22
February, 2019
Friday
12:01 PM
banner
banner
banner

പുരുഷന്മാരെ നിങ്ങളിൽ ആർക്കെങ്കിലും ഡ്രൈ ഓർഗാസം അഥവാ പിന്നിലേക്കുള്ള സ്ഖലനം സംഭവിക്കുന്നുണ്ടോ? എന്താണതെന്ന് അറിയാമോ?

പുരുഷന്മാർക്ക്‌ പൊതുവെ ലൈംഗിക കാര്യങ്ങൾ അങ്ങനെ തടസങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകാറില്ല. ലൈംഗിക ഉത്തേജനത്തിനോ ലൈംഗിക കേളിക്കോ ഒടുവില് ശുക്ല സ്രാവത്തോടു കൂടി സംഭവിക്കുന്ന സുഖദമായ അനുഭവമാണ് പുരുഷന്റെ രതിമൂര്ച്ഛ.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും, സ്വയംഭോഗം ചെയ്യുമ്പോഴും രതി മൂർച്ഛയിൽ എത്തുമ്പോൾ സ്ഖലനം സംഭവിക്കുന്നു. ലിംഗം ഉദ്ധരിച്ച് വേണ്ട രീതിയിലുള്ള ഉത്തേജനം ഉണ്ടായാല് മാത്രമേ രതിമൂര്ച്ഛയും അതോടൊപ്പം ശുക്ല സ്ഖലനവും സംഭവിക്കുകയുള്ളു. എന്നാൽ ചിലരിലെങ്കിലും രതിമൂർച്ഛയോടൊപ്പം സ്ഖലനം സംഭവിക്കുന്നില്ല. ഇതിനെയാണ് ഡ്രൈ ഓർഗ്ഗാസം അഥവാ റെട്രോഗ്രേഡ്‌ ഇജാക്കുലേഷൻ അല്ലെങ്കിൽ പിന്നിലേക്കുള്ള സ്ഖലനം എന്ന് മെഡിക്കൽ സയൻസ്‌ പറയുന്നത്‌.

ടെസ്റ്റിസ്റ്റിറോണ് ഹോര്മോണിന്റെ പ്രവര്ത്തനമാണ് പുരുഷന്റെ ലൈംഗിക ആവേശത്തിന്റെ പ്രധാന നിദാനം. ഇതാകട്ടെ ഓരോ പുരുഷനിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. എന്നാല് കുറഞ്ഞ ആത്മബലവും തന്നെക്കുറിച്ചുള്ള അപകര്ഷതയും ആണ് പലപ്പോഴും ലൈംഗിക ശേഷിക്കുറവിന് പ്രധാന കാരണമായി പറയുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
സ്വാഭാവികമായി, രതിമൂർച്ഛയിൽ എത്തുന്നതിനു തൊട്ടുമുമ്പ്, മൂത്രസഞ്ചിയുടെ ദ്വാരം അടയുന്നതിനാൽ ശുക്ളം മൂത്രദ്വാരത്തിലൂടെ പുറത്തുപോകാൻ നിർബന്ധിതമാകുന്നു. എന്നാൽ, റെട്രോഗ്രേഡ് ഇജാക്കുലേഷൻ അഥവാ പിന്നിലേക്കുള്ള സ്ഖലനം സംഭവിക്കുന്ന അവസരത്തിൽ, ദുർബലമായ സിങ്ങ്റ്റർ മസിലുകൾക്ക് മൂത്രസഞ്ചിയുടെ ദ്വാരം അടയ്ക്കാൻ കഴിയാതെവരികയും ശുക്ളം മൂത്രസഞ്ചിയിലേക്ക് തിരിച്ചൊഴുകുകയും ചെയ്യുന്നു.

റെട്രോഗ്രേഡ് ഇജാക്കുലേഷൻ പുരുഷ വന്ധ്യതയ്ക്ക് കാരണമാകാം. ഒരു തവണ സ്ഖലനം നടക്കുമ്പോൾ, ശരാശരി, 1.5 മില്ലിയിൽ കൂടുതൽ ശുക്ളം സ്വതന്ത്രമാക്കുന്നു. അതേസമയം, റെട്രോഗ്രേഡ് ഇജാക്കുലേഷൻ പ്രശ്നമുള്ളവർക്ക് രതിമൂർച്ഛയുണ്ടാകുമ്പോൾ ശുക്ളത്തിന്റെ അളവ് വളരെ കുറവായിരിക്കും അല്ലെങ്കിൽ ശുക്ളം ഉണ്ടായിരിക്കില്ല.

റെട്രോഗ്രേഡ് ഇജാക്കുലേഷൻ – ചില വസ്തുതകൾ
1. നിരവധി പുരുഷന്മാർ റെട്രോഗ്രേഡ് ഇജാക്കുലേഷൻ മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും മിക്കവരും യഥാർത്ഥ പ്രശ്നം തിരിച്ചറിയുന്നില്ല.
2. ഇതൊരു അപകടകരമായ അവസ്ഥയല്ല, ഇതുമായി ബന്ധപ്പെട്ട് വേദന ഉണ്ടാവില്ല.
3. ശുക്ളം കൂടിക്കലരുന്നതിനാൽ ഇരുണ്ട നിറമുള്ള മൂത്രം ഇതിന്റെ ലക്ഷണമാണ്.
3. വന്ധ്യതയാണ് ഇതുമായി ബന്ധപ്പെട്ട ഏക സങ്കീർണത.
4. കുട്ടികൾക്കു വേണ്ടി ശ്രമിക്കുന്നില്ല എങ്കിൽ, ഇതിനു പ്രത്യേക ചികിത്സ ആവശ്യമില്ല.
5. എന്നിരുന്നാലും, ഈ അവസ്ഥയിലുള്ള പുരുഷന്മാർ ലൈംഗികസുഖം കൂടുതൽ ലഭിക്കുന്നതിനായി, ചികിത്സയ്ക്ക് വിധേയമാവാറുണ്ട്.
6. ചില രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നതു മൂലം ഉണ്ടാകുന്ന റെട്രോഗ്രേഡ് ഇജാക്കുലേഷൻ, പ്രശ്നത്തിനു കാരണമാകുന്ന മരുന്നുകൾ മാറ്റുന്നതിലൂടെ പരിഹരിക്കാൻ സാധിക്കും.
7. ഞരമ്പുകൾക്ക് സംഭവിക്കുന്ന ഗുരുതരമായ തകരാറുകൾ മൂലം ഉണ്ടാകുന്ന റെട്രോഗ്രേഡ് ഇജാക്കുലേഷൻ പരിഹരിക്കാൻ സാധിക്കില്ല.
8. ഇത് പ്രതിരോധിക്കാൻ കഴിയുന്ന ഒരു അവസ്ഥയല്ല, മുൻകരുതലുകൾ സ്വീകരിക്കാമെന്നുമാത്രം.
9. പ്രമേഹരോഗമുള്ള പുരുഷന്മാർ മുടങ്ങാതെ മരുന്നു കഴിക്കുകയും ഡോക്ടർമാർ നിർദേശിക്കുന്ന ജീവിതശൈലി പിന്തുടരുകയും ചെയ്യുക.
10. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ള വീക്കം പരിഹരിക്കുന്നതിനു നടത്തുന്ന ശസ്ത്രക്രിയ മൂത്രസഞ്ചിയുടെ മസിലുകൾക്കും ഞരമ്പുകൾക്കും തകരാറുണ്ടാക്കിയേക്കാമെന്നതിനാൽ, മിക്കപ്പോഴും ഡ്രൈ ഓർഗാസത്തിനു കാരണമാകാറുണ്ട്. അതിനാൽ, കുറച്ചു മുറിവുകൾ മാത്രം ഉണ്ടാക്കുന്ന തരം ശസ്ത്രക്രിയാ രീതി തെരഞ്ഞെടുക്കുക.
11. ലൈംഗികജീവിതത്തിന് ഇത് വിഘാതമാവേണ്ട കാര്യമില്ല. ഈ അവസ്ഥയിലും ആരോഗ്യകരവും തൃപ്തികരവുമായ ലൈംഗികജീവീതം ആസ്വദിക്കാവുന്നതാണ്.

റെട്രോഗ്രേഡ് ഇജാക്കുലേഷൻ മൂലം ഉണ്ടാകുന്ന വന്ധ്യതയ്ക്കുള്ള ചില ചികിത്സാരീതികൾ
1. ടെസ്റ്റിക്യുലർ സ്പേം ആസ്പിരേഷൻ ലോക്കൽ അനസ്തേഷ്യ നൽകിയശേഷം വൃഷണങ്ങളിൽ നിന്ന് ബീജം ശേഖരിക്കുന്നു.
2. പ്രീക്യൂട്ടേനിയസ് എപിഡിഡൈമൽ സ്പേം ആസ്പിരേഷൻ
3. ടെസ്റ്റിക്യുലർ സ്പേം എക്സ്ട്രാക്ഷൻ

ബീജശേഖരണത്തിനു ശേഷം, വന്ധ്യതാപരിഹാരമാർഗമായി ഐവിഎ‌എഫ് അല്ലെങ്കിൽ ഐയുഐ രീതി അവലംബിക്കുന്നു.

ഇനി പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക
1. രതിമൂർച്ഛയിലെത്തിയശേഷം സ്ഖലനം സംഭവിക്കാതിരിക്കുക
2. ശുക്ളത്തിന്റെ അളവ് കുറവാണെങ്കിൽ
3. കുട്ടികൾക്കായുള്ള ശ്രമം ആരംഭിച്ച് ഒരു വർഷത്തിനു ശേഷവും കുട്ടികൾ ജനിക്കുന്നില്ല എങ്കിൽ.

വിവരങ്ങൾക്ക്‌ കടപ്പാട്‌: മോഡസ്റ്റ

[yuzo_related]

CommentsRelated Articles & Comments