മലയാളം ഇ മാഗസിൻ.കോം

സത്യത്തിൽ കുട്ടികളുടെ ആരോഗ്യപ്രശ്ങ്ങൾക്ക്‌ ഹോമിയോപ്പതിയിൽ പരിഹാരമുണ്ടോ?

പ്രശസ്‌ത ഹോമിയോപ്പതി ചികിത്സകനും നുട്രീഷനിസ്റ്റുമായ ഡോക്ടർ രാജേഷ്‌ കുമാർ എഴുതുന്നു.

നവജാത ശിശുക്കൾക്ക് എത്ര മാസം മുതൽ ഹോമിയോപ്പതി മരുന്നുകൾ നൽകിത്തുടങ്ങാം ? ഒരുപാടുപേർ പതിവായി ചോദിക്കുന്ന ഒരു സംശയമാണിത്. ജനിച്ചു ആദ്യ മണിക്കൂറുകളിൽ തന്നെ ആവശ്യമെങ്കിൽ ശിശുക്കൾക്ക് ഹോമിയോമരുന്നുകൾ കൊടുക്കാം. കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ ഏറെ ഫലപ്രദവുമാണ്. അവർക്കുണ്ടാകുന്ന ഡ്രൈ സ്കിൻ പ്രശ്നങ്ങൾ, അലർജി രോഗങ്ങൾ, ഉദര പ്രശ്നങ്ങൾ, മലബന്ധം, എന്നിങ്ങനെ കുട്ടികളെ തുടർച്ചയായി അലട്ടുന്ന പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി മരുന്നുകൾ വളരെ ഫലപ്രദവുമാണ്.

വിട്ടുമാറാതെ ഉണ്ടാകുന്ന ചുമ കുട്ടികളിൽ നിങ്ങൾ ശ്രദ്ധച്ചിട്ടുണ്ടാകും. രാത്രി കാലങ്ങളിൽ ഇടവിട്ട് വരുന്ന ചുമ നിങ്ങളുടെ ഉറക്കം കെടുത്തുക മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കിൽ ഈ ചുമ ക്രമേണ ശ്വാസം മുട്ടലിലേക്കും ചെന്നെത്താറുണ്ട്. ഹോമിയോപ്പതിയിൽ ഈ പ്രശ്നങ്ങള്ക്ക് വളരെ ഫലപ്രദമായ മരുന്നുകൾ ഇന്നുണ്ട്. ഇത്തരം ചുമകൾ ആസ്ത്മ രോഗമായി മാറാതെ തുടക്കത്തിൽ തന്നെ നമുക്ക് ഹോമിയോപ്പതിയുടെ നിയന്ത്രിച്ചു നിറുത്താൻ സാധിക്കും.

ഓടിക്കളിക്കുന്ന കുട്ടികളിൽ സാധാരണയായി കാണുന്ന പ്രശ്നമാണ് കൈകാൽ വേദന. ഡോക്ടറെ കണ്ടു മരുന്നുകൾ കഴിച്ചാലും വേണ്ട ടെസ്റ്റുകൾ ചെയ്തു പരിഹാരങ്ങൾ കണ്ടാലും ഇത് പലരിലും മാറാറില്ല. രാത്രി പതിവായി കുട്ടികൾക്ക് കാലുകൾ തടവി കൊടുക്കേണ്ട അവസ്ഥയാണ് പല മാതാപിതാക്കൾക്കും. ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായി ഇത് മാനേജ് ചെയ്യാനാകും.

കുട്ടികൾക്ക് തുടർച്ചായി പിടിപെടുന്ന ബാക്റ്റീരിയൽ – വൈറൽ രോഗങ്ങൾ എല്ലാ മാതാപിതാക്കൾക്കും തലവേദനയാണ്. പതിവായി മരുന്നുകൾ നൽകിയാലും ഇത് കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങളെയും പഠനത്തെയും തുടർച്ചയായി തടസ്സപ്പടുത്തും. ഇടയ്ക്കിടെ വരുന്ന പനി, തൊണ്ടവേദന ഇൻഫെക്ഷനുകൾക്ക് ഹോമിയോപ്പതിയിൽ വളരെ ഫലപ്രദമായ ചികിത്സ ഇന്നുണ്ട്. മാത്രമല്ല കുട്ടികളിലെ പഠന പ്രശ്നങ്ങൾക്കും സ്വഭാവ വൈകല്യങ്ങൾക്കും ഹോമിയോപ്പതിയിൽ ചികിത്സ ഏറെ ഫലപ്രദമാണ്.

ഇത്തരത്തിൽ വളരുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഹോമിയോപതിമരുന്നുകൾ പാര്ശ്വഫലങ്ങൾ ഇല്ലാതെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വീട്ടിനടുത്തുള്ള സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വേണ്ട വിദഗ്ദ്ധ ചികിത്സയ്ക്കായി സമീപിക്കാം.

Dr. Rajesh Kumar
Homoeopathic Physician, Nutritionist, Influencer from Trivandrum

Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 17 years in this field. He completed BHMS from Dr. Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.

He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Weight Loss Diet Counseling and Liver Disease Treatment etc.

Avatar

Staff Reporter