മലയാളം ഇ മാഗസിൻ.കോം

ബാലഭാസ്കറിനു വജ്രമോതിരം സമ്മാനിച്ച് വിശ്വസ്ഥനായി, പിന്നാലെ സാമ്പത്തിക ഇടപാടും: ആരാണ് ആ ഡോക്ടർ?

കാറപകടത്തിൽ മരണമടഞ്ഞ വയലനിസ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത. മരണത്തിൽ സംശയം പ്രകടിപ്പിച്ചു അദ്ദേഹത്തിന്റെ അച്ഛൻ ഡിജിപി ക്കു പരാതി നൽകി. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു മകളും ബാലഭാസ്കറും മരണമടഞ്ഞത്.

\"\"

ഭാര്യ ലക്ഷ്മി അനേക ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തി. തൃശ്ശൂരിൽ റൂം എടുത്തു താമസിക്കുകയായിരുന്ന ബാലഭാസ്കറും കുടുംബവും രാത്രിയിൽ പെട്ടന്ന് അവിടെ നിന്നും തിരുവനന്തപുരത്തെക്ക് യാത്ര തിരിച്ചത് നേരത്തെ തന്നെ സംശയം ജനിപ്പിച്ചിരുന്നു. ഇപ്പോൾ പാലക്കാടുള്ള ഒരു ആയുർവർദ ഹോസ്പിറ്റൽ ഉടമയുമായുള്ള സാമ്പത്തിക ഇടപാടിൽ സംശയം പ്രകടിപ്പിച്ചാണ് പരാതി നൽകിയത്.

\"\"

ഇവർ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ നൽകിയ മൊഴി തെറ്റായിരുന്നു. ദിവസങ്ങൾക്കു ശേഷം ബാലഭാസ്കറിന്റെ ഭാര്യ മൊഴി നൽകിയപ്പോൾ ആണ് അർജുൻ നൽകിയ മൊഴി നുണയാണെന്നു മനസിലായത്. സാമ്പത്തിക ഇടപാടുള്ള ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അർജുൻ.

\"\"

ഇത് കണക്കിലെടുത്തു ബാലഭാസ്കറും പാലക്കാട് ഉള്ള ഡോക്ടറുമായുള്ള ബന്ധത്തെയും സാമ്പത്തിക ഇടപാടുകളെയും സംബന്ധിച്ചു വിശദമായ അന്വഷണം വേണമെന്നാണ് ബാലഭരകറിന്റെ അച്ഛൻ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ലക്ഷ്മി ആശുപത്രിയിൽ ചിത്സയിൽ ആയിരുന്ന സമയത്തും സാമ്പത്തികമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സാമ്പത്തികം കൈകാര്യം ചെയ്യുന്നവർ പണം നല്കാൻ മടിച്ചു എന്ന് വാർത്തകൾ വന്നിരുന്നു.

\"\"

ഏതാണ് 10 വർഷങ്ങൾക്ക് മുൻപ് ഒരു ഒരു പ്രോഗ്രാമിനിടയിൽ ആണ് ബാലഭാസ്കറും ഡോക്ടറും പരിചയത്തിലാകുന്നത്. അന്ന് ഈ ഡോക്ടർ ബാലുവിന് ഒരു വജ്ര മോതിരം സമ്മാനമായി നൽകിയിരുന്നു. പിന്നീട് ഇവർ തമ്മിൽ സുഹൃത്തുക്കൾ ആയി. ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്ത് പാലക്കാടുള്ള തന്റെ വീട്ടിൽ ബാലുവിന് വയലിൻ പരീശീലനത്തിനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നു.

\"\"

മരണവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സംശയം ബന്ധുക്കൾ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ബാലുവുമായി സാമ്പത്തിക ഇടപാടുള്ള ഡോക്ടറുടെ കുടുംബത്തിലെ വ്യക്തിയായ അർജുന്റെ മൊഴിയിൽ നുണയും കൂടി ആയപ്പോൾ വീട്ടുകാരുടെ സംശയം ബലപ്പെട്ടു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമിയുടെയും കൂടെ അഭിപ്രായപ്രകാരമാണ് പിതാവ് പരാതി നൽകിയത്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter