നടൻ പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്യുന്ന മിടുക്കിയായ ഒരു യുവതിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പൃഥ്വിയെ ഇന്റർവ്യൂ ചെയ്ത ആ യുവതി ഇന്നൊരു സെലിബ്രിറ്റിയാണ് എന്നതാണ് ഈ ദൃശ്യം ഇത്രയേറെ വൈറലാകാൻ കാരണം. 16 വർഷം മുമ്പുള്ള അഭിമുഖത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. യുവതിക്ക് ഒരുപാട് മാറ്റങ്ങൾ വന്നെങ്കിലും പൃഥ്വിരാജിന് അന്നത്തെക്കാൾ വലിയ മാറ്റമൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. ആരാണ് ആ യുവതി എന്നല്ലേ ചോദ്യം. മറ്റാരുമല്ല, നമ്മുടെ പ്രിയ ഗായിക അഭയ ഹിരണ്മയിയാണ് ആ താരം.
YOU MAY ALSO LIKE THIS VIDEO, ‘ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ’ മലയാളി കാണാൻ കൊതിച്ചിരുന്ന ആ ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്
കൈക്കുഞ്ഞായിരുന്നപ്പോഴേ സിനിമാ മേഖലയുമായി ബന്ധമുള്ളയാളാണ് അഭയ. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ നടൻ ജയറാമിന്റെയും ഉർവശിയുടെയും മകളുടെ വേഷത്തിലെത്തി. വളർന്നപ്പോൾ അഭയ പക്ഷേ തിളങ്ങിയത് അഭിനയത്തില്ല, പാട്ടിലാണെന്ന് മാത്രം. ഇതിനിടയിൽ കുറച്ചുനാൾ സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളും താരത്തിന്റെ ജോലിയായി.
നമ്മുടെ കോയിക്കോട്… എന്ന ഗാനമാണ് അഭയ ഹിരണ്മയി എന്ന ഗായികയെ മലയാള സിനിമയിൽ അടയാളപ്പെടുത്തുന്നത്. അടുത്തിടെ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന മോഹൻലാൽ ചിത്രത്തിലും അഭയ മനോഹരമായ ഒരു പാട്ടുപാടി. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ അഭയ ഇൻസ്റ്റഗ്രാം പേജിൽ നിരന്തരം ആരാധകരുമായി ഇടപഴകാറുണ്ട്. ഏതാനും പൊതുപരിപാടികളിലും അഭയ പെർഫോർമർ എന്ന നിലയിൽ നിറഞ്ഞു നിന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ഐ.എഫ്.എഫ്.കെയിൽ അഭയ ഹിരണ്മയിയുടെ സംഗീത പരിപാടി അരങ്ങേറിയിരുന്നു
YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ
പാട്ടില്ലെങ്കിൽ ഫോട്ടോഷൂട്ടാണ് അഭയ ഹിരണ്മയിയുടെ ഇഷ്ടമേഖല. പലപ്പോഴായി വ്യത്യസ്ത വേഷങ്ങൾ ധരിച്ച, വേറിട്ട ലുക്കിലെ തന്റെ ചിത്രങ്ങൾ അഭയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും. സൈബർ സ്പെയ്സിൽ ഏറ്റവുമധികം കമന്റ് ആക്രമണം നേരിട്ട വ്യക്തി കൂടിയാണ് അഭയ ഹിരണ്മയി. എന്നാൽ എല്ലാവിധ സൈബർ ആക്രമണങ്ങളെയും നേരിടാൻ അഭയക്ക് തന്റേതായ രീതിയുണ്ട്. ചിലർക്ക് കിട്ടേണ്ട സമയത്തു തന്നെ മറുപടി നൽകി വിടാൻ താരം മടികാണിക്കില്ല.
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത് താരം 16 വർഷം മുമ്പ് നടൻ പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്യുന്ന ദൃശ്യങ്ങളാണ്. അഭയ ഹിരണ്മയി ഒരുപാട് മാറിപ്പോയി, എന്നാൽ പൃഥ്വിരാജ് അധികമൊന്നും മാറിയിട്ടില്ല എന്നാണ് നിരവധിപേർ വീഡിയോ കണ്ടതിന് ശേഷം കമന്റ് ചെയ്യുന്നത്. അത് ഏറെക്കുറെ വാസ്തവമാണ് താനും
YOU MAY ALSO LIKE THIS VIDEO, എന്താണ് കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത് വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet