18
April, 2019
Thursday
08:45 PM
banner
banner
banner

പൊതുനിരത്തിൽ കുഞ്ഞിനു മുലയൂട്ടിയ അമ്മയ്ക്ക് തുറിച്ചുനോട്ടക്കാരന്റെ താക്കീത്; യുവതി നല്കിയ മറുപടിയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ആദ്യത്തെ ആറു മാസം കുഞ്ഞിന് അമ്മയുടെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കാൻ പാടില്ല എന്നത് ഡോക്ടർമാർ പോലും പറയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് വിശന്നാൽ അമ്മമാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവുകയുമില്ല. ലോക മുലയൂട്ടല് വാരം കഴിഞ്ഞയാഴ്ച ലോകമെമ്പാടും ആചരിച്ചത് പോലും ഏത് പൊതുനിരത്തിലും കുഞ്ഞിന് വിശന്നാൽ മുലയൂട്ടാൻ അമ്മമാർ മടിക്കരുത് എന്ന ആശയം പങ്കുവച്ചുകൊണ്ടാണ്. ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അമ്മയുടെ മുലപ്പാലിൽ ആണുള്ളത്.

എന്നാൽ പലപ്പോഴും അമ്മമാർക്ക് പൊതു സ്ഥലങ്ങളിൽ ഇരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിന് ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്. പല യുവതികളും ഇതുപോലെ കുഞ്ഞിന് മുലയൂട്ടുന്ന സമയം തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവം പങ്കുവച്ചിട്ടുള്ളതുമാണ്. എത്രയൊക്കെ പുരോഗതി കൈ വന്നു എന്ന് പറഞ്ഞാലും ഇപ്പോഴും കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാണ് പൊതുനിരത്തിൽ മുലയൂട്ടാനുള്ള ബുദ്ധിമുട്ട്.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായിരിക്കുന്നത്. മെക്സിക്കോയിൽ സന്ദർശനത്തിനെത്തിയ ടെക്സ് സ്വദേശിനിയായ ഡൂഡ്ലിയ്ക്കാന് മുലയൂട്ടുന്ന സമയം ഒരാള് അപമാനിക്കാണ് ഈ അപമാനം ഉണ്ടായത്. കാബോ സാന് ലൂക്കാസില് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു യുവതി.

ഒരു റസ്റ്ററന്റില് വച്ച് വിശന്നു കരഞ്ഞ കുഞ്ഞിന് യുവതി മുലയൂട്ടി. ഉടൻ തന്നെ സമീപം ഇരുന്നയാൾ യുവതിയോട് മാറ് മറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് പോലും ഇത്തരം സദാചാര സംഭാഷണവും ആയി വരുന്നവരുടെ വാക്കുകൾക്ക് അർഹിക്കുന്ന മറുപടി ആണ് യുവതി നൽകിയത്.

ഈ സമയം ഡൂഡ്ലി ഭര്ത്താവിനോട് ടൗവ്വൽ ആവശ്യപ്പെടുകയും ടൗവ്വൽ ഉപയോഗിച്ച് മാറ് മറയ്ക്കുന്നതിന് പകരം മുഖം മറയ്ക്കുകയായിരുന്നു. യുവതിയുടെ ഈ ധീരമായ നിലപാടിനെ ഈ സമയം റസ്റ്ററന്റിലുള്ളവരാണ് ചിത്രമായി പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സംഭവം ശ്രദ്ധയില്പ്പെട്ട നിരവധിപേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

മുലയൂട്ടുന്നത് ഒരു അമ്മയെ സംബന്ധിടത്തോളം തന്റെ അവകാശമാണ് എന്ന സന്ദേശം ആണ് യുവതി പങ്കുവയ്ക്കുന്നത്.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments