിയ പൊതുസ്ഥങ്ങളിൽ മാന്യമായ വസ്ത്രം ധരിക്കണം. ഇറക്കം മുട്ട് വരെ എങ്കിലും ഉണ്ടാകണം എന്നും നിയമവൃത്തങ്ങൾ വ്യക്തമാക്കി. സുതാര്യമായ വസ്ത്രങ്ങളും ഒഴിവാക്കണം. എന്നാൽ ബീച്ച് നീന്തൽകുളങ്ങൾ എന്നിവിടങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാൻ അനുവാദമുണ്ട്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter